ഇന്നെത്തും രാഹുലും പ്രിയങ്കയും

കല്‍പറ്റ: എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടശേഷം ആദ്യമായി രാഹുല്‍ ഗാന്ധി ചൊവ്വാഴ്ച വയനാട്ടിലെത്തുന്നു. വയനാട് ലോക്സഭ മണ്ഡലത്തിലെ വോട്ടര്‍മാരെ കാണാന്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും അദ്ദേഹത്തോടൊപ്പമുണ്ടാകും. ആയിരങ്ങള്‍ അണിനിരക്കുന്ന റോഡ്‌ഷോ ഉച്ചക്കുശേഷം മൂന്നുമണിയോടെ കല്‍പറ്റ എസ്.കെ. എം.ജെ ഹൈസ്‌കൂള്‍ മൈതാനത്തുനിന്ന് ആരംഭിക്കും. റോഡ്‌ഷോയില്‍ പാര്‍ട്ടി കൊടികള്‍ക്ക് പകരം ദേശീയപതാകയായിരിക്കും ഉപയോഗിക്കുക. സത്യമേവ ജയതേ എന്ന Read More …

സ്വര്‍ണവില കൂടി; 44,500ന് മുകളില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയരുന്നു. ഇന്ന് 240 രൂപ വര്‍ധിച്ച്‌ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,560 രൂപയായി. ഗ്രാമിന് 30 രൂപയാണ് ഉയര്‍ന്നത്. 5570 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. അഞ്ചുദിവസത്തിനിടെ, 680 രൂപ കുറഞ്ഞ ശേഷമാണ് സ്വര്‍ണവില തിരിച്ചുകയറിയത്. കഴിഞ്ഞ ബുധനാഴ്ച 45,000 രൂപയിലെത്തി സ്വര്‍ണവില റെക്കോര്‍ഡിട്ടിരുന്നു. പിന്നിടുള്ള ദിവസങ്ങളില്‍ വില Read More …

യുഎസിലെ സ്‌കൂളില്‍ വെടിവെപ്പ്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ ആറ് മരണം

വാഷിങ്ടണ്‍ : യുഎസില്‍ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ മൂന്ന് കുട്ടികളുള്‍പ്പടെ ആറ് പേര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച നാഷ്‌വില്ലി സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ പൂര്‍വവിദ്യാര്‍ത്ഥി തോക്കുമായെത്തി ആയുധവുമായെത്തി കുട്ടികള്‍ക്കും ജീവനക്കാര്‍ക്കു നേരേയും വെടിയുതിര്‍ത്തത്. ഓഡ്രി ഹെയില്‍ എന്ന 28-കാരിയായ ട്രാന്‍സ്ജെന്‍ഡറാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. പോലീസ് വെടിവെപ്പില്‍ ഇവര്‍ മരിച്ചു. സ്‌കൂളിലെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. Read More …

 രണ്ടാം ദിവസവും സ്വര്‍ണവില താഴേക്ക്

 സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 43,600 രൂപയുമായി. തിങ്കളാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞിരുന്നു. ഞായറാഴ്ച വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ശനിയാഴ്ച പവന് 120 രൂപ കുറഞ്ഞു. ഏറ്റവും ഒടുവില്‍ സ്വര്‍ണവില വര്‍ധിച്ചത് മാര്‍ച്ച്‌ Read More …

 80കാരിക്ക് അപൂര്‍വ ശസ്ത്രക്രിയ; വിജയകരമായി പൂര്‍ത്തീകരിച്ചത് വടകര സഹകരണ ആശുപത്രി

കോഴിക്കോട്: 28 കിലോ മാത്രം തൂക്കമുള്ള 80കാരിക്ക് അപൂര്‍വ ശസ്ത്രക്രിയ. ഹൃദയവാല്‍വിനു നടത്തിയ ശസ്ത്രക്രിയ വിജയകരം. വടകര സഹകരണ ആശുപത്രിയിലാണ് ഇത്തരമൊരു അപൂര്‍വ്വ ശസ്ത്രക്രിയ നടന്നത്. പെണ്ണുട്ടി എന്ന 80കാരിയാണ് ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ശസ്ത്രക്രിയ നടത്തി രണ്ടാം ദിവസം പെണ്ണുട്ടി മുത്തശ്ശി നടന്നു തുടങ്ങിയെന്ന് ഡോ. ശ്യാം അശോക് പറഞ്ഞു. കുറച്ചു ദിവസത്തെ നിരീക്ഷണത്തിന് ശേഷം Read More …

