കീഴാറ്റൂര്‍ സമരത്തിന് യുഡിഎഫിന്റെ പിന്തുണ; മെയ് 18 ന് വഞ്ചനാ ദിനമായി ആചരിക്കും

തിരുവനന്തപുരം: കീഴാറ്റൂര്‍ സമരത്തിന് പൂര്‍ണ പിന്തുണയുമായി യുഡിഎഫ്. ജനകീയ സമരങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാനുള്ള ശ്രമങ്ങളെ എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനമായ മെയ് 18ന് സംസ്ഥാനത്തൊട്ടാകെ വഞ്ചനാദിനമായി ആചരിക്കാനും യുഡിഎഫ് യോഗം തീരുമാനിച്ചു.

കെ.എസ്​.ആര്‍.ടി.സി ഡ്യൂട്ടി പരിഷ്​കരണം തിരക്കിട്ട്​ നടപ്പാക്കാനാവില്ല -എം.ഡി

കെ.​എ​സ്.​ആ​ര്‍.​ടി.​സി​യി​ല്‍ ഡ്യൂ​ട്ടി പ​രി​ഷ്​​ക​ര​ണം തി​ര​ക്കി​ട്ട്​ ന​ട​പ്പാ​ക്കാ​നാ​വി​ല്ലെ​ന്ന്​ ചെ​യ​ര്‍​മാ​നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​റു​മാ​യ ഡി.​ജി.​പി എ. ​ഹേ​മ​ച​ന്ദ്ര​ന്‍. നി​ല​വി​ലെ ഡ്യൂ​ട്ടി സ​​​മ്ബ്ര​ദാ​യം പെ​െ​ട്ട​ന്ന്​ മാ​റ്റാ​നും ക​ഴി​യി​ല്ല. ജീ​വ​ന​ക്കാ​രു​െ​ട സം​ഘ​ട​ന​ക​ളു​മാ​യി പ​ല​ത​വ​ണ ച​ര്‍​ച്ച​ചെ​യ്​​തും അ​ഭി​പ്രാ​യം സ്വീ​ക​രി​ച്ചും ന​ട​പ്പാ​ക്കി​യ ഡ്യൂ​ട്ടി സം​വി​ധാ​നം മാ​റ്റാ​ന്‍ സ​മ​യം വേ​ണ്ടി​വ​രും. കൂ​ടു​ത​ല്‍ ച​ര്‍​ച്ച​ക​ളും ന​ട​ക്ക​ണം. എ​ങ്കി​ലും ഇ​ക്കാ​ര്യം കോ​ര്‍​പ​റേ​ഷ​ന്‍ മാ​നേ​ജ്​​മ​െന്‍റി​​െന്‍റ സ​ജീ​വ പ​രി​ഗ​ണ​ന​യി​ലാ​െ​ണ​ന്നും അ​ദ്ദേ​ഹം ‘മാ​ധ്യ​മ’​ത്തോ​ട്​ Read More …

ദേശീയപാത: ആശങ്കകള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി പി കെ കുഞ്ഞാലിക്കുട്ടി എം പി

മലപ്പുറം: ദേശീയപാത വികസനത്തിന്റെ ഭാഗമായി ഭൂമി നഷ്ടപ്പെടുന്നവരുടെ യോഗം വിളിച്ചു ചേര്‍ക്കാന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്യാന്‍ പി കെ കുഞ്ഞാലിക്കുട്ടി എം പി ഇന്നലെ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. അദ്ദേഹത്തിനാണ് ജനങ്ങളുടെ ആശങ്കയയില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉചിതമായ നടപടിയുണ്ടാകുമെന്നും, ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് വിഷയം ചര്‍ച്ച ചെയ്യാമെന്നും Read More …

സ്ഥിരം തൊഴില്‍ ഇല്ലാതാക്കല്‍ ; സര്‍ക്കാരിന് സാധ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പിണറായി

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ സ്ഥിരം തൊഴില്‍ ഇല്ലാതാക്കാനുള്ള തീരുമാനത്തിനെതിരെ സംസ്ഥാന സര്‍ക്കാരിനു സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്റെ പ്രതിഷേധം കേന്ദ്രത്തെ അറിയിച്ചു. തൊഴിലാളികളെ സംബന്ധിച്ചു വലിയ ആശങ്കയുണ്ടാക്കുന്ന നടപടിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ എസ്.ശര്‍മയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

