വിഴിഞ്ഞം: കാലാവധി നീട്ടാന്‍ സര്‍ക്കാര്‍ അദാനിയുമായി ഒത്തുകളിക്കുന്നെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുടെ കലാവധി നീട്ടാനും നഷ്ടപരിഹാരത്തില്‍ നിന്ന് അദാനിയെ ഒഴിവാക്കാനും സര്‍ക്കാര്‍ ഗൂഢനീക്കം നടത്തുന്നുവെന്ന് പ്രതിപക്ഷം. പദ്ധതി വൈകിപ്പിക്കാന്‍ അദാനിയും സര്‍ക്കാരും ഒത്തുകളിക്കുന്നുവെന്ന് എം വിന്‍സെന്റ് എംഎല്‍എ കുറ്റപ്പെടുത്തി. അതേസമയം, പദ്ധതി കരാറിനനുസരിച്ച് പൂര്‍ത്തീകരിക്കുമെന്നും വീഴ്ച വരുത്തിയാല്‍ അദാനി ഗ്രൂപ്പില്‍ നിന്ന് പിഴ ഈടാക്കുമെന്നും തുറമുഖമന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിയമസഭയില്‍ അറിയിച്ചു. വിഴിഞ്ഞം പദ്ധതി Read More …

സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ 1000 വൈഫൈ ഹോട്ട് സ്‌പോട്ടുകള്‍

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി തയ്യാറാക്കിയ 1000 വൈഫൈ ഹോട്ട് സ്‌പോട്ടുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഉച്ചകോടിയില്‍ വച്ചാണ് ഇതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചത്. ആയിരം ഹോട്ട് സ്‌പോട്ടുകളിലൂടെ പരിധിയില്ലാതെ ഒരു വര്‍ഷം ഇന്റര്‍നെറ്റ് സേവനം നല്‍കുമെന്ന് ഐടി സെക്രട്ടറി എം.ശിവശങ്കരന്‍ അറിയിച്ചു. സംസ്ഥാനം ഡിജിറ്റല്‍ രംഗത്ത് കുതിച്ച് ചാട്ടത്തിന് Read More …

കീഴാറ്റൂര്‍ ബൈപ്പാസ്: വിഷയം പഠിച്ച ശേഷം ഇടപെടുമെന്ന് കേന്ദ്രം

ന്യുഡല്‍ഹി: കീഴാറ്റൂര്‍ ബൈപ്പാസ് സംബന്ധിച്ച വസ്തുതകള്‍ പഠിച്ച ശേഷം വിഷയത്തില്‍ ഗൗരവപൂര്‍വം ഇടപെടുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഹര്‍ഷവര്‍ദ്ധന്‍. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി നിവേദക സംഘത്തിനാണ് ഉറപ്പു മന്ത്രി നല്‍കിയത്. 250 ഏക്കര്‍ പാടം നികത്തുമ്പോഴുള്ള പരിസ്ഥിതി ആഘാതത്തെ കുറിച്ച് പഠനം നടത്തണമെന്ന് ബി.ജെ.പി നേതൃത്വം കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു. മണ്ണ് Read More …

അവിശ്വാസപ്രമേയത്തെചൊല്ലി തര്‍ക്കം ; ലോക് സഭ നിര്‍ത്തിവച്ചു

ന്യൂഡല്‍ഹി: അവിശ്വാസപ്രമേയത്തെചൊല്ലി ആന്ധ്രയില്‍ നിന്നുള്ള എംപിമാരും കാവേരി വിഷയത്തില്‍ അണ്ണാ എഡിഎംകെ അംഗങ്ങളും നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് ലോക് സഭ 12 മണിവരെ നിര്‍ത്തിവച്ചു. ടിഡിപി, വൈഎസ്ആര്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികള്‍ നല്‍കിയ അവിശ്വാസ പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കാന്‍ സ്പീക്കര്‍ സുമിത്ര മഹാജന്‍ തയാറാകാത്തതോടെ ടിഡിപി, വൈഎസ്ആര്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയുടെ നടത്തളത്തില്‍ ഇറങ്ങി ബഹളം വച്ചു. Read More …

