‘നാട്ടു നാട്ടു’വിന് ഓസ്കര്‍

ലോസ് ഏഞ്ചല്‍സ്: 95-ാമത് ഓസ്കര്‍ പുരസ്കാരദാന ചടങ്ങില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം. മികച്ച ഗാനത്തിനുള്ള പുരസ്കാരം എസ്.എസ് രാജമൊലി സംവിധാനം ചെയ്ത ‘ആര്‍.ആര്‍.ആര്‍’ എന്ന ചിത്രത്തിലെ ‘നാട്ടു നാട്ടു…’ എന്ന ഗാനം നേടി. സംഗീത സംവിധാനം നിര്‍വഹിച്ച കീരവാണിയും വരികളെഴുതിയ ചന്ദ്രബോസും ചേര്‍ന്ന് പുരസ്കാരം ഏറ്റുവാങ്ങി. നേട്ടം ഇന്ത്യക്ക് സമര്‍പ്പിക്കുന്നതായി കീരവാണി പറഞ്ഞു. മൂന്ന് മിനിറ്റും Read More …

കുട്ടവഞ്ചിയില്‍ കൊണ്ടുപോയി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; യുവാവ്‌ പിടിയില്‍

മുട്ടം: കുട്ട വഞ്ചിയില്‍ കൊണ്ടുപോയി പ്ലസ്‌ വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ്‌ പിടിയില്‍. മുട്ടം സ്വദേശി താന്നിക്കാമറ്റത്തില്‍ ഉദയ ലാല്‍ ഘോഷാ(44)ണു പിടിയിലായത്‌. ഒന്നര മാസത്തോളമായി ഒഴിവില്‍ കഴിഞ്ഞുവരികയായിരുന്നു. മൂന്നാം ഭാര്യയ്‌ക്കൊപ്പം എറണാകുളത്ത്‌ നിന്നുമാണു പ്രതിയെ പിടികൂടിയത്‌. മുട്ടം മാത്തപ്പാറ കോളനിക്ക്‌ സമീപം മലങ്കര ജലാശയത്തിന്‌ നടുവിലെ തുരുത്തില്‍ എത്തിച്ച്‌ പീഡനം നടത്തിയെന്നതാണു കേസ്‌. Read More …

സൂര്യനുതാഴെ ഏതവന്‍ പറഞ്ഞാലും സ്വീകാര്യമല്ല; അമ്യൂസ്മെന്റ് പാര്‍ക്ക് നിര്‍മാണത്തില്‍ എം.എം. മണി

മൂന്നാര്‍: മൂന്നാറിലെ അമ്യൂസ്മെന്റ് പാര്‍ക്ക് നിര്‍മാണത്തില്‍ സര്‍ക്കാരിനെയും കോടതിയേയും വെല്ലുവിളിച്ച് സി.പി.എം. റവന്യൂ വകുപ്പും ഹൈക്കോടതിയും തടഞ്ഞ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. സൂര്യന് താഴെയുള്ള ഒരു ശക്തിക്കും പാര്‍ക്ക് നിര്‍മാണം തടയാനാകില്ലെന്ന് മുന്‍ മന്ത്രി എം.എം. മണി വ്യക്തമാക്കി. പ്രസംഗത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.‘ഏത് പുല്ലന്‍ വന്നാലും ഇത് തടയാന്‍ പറ്റില്ല. അതാണ്. ആര് തടയാന്‍ വന്നാലും Read More …

വിമാനത്തിലെ ബാത്ത്റൂമില്‍ സിഗരറ്റ് വലിച്ചു; വീണ്ടും എയര്‍ ഇന്ത്യ യാത്രക്കാരന്റെ മോശം പെരുമാറ്റം

മുംബൈ: എയര്‍ ഇന്ത്യയ്ക്ക് തലവേദനയായി വീണ്ടും യാത്രക്കാരന്റെ മോശം പെരുമാറ്റം. എയര്‍ ഇന്ത്യയുടെ ലണ്ടന്‍-മുംബൈ വിമാനത്തിലെ യാത്രക്കാരനാണ് ഇത്തവണ പ്രശ്നക്കാരനായത്. വിമാന കമ്ബനി നല്‍കിയ പരാതിയില്‍ മുംബൈ സഹര്‍ പൊലീസ് സ്റ്റേഷന്‍ രാമകാന്ത്(37) എന്നയാള്‍ക്കെതിരെ കേസെടുത്തു. മാര്‍ച്ച്‌ 11 നായിരുന്നു സംഭവം. യാത്രയ്ക്കിടയില്‍ ഇയാള്‍ വിമാനത്തിലെ ബാത്ത്റൂമില്‍ കയറി പുകവലിച്ചതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. വിമാനയാത്രയില്‍ പുകവലി Read More …

