ഇന്ധന വിലയില്‍ വീണ്ടും വര്‍ദ്ധനവ്

കോഴിക്കോട് : നാളുകള്‍്യി വര്‍ധിച്ചു വരുന്ന ഇന്ധനവിലയില്‍ ഇന്നും വര്‍ദ്ധനവ് .പെട്രോളിന് ഇന്ന് 13 പൈസയും ഡീസലിന് 11 പൈസയുമാണ് വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത് .പെട്രോള്‍ ലിറ്ററിന് 84.32 രൂപയും ഡീസലിന് 78 .25 രൂപയുമാണ് തിരുവനന്തപുരത്തെ ഇന്നത്തെ ഇന്ധന വില.കൊച്ചിയില്‍ പെട്രോളിന് ലിറ്ററിന് 82.99 രൂപയും ഡീസലിന് 76.99 രൂപയുമായി ഉയര്‍ന്നപ്പോള്‍ കോഴിക്കോട് പെട്രോളിന് 83.24 Read More …

വയനാടിന്റെ സ്വന്തം കെ.സി.ജംഷാദ് ഇനി മികച്ച ഫുട്ബോള്‍ താരവും പരിശീലകനും മാത്രമല്ല മികച്ച കോളേജ് കായികാധ്യാപകനും കൂടിയായിരിക്കും

ഇഷ്ട്ടപ്പെട്ട മേഖലയില്‍ ജോലി ലഭിക്കുക എന്നത് സര്‍വ്വരുടെയും ആഗ്രഹമാണ് എന്നാല്‍ അത് ഗസറ്റഡ് ഒഫീസറായി തന്നെ വേണം എന്നത് അത്യാഗ്രഹമല്ലേ!? എങ്കില്‍ വയനാട് നെടുങ്കരണയിലെ എസ്റ്റേറ്റ് തൊഴിലാളികളുടെ മകനായി ജനിച്ച ജംഷാദിനെ സംബന്ധിച്ച്‌ അത് അര്‍ഹതയുള്ളവനെ തേടി വന്ന അംഗീകാരം മാത്രമാണ്. അര്‍ജ്ജുന അവാര്‍ഡ് ജേതാവും മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റനുമായിരുന്ന സാക്ഷാല്‍ ഐ.എം Read More …

ജലന്ധര്‍ ബിഷപ്പിനെതിരായ അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്ന് ഹൈക്കോടതി

കൊച്ചി: കന്യാസ്ത്രീയുടെ പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ നടക്കുന്ന അന്വേഷണത്തില്‍ ഹൈക്കോടതിക്ക് തൃപ്തി. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് സമര്‍പ്പിച്ച സത്യവാങ്മൂലം പരിശോധിച്ച ശേഷമാണ് ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തിയത്. കുറ്റസമ്മത മൊഴികൊണ്ട് മാത്രം ആരെയും അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്നും അതിന് തെളിവുകള്‍ ആവശ്യമാണെന്നും കേസ് പരിഗണിക്കുന്നതിനിടെ ഹൈക്കോടതി നിരീക്ഷിച്ചു. അന്വേഷണം നല്ല രീതിയില്‍ പുരോഗമിക്കുകയാണെന്ന് Read More …

പി.കെ.ബഷീറിന്റെ കൊലവിളി പ്രസംഗം:കേസ് തുടരണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഏറനാട് മണ്ഡലത്തിലെ മുസ്ലീംലീഗ് എംഎല്‍എ പി.കെ ബഷീറിന്റെ കൊലവിളി പ്രസംഗ കേസ് റദ്ദാക്കിയ മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ നടപടി സുപ്രിംകോടതി റദ്ദാക്കി. സുപ്രീം കോടതിയില്‍ കേസിന്റെ നടപടികള്‍ തുടരണമെന്ന് ചീഫ് ജസറ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച്്് നിര്‍ദേശിച്ചു. ഏഴാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തില്‍ മതമില്ലാത്ത ജീവന്‍ എന്ന അദ്ധ്യായം ചേര്‍ത്തതിനെതിരെയുള്ള സമരത്തിനിടയില്‍ Read More …

