ഭര്‍ത്താവിന്റെ അനുയായിക്ക് ദിവ്യ എസ് അയ്യര്‍ സര്‍ക്കാര്‍ ഭൂമി പതിച്ചു കൊടുത്തു

തിരുവനന്തപുരം:  ഭര്‍ത്താവായ എംഎല്‍എയുടെ കുടുംബസുഹൃത്തിന് തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി കോടികളുടെ സര്‍ക്കാര്‍ ഭൂമി പതിച്ചു കൊടുത്തു. 2017 ജൂലൈ ഒമ്ബതിന് വര്‍ക്കല തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഏറ്റെടുത്ത വര്‍ക്കല ഇലകമണ്‍ പഞ്ചായത്തിലെ അയിരൂര്‍ വില്ലേജില്‍ വില്ലിക്കടവ് പാരിപ്പള്ളി-വര്‍ക്കല സംസ്ഥാനപാതയോട് ചേര്‍ന്ന് 27 സെന്റ് സ്ഥലമാണ് കെ എസ് ശബരീനാഥന്‍ എംഎല്‍എയുടെ Read More …

കൂട്ടബലാത്സംഗത്തിന് ഇരയായ 11കാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കി

അഹമ്മദാബാദ്: ഗുജറാത്തില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി ഗര്‍ഭിണിയായ 11കാരി പ്രസവിച്ചു. ശനിയാഴ്ച രാജ്കോട്ട് സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു സംഭവം. മാസങ്ങള്‍ക്കു മുമ്ബ് ഇവരെ ആറുപേര്‍ ചേര്‍ന്നു തുടര്‍ച്ചയായി പീഡിപ്പിച്ചുവരികയായിരുന്നു. ഗര്‍ഭിണിയായതിനെ തുടര്‍ന്നു പെണ്‍കുട്ടിയുടെ മാതാവ് പോലീസില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ കുറ്റക്കാര്‍ എന്നു കണ്ടെത്തിയ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടു പേര്‍ ഒളിവിലാണ്. അറസ്റ്റിലായ ഒരാള്‍ക്കു പ്രായപൂര്‍ത്തിയായിട്ടില്ല. Read More …

സംസ്ഥാനത്ത് പുതിയ മദ്യശാലകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് എക്സൈസ് മന്ത്രി

കോഴിക്കോട്: സംസ്ഥാനത്ത് പുതിയ മദ്യശാലകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. പ്രകടന പത്രികയില്‍ പറഞ്ഞ കാര്യം തന്നെയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച വിവാദങ്ങള്‍ അടിസ്ഥാനരഹിതമാണ്. ഈ വിഷയത്തില്‍ ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നിഷയുടെ വെളിപ്പെടുത്തല്‍; ഷോണിന്റെ പരാതി അന്വേഷിക്കാനാവില്ലെന്ന് പൊലീസ്

കോട്ടയം: കേരള കോണ്‍ഗ്രസ്​ നേതാവ്​ ജോസ്​ കെ. മാണിയുടെ ഭാര്യ നിഷ ജോസി​​െന്‍റ വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന ഷോണ്‍ ജോര്‍ജി​​െന്‍റ പരാതിയില്‍ കേസ് എടുക്കാനാകില്ലെന്ന് പൊലീസ്. പരാതിയില്‍ പറഞ്ഞിട്ടുള്ള വകുപ്പുകള്‍ അനുസരിച്ച്‌ കേസ് എടുക്കാനാകില്ലന്നും ഇക്കാര്യത്തില്‍ ഷോണിന് കോടതിയെ സമീപിക്കാമെന്നും പൊലീസ് അറിയിച്ചു. നിഷയുടെ ‘ദി അദര്‍ ​ൈസഡ്​ ഒാഫ്​ ദിസ്​ ലൈഫ്​’ എന്ന പുസ്തകത്തിലെ പരാമര്‍ശങ്ങളുമായി Read More …

എല്‍.ഡി.എഫ് മദ്യനയം യുവാക്കളെ കുടിയന്മാരാക്കുന്നത് -പി.കെ. കുഞ്ഞാലിക്കുട്ടി

മലപ്പുറം: കേരളത്തിലെ യുവാക്കളെ മുഴുവന്‍ കുടിയന്മാരാക്കുന്ന മദ്യനയമാണ് എല്‍.ഡി.എഫ് സര്‍ക്കാറിന്‍റേതെന്ന് മുസ് ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ഈ നയത്തോടുള്ള ശക്തമായ എതിര്‍പ്പ് ലീഗ് തുടരും. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മദ്യനയത്തോടുള്ള ജനങ്ങളുടെ എതിര്‍പ്പ് പ്രതിഫലിക്കുമെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

ശീതളപാനിയ പൊടിയില്‍ കലര്‍ത്തി കടത്തിയ സ്വര്‍ണ്ണം കരിപ്പൂരില്‍ പിടികൂടി

മലപ്പുറം: കരിപ്പൂരില്‍ ശീതളപാനീയ പൊടിയോടൊപ്പം ചേര്‍ത്ത് കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗമാണ് 19 ലക്ഷം വിലവരുന്ന 633 ഗ്രാം സ്വര്‍ണം പിടികൂടിയത്. എയര്‍ഇന്ത്യാ എക്സ്പ്രസിന്റെ ദുബായ് കോഴിക്കോട് വിമാനത്തിലെത്തിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്ണം പിടിച്ചെടുത്തത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഇന്റലിജന്‍സ് വിഭാഗം ഉദ്യോഗസ്ഥര്‍, Read More …

ശശികലയുടെ ഭര്‍ത്താവ് ഐസിയുവില്‍: നില ഗുരുതരം

ചെന്നൈ: ജയിലില്‍ കഴിയുന്ന എഐഎഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി കെ ശശികലയുടെ ഭര്‍ത്താവ് നടരാജന്‍ മരുതപ്പയെ ഹൃദ്രോഗ ബാധയെ തുടര്‍ന്ന് ബെംഗളൂരു ഗ്ലോബല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . ഐസിയുവില്‍ വെന്റിലേറ്റര്‍ സഹായത്തോടെയാണ് നടരാജന്‍ കഴുയുന്നതെന്നും നില ഗുരുതരമാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി . കഴിഞ്ഞ ദിവസമാണ് നടരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ക്രോണിക് ലിവര്‍ രോഗിയായ Read More …

ജയരാജന് വധഭീഷണിയുണ്ടെന്ന് പറയുന്നത് നാടകമെന്ന് വി. മുരളീധരന്‍

തിരുവനന്തപുരം: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് വധഭീഷണിയുണ്ടെന്ന് പറയുന്നത് നാടക മാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍. ജയരാജനെ വെള്ളപൂശാനുള്ള സിപിഎമ്മിന്റെ ശ്രമമാണ് ഇതിനു പിന്നിലെന്നും ഭീഷണിയുടെ പേരില്‍ പൊലീസ് സംരക്ഷണം നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുരളീധരന്‍ വ്യക്തമാക്കി. ജയരാജനെ ആക്രമിക്കുന്നതിനായി ആര്‍എസ്‌എസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ചതായാണ് Read More …