ഐ.എസ്.എല്‍:ബംഗളുരു എഫ്.സി ഫൈനലില്‍

ബംഗളൂരു: ഐ.എസ്.എല്‍ ഫുട്ബാളില്‍ ആദ്യന്തം ആവേശം നിറഞ്ഞു നിന്ന സെമിഫൈനല്‍ മല്‍സരത്തില്‍ മുംബൈ സിറ്റിയെ പെനല്‍ട്ടി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച് ബംഗളുരു എഫ്.സി ഫൈനലില്‍.മല്‍സരം 2-2 സമനിലയിലായതോടെ പെനാല്‍ട്ടിയിലേക്ക് നീങ്ങുകയായിരുന്നു. എട്ടിനെതിരെ ഒമ്പതു ഗോളുകള്‍ക്കാണ് ബംഗളുരുവിന്റെ വിജയം.കളിയുടെ നിശ്ചിത സമയത്ത് മുംബൈ സിറ്റി 2-1ന് വിജയിച്ചിരുന്നു.എന്നാല്‍ ആദ്യ പാദത്തില്‍ ബംഗളൂരു 1-0ന് ജയിച്ചതിനാല്‍ അഗ്രിഗേറ്റ് സ്‌കോര്‍ 2-2 Read More …

രാഹുല്‍ ഗാന്ധിയുടെ സഭാംഗത്വം: രണ്ടും കല്പിച്ചു ബിജെപി

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കണമെന്ന ആവശ്യം ശക്തമാക്കാനൊരുങ്ങി ബിജെപി. അദാനി വിവാദത്തില്‍ സഭയെ തെറ്റിദ്ധരിപ്പിച്ച രാഹുലിനെ പുറത്താക്കണമെന്ന് അവകാശ സമിതി മുന്പാകെ ബിജെപി ആവശ്യപ്പെട്ടിരുന്നു. ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാംഘട്ടത്തിലും അദാനി വിവാദം കോണ്‍ഗ്രസ് ചര്‍ച്ചയാക്കുന്ന സാഹചര്യത്തിലാണ് ബിജെപി രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കണമെന്ന ആവശ്യം വീണ്ടും ഉയര്‍ത്തുന്നത്. ശിശുപാല വധത്തിന് തയാറെന്നും നിയമത്തിന്‍റെ കൈകള്‍ Read More …

പാര്‍ട്ടിയിലെ ജീര്‍ണത മൂടിവച്ചാല്‍ ഉപ്പുവച്ച ‌നിലം പോലെ വികൃതമാകും: എം.വി.ഗോവിന്ദന്‍

ആലപ്പുഴ: പാര്‍ട്ടിയിലെ ജീര്‍ണത എവിടെയെങ്കിലും മൂടിവയ്‌ക്കാന്‍ ശ്രമിച്ചാല്‍ ഉപ്പുവച്ച നിലം പോലെ വികൃതമാകുമെന്ന കാര്യം ചിന്തിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. ജനകീയ പ്രതിരോധ ജാഥയ്‌ക്ക് അമ്ബലപ്പുഴ, ആലപ്പുഴ മണ്ഡലം കമ്മിറ്റികളുടെ നേത്വത്തില്‍ ആലപ്പുഴ ബീച്ചില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ജാഥ തുടങ്ങുമ്ബോള്‍ സംഘടനാപരമായ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. അത് മറച്ചുവയ്‌ക്കാനല്ലേ Read More …

ബിജെപിയെ എത്തിര്‍ക്കുത്തോറും താമരകള്‍ ശക്തമായി വിരിയുമെന്ന് അമിത് ഷാ‍

തൃശ്ശൂര്‍: തേക്കിന്‍കാട് മൈതാനത്തു നടന്ന ജനശക്തി റാലിയില്‍ ഇടത്- കോണ്‍ഗ്രസ് കൂട്ട്‌ക്കെട്ടിനെ പരിഹസിച്ച്‌ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. കേരളത്തില്‍ തമ്മിലടിക്കുന്നവര്‍ ത്രിപുരയില്‍ ഒന്നിച്ച മത്സരിച്ചു, എന്നിട്ടും ജനം തെരഞ്ഞെടുത്തത് ബിജെപിയെയാണെന്ന് അദേഹം പറഞ്ഞു. ഇന്ന് കമ്യൂണിസ്റ്റുകളെ ലോകവും കോണ്‍ഗ്രസിനെ രാജ്യവും തള്ളികളഞ്ഞിരിക്കുന്നു. 2024ലെ പൊതു തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ തുടക്കമാണ് ഇന്നത്തെ റാലിയെന്നും കഴിഞ്ഞ ഒമ്ബതുകൊല്ലം കൊണ്ട് നരേന്ദമോദി Read More …

