വൈകിയെങ്കിലും നീതി നടപ്പിലായതില്‍ സന്തോഷം; നഷ്ടപരിഹാരത്തേക്കാള്‍ കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാനാണ് ശ്രമിച്ചത്

തിരുവനന്തപുരം:  ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ തനിക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീം കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ശാസ്ത്രജ്ഞന്‍ നമ്ബി നാരായണന്റെ പ്രതികരണം. വൈകിയെങ്കിലും നീതി നടപ്പിലായതിലും സന്തോഷമുണ്ട്. നഷ്ടപരിഹാരത്തേക്കാള്‍ കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാനാണ് താന്‍ ശ്രമിച്ചത്. സുപ്രീം കോടതി വിധിച്ചത് പോലെ ജുഡീഷ്യല്‍ അന്വേഷണം നടക്കുന്നതിനേക്കാള്‍ സി.ബി.ഐ സംഘം അന്വേഷിക്കുന്നതാണ് ഉചിതം. ജുഡീഷ്യല്‍ അന്വേഷണത്തിന് സമയക്രമം Read More …

വയനാട്ടിലെ നെല്‍പ്പാടങ്ങള്‍ വിണ്ടുകീറുന്നു

കല്‍പ്പറ്റ : പ്രളയക്കെടുതിക്ക് ശേഷം നെല്‍പ്പാടങ്ങള്‍ വിണ്ടുകീറുന്നത് വയനാട്ടിലെ കാഴ്ചയായി മാറിയിരിക്കുവയാണ് .പ്രളയ ജലത്താല്‍ കിടന്നിരുന്ന വയലുകളില്‍ ഇപ്പോള്‍ കൃഷി ഇറക്കാന്‍ പറ്റാത്ത നിലയിലാണ് .വയലുകള്‍ എല്ലാം വാറണ്ട് ഉണങ്ങിയിരിക്കുകയാണ് ഒട്ടും തന്നെ ജലാംശം ഇല്ലാത്ത അവസ്ഥ .കര്‍ഷകരെ ഇത് ഏറെ പ്രതിസന്ധിയിലേക്ക് നയിക്കുന്നതാണ്‌. പ്രളയം വന്നു കഴിഞ്ഞു ആഴ്ചകള്‍ അധികമാകുന്നതിന് മുന്‍പ് തന്നെ ഇത്തരം Read More …

ജപ്പാന്‍ ഓപ്പണ്‍: സിന്ധു പ്രീക്വാര്‍ട്ടറില്‍ പുറത്ത്

ടോക്കിയോ: ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്‍റണ്‍ ചാന്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി.സിന്ധു പ്രീക്വാര്‍ട്ടറില്‍ പുറത്തായി. ചൈനയുടെ യുവതാരം ഗാവോ ഫാങ്കിജി നേരിട്ടുള്ള ഗെയിമുകള്‍ക്ക് സിന്ധുവിനെ തകര്‍ക്കുകയായിരുന്നു. സ്കോര്‍ 18-21, 19-21. രണ്ടാം ഗെയിമില്‍ തുടര്‍ച്ചയായി അപ്രേരിത പിഴവുകള്‍ വരുത്തിയതാണ് സിന്ധുവിന് തിരിച്ചടിയായത്. പുരുഷ വിഭാഗത്തിന്‍റെ പ്രീക്വാര്‍ട്ടറില്‍ കെ.ശ്രീകാന്തും എച്ച്‌.എസ്.പ്രണോയിയും ഇന്ന് ഇന്ത്യയ്ക്ക് വേണ്ടി കളത്തിലിറങ്ങുന്നുണ്ട്.

കന്യാസ്ത്രീക്കെതിരായ പരാമര്‍ശം: പി.സി. ജോര്‍ജിനെതിരായ പരാതി എത്തിക്‌സ് കമ്മിറ്റിക്ക്

തിരുവനന്തപുരം: കന്യാസ്ത്രീക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ പി.സി. ജോര്‍ജ് എം.എല്‍.എയ്ക്കെതിരെ നിയമവൃത്തങ്ങളില്‍ ഉയര്‍ന്നുവന്ന പരാതികള്‍ കണക്കിലെടുത്ത് നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റിയെ പരിശോധനയ്ക്കായി ചുമതലപ്പെടുത്തുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നമ്മുടെ നിയമ, നീതിന്യായ വ്യവസ്ഥകളുടെ പരിരക്ഷ സമൂഹത്തിലെ എല്ലാ വിഭാഗം ആളുകള്‍ക്കും ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്താന്‍ നിലകൊള്ളേണ്ടവരാണ് സാമാജികര്‍. ഇപ്പോള്‍ ഉയര്‍ന്നുവന്ന തരം കേസുകളില്‍ സ്ത്രീകളുടെ Read More …

