കൊല്ലം അജിത്തിന്‍റെ നിര്യാണം: മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: സിനിമ-സീരിയല്‍ നടന്‍ കൊല്ലം അജിത്തിന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. തൊണ്ണൂറുകളില്‍ വില്ലന്‍ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ ശ്രദ്ധ നേടിയ അദ്ദേഹം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 500ഓളം സിനിമകളില്‍ അഭിനയപാടവം കാഴ്ചവെച്ചു. പരുക്കന്‍ ഭാവ പ്രകടനങ്ങളിലുടെ അഭ്രപാളിയില്‍ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ അവതരിപ്പിച്ച അജിത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായും അനുശോചന സന്ദേശത്തില്‍ Read More …

നടന്‍ കൊല്ലം അജിത് അന്തരിച്ചു: സംസ്‌കാരം ഇന്നു വൈകിട്ട് ആറിന്

കൊച്ചി: ചലച്ചിത്ര നടന്‍ കൊല്ലം അജിത് (56) അന്തരിച്ചു. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ഇവിടെ വച്ചായിരുന്നു അന്ത്യവും. മൃതദേഹം സ്വദേശമായ കൊല്ലത്തേക്ക് കൊണ്ടുപോയി. മൃതദേഹം വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം സംസ്‌കാരം ഇന്നു വൈകിട്ട് ആറിന് കൊല്ലം കടപ്പാക്കട ശ്മശാനത്തില്‍ നടക്കും. പ്രമീളയാണ് ഭാര്യ. ശ്രീക്കുട്ടി, Read More …

കോമണ്‍വെല്‍ത്ത് റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ മീരഭായി ചാനു

മൂന്ന് കോമണ്‍വെല്‍ത്ത് റെക്കോര്‍ഡുകളാണ് വനിതകളുടെ 48 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ മീരഭായി ചാനു ഇന്ന് ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ തകര്‍ത്തെറിഞ്ഞത്. സ്നാച്ച്‌ വിഭാഗത്തില്‍ ആദ്യ ശ്രമത്തില്‍ 80 കിലോ ഉയര്‍ത്തി കോമണ്‍വെല്‍ത്ത് റെക്കോര്‍ഡ് സ്വന്തമാക്കിയ ചാനു പിന്നീടുള്ള ശ്രമങ്ങളില്‍ 84, 86 കിലോ ഉയര്‍ത്തി തന്റെ തന്നെ റെക്കോര്‍ഡ് തകര്‍ക്കുകയായിരുന്നു. മത്സരം പൂര്‍ത്തിയാക്കുവാന്‍ ക്ലീന്‍ ആന്‍ഡ് Read More …

മൂന്നു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് പെട്ടിയില്‍ അടച്ചു; 18 കാരനായ പ്രതി പോലീസ് പിടിയില്‍

റാംപൂര്‍: മൂന്നു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് പെട്ടിയില്‍ അടച്ചു. ഉത്തര്‍പ്രദേശിലെ റാംപൂരിലെ താണ്ഡ നഗരത്തിലാണ് മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവമുണ്ടായത്. അയല്‍വാസിയായ 18 കാരനാണ് സംഭവത്തില്‍ പ്രതിയായത്. ഏപ്രില്‍ രണ്ടിനാണ് സംഭവം. വീട്ടില്‍ കുട്ടി മാത്രമുണ്ടായിരുന്നു സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. ഈ സമയത്ത് ചോക്ലേറ്റ് നല്‍കി അയല്‍വാസി സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. എന്നാല്‍, കടുത്ത വേദനയെത്തുടര്‍ന്ന് Read More …