വിഴിഞ്ഞം; കാലാവധി നീട്ടി നല്‍കില്ല, വീഴ്ച വരുത്തിയാല്‍പിഴ ഈടാക്കും കടന്നപ്പള്ളി

തിരുവനന്തപുരം: വിഴിഞ്ഞം കരാറിന്റെ കാലാവധി നീട്ടാന്‍ അനുവദിക്കില്ലെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. വീഴ്ച വരുത്തിയാല്‍ അദാനിയില്‍നിന്ന് പിഴ ഈടാക്കുമെന്ന് മന്ത്രി സഭയില്‍ വ്യക്തമാക്കി. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപോയി. വിഴിഞ്ഞം പദ്ധതി നീളുന്നത് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് ഇറങ്ങിപോക്ക്. വിഴിഞ്ഞം പദ്ധതി അനിശ്ചിതമായി നീളുന്നതിനെതിരെയായിരുന്നു പ്രതിപക്ഷം അടിയന്തര Read More …

മുസഫര്‍നഗര്‍ കലാപമുള്‍പ്പെടെ 131 കേസുകള്‍ യോഗി സര്‍ക്കാര്‍ പിന്‍വലിക്കുന്നു

ലഖ്​നോ: ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗര്‍ കലാപമുള്‍പ്പെടെയുള്ള 131 വര്‍ഗീയ കലാപ കേസുകള്‍ പിന്‍വലിക്കാനൊരുങ്ങി യോഗി ആദിത്യനാഥ്​ സര്‍ക്കാര്‍. 2013ല്‍ മുസഫര്‍ നഗര്‍, ഷംലി തുടങ്ങിയ പ്രദേശങ്ങളില്‍ വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട കൊലപാതക, വധശ്രമ കേസുകള്‍ ഉള്‍പ്പെടെ പിന്‍വലിക്കുമെന്നാണ്​ റിപ്പോര്‍ട്ട്​. 13 കൊലപാതക കേസുകളും 11 വധശ്രമ കേസുകളും ഇതില്‍ ഉള്‍പ്പെടുമെന്ന്​ ‘ദ ഇന്ത്യന്‍ എക്സ്പ്രസ്’ റിപ്പോര്‍ട്ട് Read More …

വിഴിഞ്ഞം പദ്ധതിയില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് കടന്നപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. പദ്ധതി പൂര്‍ത്തിയാക്കാന്‍ കാലതാമസം നേരിട്ടാല്‍ അദാനി ഗ്രൂപ്പില്‍നിന്നു പിഴ ഈടാക്കും. പദ്ധതിയുടെ കരാര്‍ കാലാവധി നീട്ടാനുള്ള അദാനി ഗ്രൂപ്പിന്റെ ന്യായവാദങ്ങള്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. വിഴിഞ്ഞം തുറമുഖ പദ്ധതി സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കാനാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി. വിഴിഞ്ഞം പദ്ധതിയുടെ കാലാവധി Read More …

ഗ്രാമമുഖ്യന്റെ വീട്ടില്‍ യുവതിയെ തടവിലാക്കി ദിവസങ്ങളോളം ലൈംഗീക പീഡനത്തിനിരയാക്കി

മുസാഫര്‍നഗര്‍:  മുന്‍ ഗ്രാമമുഖ്യന്റെ വീട്ടില്‍ യുവതിയെ തടവിലാക്കി ദിവസങ്ങളോളം ലൈംഗീകമായി പീഡിപ്പിച്ചു. കഴിഞ്ഞ ദിവസം പോലീസ് സ്ഥലത്തെത്തിയാണ് യുവതിയെ രക്ഷപ്പെടുത്തിയത്. തൊഴില്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് വിപിന്‍ എന്ന പ്രതി യുവതിയെ പീഡിപ്പിച്ചത്. ഗ്രാമമുഖ്യന്‍ രാജ്ബിര്‍ സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതി വിപിന്‍ ഒളിവിലാണ്. ചര്‍താവല്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്.