കള്ളപ്പണ നിക്ഷേപം കടലാസ്‌ കമ്ബനി ; ഉരുണ്ടുകളിച്ച്‌ കേന്ദ്രം

ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളില്‍ ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപം, കടലാസ് കമ്ബനി വിഷയങ്ങളില്‍ ജനങ്ങളെ കബളിപ്പിച്ച്‌ കേന്ദ്രം. ഇന്ത്യയില്‍നിന്ന് കടത്തിയ കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്ന് 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വാഗ്ദാനം നല്‍കിയ ബിജെപി സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത് കടലാസ് കമ്ബനി എന്താണെന്ന് വ്യക്തമല്ലെന്ന്. വിദേശങ്ങളില്‍ ഇന്ത്യക്കാര്‍ സ്ഥാപിച്ച കടലാസ് കമ്ബനി എന്നത് നിയമപരമായി നിര്‍വചിച്ചിട്ടില്ലെന്നും അതിനാല്‍ ഇത്തരം കമ്ബനികളുടെ Read More …

മരണശേഷവും 23 പേര്‍ക്ക് ക്ഷേമപെന്‍ഷന്‍; അക്കൗണ്ടിലേക്കെത്തിയത് 9 ലക്ഷത്തോളം രൂപയെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്

പത്തനംതിട്ട: മരണശേഷവും 23 പേര്‍ക്ക് ക്ഷേമപെന്‍ഷന്‍ അവരുടെ അക്കൗണ്ടിലേക്ക് കൈമാറിയതായി ഓഡിറ്റ് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ 9,07,200 രൂപയാണ് അനുവദിച്ചത്. അയിരൂര്‍ പഞ്ചായത്തിലെ 2021-22 വര്‍ഷത്തെ ഓഡിറ്റ് അവലോകനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇത്തരത്തില്‍ ഗുണഭോക്താവ് നേരത്തെ മരിച്ചിട്ടും വിധവാ പെന്‍ഷന്‍ ഇനത്തില്‍ 51,200 രൂപ അനുവദിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്. മരണമടഞ്ഞ വ്യക്തിയെ പെന്‍ഷന്‍ പട്ടികയില്‍ നിന്നു യഥാസമയം ഒഴിവാക്കാഞ്ഞതിനാലാണ് Read More …

അദ്ധ്യാപികയുടെ കൊലപാതകം: വിജേഷിന് കണക്ക്കൂട്ടലുകള്‍ പിഴച്ചു, പൊലീസിന്റെ പിടിയിലുമായി

കട്ടപ്പന: പേഴുംകണ്ടത്ത് അദ്ധ്യാപികയായ ഭാര്യയെകൊലപ്പെടുത്തി കട്ടിലിനടിയില്‍ ഒളിപ്പിച്ച കേസില്‍ പ്രതി വിജേഷ് കുടുങ്ങിയത് പിടിക്കപ്പെടില്ലെന്ന അമിതവിശ്വാസംമൂലം. കൊലപാതകം നടത്തി മൂന്ന് ദിവസം നാട്ടിലുണ്ടായിരുന്നിട്ടും ആരും മൃദേഹം കണ്ടെത്താതെ വന്നതോടെ സംഭവം പുറത്ത് വരില്ലെന്ന വിശ്വാസത്തിലായിരുന്നു ബിജേഷ്. ഭാര്യ അനുമോള്‍ നാടു വിട്ടെന്ന് താന്‍ പറഞ്ഞ കളവ് ബന്ധുക്കളും നാട്ടുകാരും വിശ്വസിക്കുമെന്നും ഇയാള്‍ കരുതി.മൃദേഹത്തില്‍ നിന്നും ദുര്‍ഗന്ധം Read More …