എക്സ്പ്രസ് വേ കേരളത്തിലേക്കും ബന്ധിപ്പിക്കുമെന്ന് നിതിന്‍ ഗഡ്കരി

മാണ്ഡ്യ: നാഷണല്‍ ഹൈവേ 275ന്‍റെ ഭാഗമായുള്ള ബംഗളൂരു-മൈസൂരു എക്സ്പ്രസ് വേ കേരളത്തിലെയും തമിഴ്നാട്ടിലെയും നാഷണല്‍ ഹൈവേയുമായി ബന്ധിപ്പിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. എക്സ്പ്രസ് വേയുടെ ഉദ്ഘാടനച്ചടങ്ങില്‍ പ്രസംഗിക്കുകയായി രുന്നു അദ്ദേഹം. 118 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബംഗളൂരു-മൈസൂരു എക്സ്പ്രസ് വേ 52 കിലോമീറ്റര്‍ ഗ്രീന്‍ഫീല്‍ഡ് ഹൈവേയും എട്ടു കിലോമീറ്റര്‍ എലവേറ്റഡ് റോഡുമുള്‍പ്പെടുന്നതാണെന്ന് Read More …

ഷി ജിന്‍പിങ്ങിന് വിപ്ലവാഭിവാദ്യങ്ങള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തുടര്‍ച്ചയായ മൂന്നാം വട്ടവും ചൈനയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഷി ജിന്‍പിങ്ങിന് വിപ്ലവാഭിവാദ്യങ്ങള്‍ നേര്‍ന്ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍. ആഗോള രാഷ്ട്രീയത്തില്‍ ശക്തമായ ശബ്ദമായി ചൈന ഉയര്‍ന്നു വന്നത് പ്രശംസനീയമാണെന്ന് മുഖ്യമന്ത്രിയുടെ ട്വീറ്റില്‍ പറയുന്നു. കൂടുതല്‍ ഉന്നതിയിലേക്കുള്ള ചൈനയുടെ മുന്നേറ്റങ്ങള്‍ക്ക് ആശംസകളെന്നും ട്വീറ്റില്‍ പറയുന്നു. ചൈനയിലെ പാര്‍ലമെന്റായ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് (എന്‍പിസി)യിലെ മൂവായിരത്തോളം അംഗങ്ങള്‍, Read More …

വിഡിയോ കാള്‍ സേവനം ഏറ്റെടുത്ത് പ്രവാസികള്‍

ദുബൈ: താമസ കുടിയേറ്റ വകുപ്പിന്‍റെ (ജി.ഡി.ആര്‍.എഫ്.എ) വിഡിയോ കാള്‍ സേവനം ഏറ്റെടുത്ത് പ്രവാസികള്‍. സേവനം ആരംഭിച്ച്‌ രണ്ടു മാസത്തിനുള്ളില്‍ 2.50 ലക്ഷം വിഡിയോ കാളുകളാണ് ലഭിച്ചതെന്ന് ജി.ഡി.ആര്‍.എഫ്.എ അറിയിച്ചു. ജനുവരി 11 മുതലാണ് വിസ അടക്കമുള്ള വിവിധ സേവനങ്ങള്‍ക്ക് വിഡിയോ കാള്‍ സംവിധാനം ഏര്‍പ്പെടുത്തിയത്. ആദ്യ ഘട്ടത്തില്‍ തന്നെ പ്രതീക്ഷിച്ചതിലേറെ സ്വീകാര്യതയാണ് ലഭിച്ചത്. സാമ്ബത്തിക ഇടപാടുകള്‍, Read More …

കൊടും ചൂടിന് ആശ്വാസം, സംസ്ഥാനത്ത് ഇന്ന് മുതല്‍ വേനല്‍ മഴയ്ക്ക് സാധ്യത

കടുംവേനലിന് ആശ്വസമായി സംസ്ഥാനത്ത് ഇന്ന് മുതല്‍ വേനല്‍ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം. ഇന്ന് ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലുമാണ് മഴ പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് മഴയ്ക്ക് സാധ്യത. അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് Read More …