ഒരു കുടുംബത്തിനു വേണ്ടി പണിയെടുക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് സഹതാപം: മോദി

ന്യൂഡല്‍ഹി: ഭരണപക്ഷത്തും പ്രതിപക്ഷത്തും കോണ്‍ഗ്രസ് ഒരുപോലെ പരാജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ട്ടി പ്രവര്‍ത്തകരുമായി നടത്തിയ ടെലികോണ്‍ഫറന്‍സിലാണ് മോദിയുടെ പരാമര്‍ശം. രാജ്യത്തെ ഒരു കുടുംബത്തിനു വേണ്ടി മാത്രം പണിയെടുക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെയോര്‍ത്ത് സഹതാപമുണ്ടെന്നും പ്രധാനമന്ത്രി പരിഹസിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അവര്‍ക്ക് സാധിക്കുന്ന പോലെ കഷ്ടപ്പെട്ട് പണിയെടുക്കുന്നുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗാന്ധി കുടുംബത്തിനു വേണ്ടി മാത്രമാണ് Read More …

സഭയില്‍ നീതി ലഭിക്കാത്തതിനാലാണു ജലന്ധര്‍ ബിഷപ്പിനെതിരെ സമരത്തിനിറങ്ങിയതെന്ന് സിസ്റ്റര്‍ അനുപമ

കൊച്ചി: ആരോപണ വിധേയനായ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എറണാകുളം ഹൈക്കോടതി ജംഗ്ഷനിലെ വഞ്ചി സ്‌ക്വയറില്‍ നടന്നുവരുന്ന ഉപവാസ സമരത്തിന് പിന്നില്‍ ഗൂഢാലോചനയോ ബാഹ്യ ഇടപെടലോ ഇല്ലെന്ന് പീഡനത്തിനിരയായ കന്യാസ്ത്രീയുടെ സഹപ്രവര്‍ത്തക സിസ്റ്റര്‍ അനുപമ. സഭയില്‍ നീതി ലഭിക്കാത്തതിനാലാണു സമരത്തിനിറങ്ങിയതെന്നും നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നും സിസ്റ്റര്‍ അനുപമ വ്യക്തമാക്കി. ബിഷപ്പിനെതിരെയുള്ള Read More …

സൗദിയില്‍ വീണ്ടും സ്വദേശിവത്കരണം, മലയാളിയുടെ ഗള്‍ഫ് മോഹം അണയുന്നു

റിയാദ്: വ്യാപാര മേഖലയിലെ സമഗ്ര സ്വദേശിവത്കരണം ശക്തമായി നടപ്പിലാക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചത് ആയിരക്കണക്കിന് പ്രവാസി മലയാളികള്‍ക്ക് തിരിച്ചടിയാകുന്നു. വസ്ത്രം, പാദരക്ഷകള്‍, വാഹനങ്ങള്‍, ഫര്‍ണിച്ചര്‍, വീട്ടുപകരണങ്ങള്‍ തുടങ്ങിയവ വില്‍ക്കുന്ന വ്യാപാരസ്ഥാപനങ്ങളിലാണ് ഈ മാസം 11 മുതല്‍ 70 ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കിയത്. ചെറുകിട വ്യാപാരസ്ഥാപനങ്ങള്‍ നടത്തുന്ന ആയിരക്കണക്കിന് മലയാളികള്‍ക്ക് നീക്കം വന്‍ തിരിച്ചടിയാണ്. ഭൂരിഭാഗം പേരും Read More …

സംസ്ഥാനത്ത് 17 വരെ കനത്ത ചൂട് തുടരും

പ്രളയത്തിന് ശേഷം സംസ്ഥാനത്ത് ചൂട് വര്‍ദ്ധിച്ച്‌ വരികയാണ്. ഈ മാസം 17 വരെ ഇത് തുടരുമെന്നാണ് റിപ്പോര്‍ട്ട്. ആലപ്പുഴ, കോഴിക്കോട്, പാലക്കാട്, പുനലൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് അസാധാരണമായ വര്‍ധനയുള്ളത്. ഇവിടങ്ങളില്‍ ദീര്‍ഘകാല ശരാശരിയില്‍നിന്ന് രണ്ട് ഡിഗ്രിയോ അതില്‍ക്കൂടുതലോ ചൂട് ഇപ്പോള്‍ അനുഭവപ്പെടുന്നുണ്ട്. എന്നാല്‍, 17നുശേഷം മഴ വീണ്ടും തുടങ്ങും. 18ന് ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാനും Read More …