‘കൊച്ചിയിലെ പുകയുടെ അളവില്‍ കുറവ്;ഫോണ്‍ കോളുകളും കുറഞ്ഞു:’ മന്ത്രി പി.രാജീവ്

കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്‍റിലെ പുകയണയ്ക്കല്‍ ലക്ഷ്യത്തിലെക്കെത്തുന്നുവെന്ന് മന്ത്രി പി.രാജീവ്. പുകയുടെ അളവില്‍ ഗണ്യമായ കുറവു വന്നത് അന്തരീക്ഷത്തിലും പ്രതിഫലിക്കുന്നുണ്ട്. ഇതു സംബന്ധിച്ച്‌ കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന ഫോണ്‍ കോളുകളുടെ എണ്ണത്തിലും കുറവുണ്ട്. വായു നിലവാരം മെച്ചപ്പെട്ടതായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചെന്നും മന്ത്രി പറഞ്ഞു. ചതുപ്പായ പ്രദേശം ഒഴികെയുള്ള മേഖലകളില്‍ തീയും പുകയും പൂര്‍ണമായി ശമിച്ചിട്ടുണ്ട്. Read More …

തടവുകാരുമായി അവിഹിതബന്ധം പുലര്‍ത്തിയ 18 വനിതാ ജയില്‍ ഗാര്‍ഡുമാരെ പുറത്താക്കി

തടവുകാരുമായി അവിഹിതബംന്ധത്തിലേര്‍പ്പെട്ട പതിനെട്ടു വനിതാ ജയില്‍ ഗാര്‍ഡുമാരെ പുറത്താക്കിയെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടനിലെ ഏറ്റവും വലിയ ജയിലായ എച്ച്‌എംപി ബെര്‍വിനിലാണ് സംഭവം. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ നിന്നാണ് ഗാര്‍ഡുമാരുടെ എണ്ണത്തെ സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്. കഴിഞ്ഞ ആറുവര്‍ഷമായി ഇവര്‍ പ്രതികളുമായി നിയമവിരുദ്ധമായ ബന്ധം പുലര്‍ത്തിയിരുന്നു. നോര്‍ത്ത് വെയില്‍സിലെ റെക്‌സാം ജയിലിലെ അവിഹിത ബന്ധത്തെ തുടര്‍ന്ന് മൂന്ന് Read More …

എമര്‍ജന്‍സി ലൈറ്റിനുള്ളില്‍ ഒളിപ്പിച്ചത് അരക്കോടിയുടെ സ്വര്‍ണം; പാലക്കാട്‌ സ്വദേശി പിടിയില്‍

കരിപ്പൂരില്‍ അരക്കോടിയുടെ സ്വര്‍ണ്ണം കസ്റ്റംസ്‌ പിടികൂടി. എമര്‍ജന്‍സി ലൈറ്റിനുള്ളില്‍ വെച്ച്‌ കടത്തുവാന്‍ ശ്രമിച്ച 902 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. റിയാദില്‍ നിന്നും ബഹ്‌റൈന്‍ വഴി വന്ന പാലക്കാട്‌ കൊടുന്തിരപുള്ളി സ്വദേശി ജബ്ബാര്‍ അബ്ദുല്‍ റമീസില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. എമര്‍ജന്‍സി ലൈറ്റ് മറ്റൊരു വ്യക്തി തന്ന് വിട്ടതാണെന്നാണ് പ്രതിയുടെ വാദം. സംഭവത്തില്‍ കസ്റ്റംസ്‌ അന്വേഷണം Read More …

കൊച്ചി സ്മാര്‍ട്ട് സിറ്റി‍:ഫണ്ട് വിനിയോഗത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തണമെന്ന് വി. മുരളീധരന്‍

കൊച്ചി:സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെട്ട കൊച്ചി നഗരത്തിന്റെ വികസനത്തിന് വേണ്ടി കേന്ദ്രം അനുവദിച്ച കോടികള്‍ എവിടെപോയി എന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. വിവിധ പദ്ധതികള്‍ക്കായി ചെലവിട്ട തുകയുടെ വിശദാംശങ്ങളും പുരോഗതിയും നഗരസഭ വെളിപ്പെടുത്തണമെന്ന് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. രാജ്യത്തെ നഗരങ്ങളുടെ നിലവാരമുയര്‍ത്താന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി 2016 മുതല്‍ കോടിക്കണക്കിന് രൂപ അനുവദിച്ചിട്ടുണ്ട്. Read More …