നാടുവിടുന്നതിന് മുമ്ബ് ജയ്‌റ്റ്‌ലിയെ കണ്ടിരുന്നു, വന്‍ വെളിപ്പെടുത്തലുമായി മല്യ

ന്യൂഡല്‍ഹി: രാജ്യത്തെ വന്‍ സാമ്ബത്തിക തട്ടിപ്പുകാരുടെ പട്ടിക പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറിയിരുന്നുവെന്ന മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജന്റെ വെളിപ്പെടുത്തലിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കി മദ്യരാജാവ് വിജയ് മല്യ. സാമ്ബത്തിക ക്രമക്കേട് സംബന്ധിച്ച കേസില്‍ പെട്ട് രാജ്യം വിടുന്നതിന് മുമ്ബ് താന്‍ കേന്ദ്രധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലിയെ കണ്ടിരുന്നുവെന്നാണ് മല്യയുടെ വെളിപ്പെടുത്തല്‍. കാര്യങ്ങള്‍ രമ്യമായി പരിഹരിക്കുന്നതിനാണ് മന്ത്രിയുമായി Read More …

നവാസ് ഷരീഫിന്റെയും, മറിയത്തിന്റെയും പരോള്‍ മൂന്ന് ദിവസത്തേക്ക് നീട്ടി

ഇസ്ലാമാബാദ്: അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് പാക്കിസ്ഥാനില്‍ ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെയും, മകള്‍ മറിയത്തിന്റെയും, പരോള്‍ മൂന്ന് ദിവസത്തേക്ക് നീട്ടി. ഭാര്യ കുല്‍സും നവാസിന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാനാണ് സര്‍ക്കാര്‍ പരോള്‍ അനുവദിച്ചത്. അഡിയാള ജയിലില്‍ നിന്ന് 12 മണിക്കൂര്‍ പരോളാണ് സര്‍ക്കാര്‍ ആദ്യം അനുവദിച്ചിരുന്നത്‌ ഷെരീഫ് കുടുംബം അഞ്ചു ദിവസത്തെ പരോളിനാണ് അനുമതി ചോദിച്ചിരുന്നത്. Read More …

കത്തോലിക്ക പള്ളികളില്‍ 3677 ലൈംഗിക പീഡനകേസുകള്‍ നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്

ബര്‍ലിന്‍: ജര്‍മനിയിലെ കത്തോലിക്ക പള്ളികളില്‍ 3677 ലൈംഗിക പീഡനകേസുകള്‍ നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് . 1946മുതല്‍ 2014 വരെയുള്ള കത്തോലിക്ക വൈദികരുടെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജര്‍മന്‍ ബിഷപ്പ് കോണ്‍ഫറന്‍സിലും, 3 യൂണിവേഴ്‌സിറ്റികളിലും നടത്തിയ സര്‍വ്വേയില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടാണ് സ്പീഗല്‍ ഓണ്‍ലൈന്‍ വഴി പുറത്ത് വന്നിരിക്കുന്നത്. ലൈംഗിക പീഡനത്തിരയായിരിക്കുന്നത് 13 വയസ്സുള്ള കുട്ടികളാണെന്നും അല്ലെങ്കില്‍ പീഡനത്തിരയാകുന്നത് Read More …

ജലന്ധര്‍ ബിഷപ്പിനെതിരായ കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രോങ്കോ മുളയ്ക്കലിന് എതിരായ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. പൊലീസ് അന്വേഷണം പ്രഹസ്വനമെന്നാണ് ഹര്‍ജിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, ജലന്ധര്‍ ബിഷപ്പ് സ്ഥാനമൊഴിയണമെന്ന് മുംബൈ അതിരൂപത വ്യക്തമാക്കി. നിഷ്പക്ഷ അന്വേഷണത്തിന് പദവിയില്‍ നിന്നും മാറി നില്‍ക്കുന്നതാണ് ഉചിതമെന്നും വിവാദം സഭയുടെ യശ്ശസിന് കളങ്കമുണ്ടാക്കിയെന്നും രൂപത പറഞ്ഞു. കേസില്‍ ജലന്ധര്‍ ബിഷപ്പ് Read More …