ആപ്പ് ചോര്‍ത്തല്‍: മോദിയെ പരിഹസിച്ച്‌ രാഹുലിന്‍റെ ട്വീറ്റ്

ന്യൂഡല്‍ഹി: മോദി ആപ്പില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ന്നതിനെ വിമര്‍ശിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആപ്പില്‍ കയറുന്നവരുടെ വിവരങ്ങള്‍ മോദി അമേരിക്കയിലെ സുഹൃത്തുക്കള്‍ക്ക് ചോര്‍ത്തി കൊടുക്കുമെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. ചോര്‍ത്തല്‍ വിവരം മൂടിവെക്കാനും നീക്കം നടക്കുന്നുവെന്നും രാഹുല്‍ ആരോപിച്ചു. പ്രധാനമന്ത്രിയുെട പേരില്‍ ട്വീറ്റ് ചെയ്താണ് മോദിയെ രാഹുല്‍ പരിഹസിച്ചത്. ‘എന്‍റെ Read More …

രാമനവമിക്ക് എതിരല്ല, പക്ഷേ ആഘോഷത്തിന്റെ മറവില്‍ അക്രമങ്ങള്‍ അഴിച്ചുവിട്ടാല്‍ നോക്കിയിരിക്കില്ല

കൊല്‍ക്കത്ത: രാമനവമി ആഘോഷത്തിന്റെ മറവില്‍ അക്രമങ്ങള്‍ അഴിച്ചുവിട്ടാല്‍ ശക്തമായ പ്രതികരണം നേരിടേണ്ടി വരുമെന്ന് ബിജെപിക്ക് മുന്നറിയിപ്പ് നല്‍കി മമതാ ബാനര്‍ജി. വിദ്വേഷം പരത്തുന്ന പ്രകടനങ്ങളെ അനുവദിക്കില്ല. തെമ്മാടിത്തരങ്ങള്‍ വെറുതെ വിടുകയുമില്ലെന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി വ്യക്തമാക്കി. ബിജെപി ബംഗാള്‍ ഘടകത്തിന്റെ നേതൃത്വത്തിന്റെ റാലി നടത്തുന്നത്. പരമ്ബരാഗത ഇന്ത്യന്‍ ആയുധങ്ങളുമേന്തിയായിരിക്കും റാലിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. Read More …

ഇടതുപക്ഷത്തിന് വെടക്കാക്കി തനിക്കാക്കുക എന്ന സംഘ് പരിവാര്‍ ശൈലിയെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: കേരളം ഭരിക്കുന്ന ഇടത് സര്‍ക്കാര്‍ സംഘ്പരിവാറിനെ പ്രീണിപ്പിക്കുന്നതിലെ ഒടുവിലത്തെ ഉദാഹരണമാണ് ഫാറൂഖ് കോളജ് അധ്യാപകന്‍ ജൗഹര്‍ മുനവ്വറിനെതിരെയുള്ള കേസെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. വസ്ത്ര ധാരണത്തെ കുറിച്ചും ജീവിത രീതികളെക്കുറിച്ചുമൊക്കെ ഓരോ മതവിഭാഗങ്ങള്‍ക്കും തങ്ങളുടേതായ കാഴ്ചപ്പാടുകള്‍ ഉണ്ടാവുക സ്വാഭാവികമാണ്. ഇത്തരം കാര്യങ്ങളെക്കുറിച്ച്‌ സാംസ്കാരിക നായകരും സാഹിത്യകാരന്മാരും Read More …

ലഗേജ് നിയമം സംബന്ധിച്ച്‌ പ്രവാസികള്‍ക്ക് ദുബായ് വിമാനത്താവള അധികൃതരുടെ നിര്‍ദേശങ്ങള്‍

ദുബായ് : വിമാനയാത്രക്കാര്‍ക്കായി ലഗേജ് സംബന്ധിച്ച്‌ ദുബായ് വിമാനത്താവള അധികൃതര്‍ മുന്നറിയിപ്പ് ഇറക്കി. ലോകത്തെ ഏറ്റവും തിരക്കുള്ള വിമാനത്താവളങ്ങളില്‍ ഒന്നാണ് ദുബായ്. മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ നിരന്തരം ഉപയോഗിക്കുന്ന വിമാനത്താവളം. പലപ്പോഴും നമ്മുടെ യാത്രകള്‍ക്കിടെ വില്ലനായി വരുന്ന ഒന്നാണ് ബാഗേജ് പ്രശ്നങ്ങള്‍. കൃത്യമായി ലഗേജ് പാക്ക് ചെയ്താല്‍ യാത്രക്കാര്‍ക്ക് അവരുടെ സമയവും പണവും ലാഭിക്കാം എന്നാണ് വിമാനത്താവള Read More …

