ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ടു ഭീകരരെ സുരക്ഷ സേന വധിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഖാന്‍ മോഹില്‍ നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷ സൈന്യം രണ്ട് ഭീകരരെ വധിച്ചു. ബിജെ പി നേതാവിനു നേരെയുണ്ടായ ആക്രമത്തിനു പിന്നാലെയായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. കഴിഞ്ഞ ദിവസം അര്‍ധ രാത്രിയിലായിരുന്നു സംഭവം. ഖാന്‍മോഹില്‍ പട്രോളിങ്ങ് നടത്തുന്ന സൈനികരുടെ നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തൊട്ടു പിന്നാലെ സൈന്യം നടത്തിയ തിരിച്ചടിയിലാണ് രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടത്. Read More …