നിലമ്ബൂര്‍ – നഞ്ചന്‍കോട് റെയില്‍പാത സാദ്ധ്യമാവില്ലെന്ന് മന്ത്രി

കര്‍ണാടകത്തിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും എതിര്‍പ്പു കാരണം നിലമ്ബൂര്‍ – നഞ്ചന്‍കോട് റെയില്‍പാത സാദ്ധ്യമാവില്ലെന്നും ബദല്‍ അലൈന്‍മെന്റ് പരിഗണിക്കുകയാണെന്നും മന്ത്രി ജി.സുധാകരന്‍ നിയമസഭയില്‍ പറഞ്ഞു. തുരങ്കപാത അടക്കം പരിഗണനയിലുണ്ട്. തലശേരിമൈസൂര്‍ പാതയ്ക്കും കര്‍ണാടകം എതിരാണ്. നേരത്തേ സമ്മതിച്ചിരുന്നതാണെങ്കിലും ഇപ്പോള്‍ ആളുകളെ ഇളക്കിവിട്ട് തടയുകയാണെന്ന് എം.ഉമ്മറിന്റെ സബ്മിഷന് മന്ത്രി മറുപടി നല്‍കി. വയനാട്ടിലെ ചുരം റോഡുകള്‍ക്ക് ബദല്‍ റോഡുകളുണ്ടാക്കുമെന്ന് സി.കെ.ശശീന്ദ്രന് Read More …

ഇന്ത്യന്‍ എക്‌സ്‌പ്രസിലെ പിരിച്ചുവിടലിനെതിരെ സിഐടിയു സമരത്തിന്‌ സന്നദ്ധം

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തൊഴില്‍ നിയമ ഭേദഗതിയുടെ ചുവടുപിടിച്ച്‌ ഇന്ത്യന്‍ എക്‌സ്‌പ്രസ്‌ പത്രം മാധ്യമപ്രവര്‍ത്തകരെ പിരിച്ചുവിടുന്നതിനെതിരെ സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം. മാനേജ്മെന്റ്‌ നയം ക്രൂരമെന്നാണ്‌ ഇന്ത്യന്‍ എക്‌സ്‌പ്രസ്‌ പിരിച്ചുവിട്ട മാധ്യമപ്രവര്‍ത്തകന്‍ ഫേസ്‌ബുക്കിലെഴുതിയ കുറിപ്പിനോട്‌ പ്രതികരിച്ച്‌ എളമരം കരീം തന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റില്‍ കുറിച്ചത്‌. ഇന്ത്യന്‍ എക്‌സ്‌പ്രസിലെ പിരിച്ചുവിടലിനെതിരായ സമരത്തിന്‌ സിഐടിയു സന്നദ്ധമാണെന്നും Read More …

ഉദ്ഘാടനത്തിനു മുന്നേ കോമണ്‍വെല്‍ത് ഗെയിംസിലെ ആദ്യ മെഡല്‍ ജയിച്ചു

കോമണ്‍വെല്‍ത് ഗെയിംസിന് ഇന്ന് ഗോള്‍ഡ് കോസ്റ്റില്‍ ദീപം തെളിയും മുമ്ബ് തന്നെ ഈ ഗോള്‍കോസ്റ്റ് ഗെയിംസിലെ ആദ്യ മെഡല്‍ വിജയിച്ചു. ഓസ്ട്രേലിയക്കാരിയായ ബോക്സര്‍ ടൈല റോബേര്‍ട്സണ്‍ ആണ് ആദ്യ മെഡല്‍ ഉറപ്പിച്ചത്. ടൈല പങ്കെടുക്കുന്ന 51kg വിഭാഗത്തിലാണ് ടൈലക്ക് മെഡല്‍ ഉറപ്പായത്. 51kg വിഭാഗത്തില്‍ വെറും ഏഴ് പേര്‍ മാത്രമെ മത്സരിക്കുന്നുള്ളൂ. അതുകൊണ്ട് തന്നെ നറുക്കില്‍ Read More …

മെഡിക്കല്‍ പ്രവേശന ബില്‍ ഐക്യകണേ്ഠന പാസായി; ബല്‍റാമിന്റെ വിയോജിപ്പിനെ ഖണ്ഡിച്ച്‌ ചെന്നിത്തല

തിരുവനന്തപുരം: കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജ് പ്രവേശനത്തെ ന്യായീകരിക്കുന്ന മെഡിക്കല്‍ പ്രവേശന ബില്‍ നിയമസഭ ഐക്യകണേ്ഠന പാസാക്കി. വി.ടി ബല്‍റാമിന്റെ ഒറ്റപ്പെട്ട എതിര്‍പ്പിനെ തള്ളിക്കൊണ്ടാണ് സഭ ബില്‍ പാസാക്കിയത്. പ്രൊഫഷണല്‍ മെഡിക്കല്‍ കോളജുകളിലെ കച്ചവട താല്‍പര്യത്തെ സര്‍ക്കാര്‍ അനുകൂലിക്കുകയാണെന്നും അതിനെ സാധൂരിക്കുന്നത് ദുരുദേശപരമാണെന്നും സ്വകാര്യ മേഖലയെ സഹായിക്കാനാണെന്നും കോണ്‍ഗ്രസ് അംഗം വി.ടി ബല്‍റാം വിമര്‍ശനം ഉച്ചയിച്ചു. Read More …