ഏഴ് ജെഡിഎസ് എംഎല്‍എമാര്‍ രാജിവെച്ചു: കോണ്‍ഗ്രസില്‍ ചേരും

ബെംഗളൂരു: കര്‍ണാടകത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഏഴ് വിമത ജെഡിഎസ് എംഎല്‍എമാര്‍ രാജിവെച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ രാജിവെച്ച അഞ്ച് എംഎല്‍എമാരെ കൂടാതെ ഇന്ന് രണ്ട് പേര്‍ കൂടി സ്പീക്കറെ കണ്ട് രാജിക്കത്ത് നല്‍കി. ഇവര്‍ നാളെ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും. നാളെ മൈസൂരുവില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിലായിരിക്കും ഇവര്‍ അംഗത്വം Read More …

ലാലുവിന് 14 വര്‍ഷം തടവും 60 ലക്ഷം പിഴയും

റാഞ്ചി: കാലിത്തീറ്റ കുഭകോണത്തിലെ നാലാമത്തെ കേസില്‍ ആര്‍.ജെ.ഡി അധ്യക്ഷനും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവിന് 14 വര്‍ഷം തടവും 60 ലക്ഷം രൂപയും പിഴയും. കേസില്‍ ലാലു ഉള്‍പ്പെടെ 19 പ്രതികള്‍ കുറ്റക്കാരാണെന്ന് റാഞ്ചിയിലെ പ്രത്യേക സി.ബി.ഐ കോടതി നേരത്തെ കണ്ടെത്തിയിരുന്നു. കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജഗന്നാഥ മിശ്ര ഉള്‍പ്പെടെ 12 പ്രതികളെ Read More …

കര്‍ദിനാള്‍ മാപ്പ് പറയേണ്ടതില്ല; വിഷയം മാര്‍പാപ്പ തീരുമാനിക്കട്ടെയെന്ന് വൈദികസമിതി

കൊച്ചി: സിറോ മലബാര്‍ സഭ ഭൂമിയിടപാട് തര്‍ക്കം മാര്‍പാപ്പയുടെ പരിഗണനയ്ക്ക് വിടാന്‍ വൈദികസമിതി യോഗത്തില്‍ തീരുമാനം. വൈദികര്‍ പരസ്യ പ്രതിഷേധത്തില്‍ നിന്ന് വിട്ടുനില്‍ക്കാനും യോഗത്തില്‍ തീരുമാനമായി.നാല്‍പ്പത്തിയൊമ്ബത് വൈദികര്‍ പങ്കെടുത്ത യോഗത്തില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി വിഭാഗയും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി. പുറത്തുനിന്ന് ഒരുവിഭാഗം തള്ളിക്കയറാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ജോര്‍ജ് ആലഞ്ചേരി പ്രതിയായ ഭൂമി ഇടപാട് കേസില്‍ Read More …

കീഴാറ്റൂര്‍ സമരത്തിന് പിന്നില്‍ വര്‍ഗീയ-തീവ്രവാദ ശക്തികള്‍: എം.വി ഗോവിന്ദന്‍

കണ്ണൂര്‍: കീഴാറ്റൂര്‍ സമരത്തിന് പിന്നില്‍ വര്‍ഗീയ-തീവ്രവാദ ശക്തികളെന്ന് സി.പി.എം സംസ്ഥാന സമിതി അംഗം എം.വി ഗോവിന്ദന്‍. കീഴാറ്റൂരിലെ സമരക്കാരുമായി സി.പി.എം ഏറ്റുമുട്ടലിനിലില്ലെന്നും അതല്ല പാര്‍ട്ടി നയമെന്നും അദ്ദേഹം പറഞ്ഞു. കീഴാറ്റൂരില്‍ മേല്‍പ്പാലത്തിന് സര്‍ക്കാര്‍ തയാറാണ്. ബൈപാസ് ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് എതിര്‍പ്പുമായി ചിലര്‍ രംഗത്തുവന്നത്. അത് ജനം അംഗീകരിക്കില്ല. പ്രദേശത്തെ കുന്നുകള്‍ ഇടിക്കുമെന്ന പ്രചാരണം ശരിയല്ല. പരമാവധി Read More …