രുപാലി മിശ്രാമിന്റെ ധൈര്യത്തിനു മുന്നില്‍ കടുവ പിന്മാറി

23 കാരിയുടെ ധീരതയുടെ മുന്നില്‍ കടുവ തോറ്റ് പിന്മാറി. രുപാലി മിശ്രാമിന്റെ ധൈര്യത്തിനു മുന്നിലാണ് കടുവ പിന്മാറിയത്. മഹാരാഷ്ര്ടയിലാണ് സംഭവം നടന്നത്. ആടിന്റെ ശബ്ദം കേട്ടാണ് രൂപാലി വീട്ടിലേക്കു ഓടിയെത്തിയത്. ആടുകളെ രക്ഷിക്കാന്‍ ശ്രമിച്ചതോടെ കടുവ രുപാലിക്ക് നേരെ തിരിഞ്ഞു. ഇതോടെ വടിയെടുത്ത് രുപാലി കടുവയെ നേരിട്ടു. കടുവയുടെ ആക്രമണത്തില്‍ രുപാലിക്കും അമ്മയ്ക്കും ചെറിയ തോതില്‍ Read More …

വിവാഹ വീഡിയോ മോര്‍ഫിംഗ്: ചിത്രങ്ങള്‍ പുറത്ത് വിട്ടത് സ്റ്റുഡിയോ ഉടമ സതീശനെന്ന് ബീബീഷിന്റെ മൊഴി

കോഴിക്കോട് വടകരയില്‍ വിവാഹ വീഡിയോകളില്‍ നിന്ന് ചിത്രങ്ങള്‍ അടര്‍ത്തി മാറ്റി മോര്‍ഫിങ് നടത്തി അശ്ലീലമായി പ്രചരിപ്പിച്ച കേസിലെ പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനായി പോലീസ് കോടതിയെ സമീപിച്ചു. പ്രധാന പ്രതി ബിബീഷ്, സ്റ്റുഡിയോ ഉടമകളായ സതീശന്‍, ദിനേശന്‍ എന്നിവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് വടകര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കി. ഇന്നലെ അറസ്റ്റിലായ Read More …

മലപ്പുറത്ത് ഹോണ്ടയുടെ ഷോറൂമില്‍ അഗ്നിബാധ: 18 വാഹനങ്ങള്‍ കത്തിനശിച്ചു

മലപ്പുറം: മലപ്പുറം അങ്ങാടിപ്പുറത്ത് എഎം ഹോണ്ടാ ഷോറൂമില്‍ തീപിടിത്തം. ഷോറൂമിലുണ്ടായിരുന്ന 18 വാഹനങ്ങളും കത്തി നശിച്ചു. രാവിലെ ആറു മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. പരിസരത്തുണ്ടായിരുന്നവരാണ് തീപടരുന്ന വിവരം അറിയിച്ചത്. ഷോറൂമും അതിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സര്‍വീസ് സെന്ററും ഉള്‍പ്പെട്ട ഇരുനില കെട്ടിടം പൂര്‍ണ്ണമായും കത്തിനശിച്ചു. കെട്ടിടത്തിലുള്ള ജനറേറ്റര്‍ സ്ഥിതി ചെയ്യുന്ന ഭാഗത്ത് നിന്നാണ് തീപടര്‍ന്നതെന്നാണ് നിഗനമനം. Read More …

നീരവ് മോദിയുടെ ബെല്‍ജിയത്തെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

സിറ്റി ഓഫ് ബ്രസല്‍സ്: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്ന വജ്രവ്യാപാരി നീരവ് മോദിയുടെ ബെല്‍ജിയത്തെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. രണ്ട് അക്കൗണ്ടുകളാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ നിര്‍ദേശപ്രകാരം ബെല്‍ജിയം സര്‍ക്കാര്‍ മരവിപ്പിച്ചത്. തട്ടിപ്പു നടത്തി നേടിയ കോടിക്കണക്കിനു രൂപ നീരവ് മോദി വിദേശരാജ്യങ്ങളിലെവിടെയോ നിക്ഷേപിച്ചിരിക്കുകയാണെന്നു എന്‍ഫോഴ്സ്മെന്‍റ് നേരത്തേ വ്യക്തമാക്കിയിരുന്നു. നീരവ് മോദി പഞ്ചാബ് Read More …