ആ​ദി​വാ​സി യു​വ​തി കെ​എ​സ്‌ആ​ര്‍​ടി​സി ബ​സി​ല്‍ പ്ര​സ​വി​ച്ചു

ആ​ദി​വാ​സി യു​വ​തി കെ​എ​സ്‌ആ​ര്‍​ടി​സി ബ​സി​ല്‍ പ്ര​സ​വി​ച്ചു. അ​ന്പ​ല​വ​യ​ല്‍ നെ​ല്ല​റ​ച്ചാ​ല്‍ കോ​ള​നി​യി​ലെ ബി​ജു​വി​ന്‍റെ ഭാ​ര്യ ക​വി​ത​യാ​ണ് ബ​സി​ല്‍ പ്ര​സ​വി​ച്ച​ത്. കോ​ഴി​ക്കോ​ട്ട് നി​ന്നും ബ​ത്തേ​രി​ക്ക് വ​രി​ക​യാ​യി​രു​ന്നു ക​വി​ത. ക​ല്‍​പ​റ്റ​യ്ക്ക് സ​മീ​പ​ത്തു​വ​ച്ചാ​ണ് ക​വി​ത ബ​സി​ല്‍ പ്ര​സ​വി​ച്ച​ത്. തു​ട​ര്‍​ന്ന് അ​മ്മ​യെ​യും കു​ഞ്ഞി​നെ​യും ലി​യോ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

നടി ആക്രമിക്കപ്പെട്ട കേസ് ; പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയില്‍ കോടതി വിശദീകരണം തേടി

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയില്‍ കോടതി പ്രോസിക്യൂഷനോട് വിശദീകരണം ആവശ്യപ്പെട്ടു. ഈ മാസം 28ന് വിശദീകരണം നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. കേസിലെ മറ്റൊരു പ്രതി മാര്‍ട്ടിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 21ലേക്ക് മാറ്റി.

ജേക്കബ് തോമസിനെതിരെ സര്‍ക്കാരിന്റെ കുറ്റപത്രം

തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ സര്‍ക്കാര്‍ മറ്റൊരു കുറ്റപത്രവും കൂടി സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നു. തോമസ് ജേക്കബ് എഴുതിയ സ്രാവുകള്‍ക്കൊപ്പം നീന്തുമ്ബോള്‍ എന്ന പുസ്തകം സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ പരിശോധിച്ച സമിതിയാണ് ചട്ടലംഘനം കണ്ടെത്തിയത്. സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചതിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം കഴിഞ്ഞ ഡിസംബറില്‍ Read More …

തേനിയിലെ കാട്ടുതീ: ഒരാള്‍ കൂടി മരിച്ചു, മരണ സംഖ്യ 15

മധുര: കേരള തമിഴ്‌നാട് അതിര്‍ത്തിയിലെ തേനി കുരങ്ങിണി വനത്തിലുണ്ടായ കാട്ടുതീയില്‍ അകപ്പെട്ട് ഗുരുതര പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു. തൊണ്ണൂറ് ശതമാനം പൊള്ളലേറ്റ് മധുരയിലെ കെന്നറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശക്തികല (40)ആണ് മരിച്ചത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി ഉയര്‍ന്നു. കഴിഞ്ഞ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ തേനി ബോഡിനായ്ക്കന്നൂരിന് സമീപം കൊരങ്ങിണി Read More …

കേന്ദ്രസര്‍ക്കാരിനെതിരേയുള്ള അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസും

ദില്ലി: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിനെതിരേ വൈഎസ്ആര്‍ കോണ്‍ഗ്രസ് അവതരിപ്പിക്കുന്ന അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസും വ്യക്തമാക്കി. പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് തെലുഗ് ദേശം പാര്‍ട്ടി(ടിഡിപി) വ്യക്തമാക്കിയിരുന്നു. ആന്ധ്രപ്രദേശിന് പ്രത്യേക പദവി അനുവദിക്കാനാകില്ലെന്ന കേന്ദ്രനയത്തില്‍ പ്രതിഷേധിച്ച് ബിജെപി സഖ്യം വിടുകയാണെന്ന് ടിഡിപി രാവിലെ വ്യക്തമാക്കിയിരുന്നു. നേരത്തെ ടിഡിപി തങ്ങളുടെ രണ്ട് കേന്ദ്രമന്ത്രിമാരെയും സര്‍ക്കാരില്‍ നിന്ന് പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് Read More …

ബോംബ് ഭീഷണിയെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളത്തില്‍ അതീവ ജാഗ്രത

ചെന്നൈ: ബോംബ് ഭീഷണിയെ തുടര്‍ന്ന് ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അതീവ ജാഗ്രത. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ എന്നിവര്‍ തമിഴ്‌നാട് തലസ്ഥാനത്ത് എത്തുന്നതിന് മണിക്കൂറുകള്‍ മുമ്ബാണ് ഹൈദരാബാദിനും ചെന്നൈയ്ക്കും ഇടയില്‍ സര്‍വീസ് നടത്തുന്ന വിമാനക്കമ്ബനിയുടെ ഓഫീസിലേക്ക് ഭീഷണി സന്ദേശമെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

രാമസേതു സംരക്ഷിക്കുമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ഇന്ത്യക്കും ശ്രീലങ്കക്കും ഇടയില്‍ തമിഴ്‌നാട്ടിലെ രാമേശ്വരത്ത് കടലില്‍ സ്ഥിതി ചെയ്യുന്ന രാമസേതുവിന്റെ ഘടന മാറ്റാനാവില്ലെന്നും സംരക്ഷിക്കുമെന്നും സൂപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍. രാമസേതു കേസില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. സാമൂഹ്യസാമ്ബത്തിക നഷ്ടങ്ങള്‍ കണക്കിലെടുത്ത് നിര്‍ദിഷ്ട മാതൃകയില്‍ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. രാമസേതുവിനെ ബാധിക്കാത്ത രീതിയില്‍ ഷിപ്പിങ് കനാലിനായി ബദല്‍ പദ്ധതി നടപ്പാക്കുമെന്നും സുപ്രീംകോടതിയില്‍ Read More …

ലോകസഭ പിരിഞ്ഞു; അവിശ്വാസം പരിഗണിച്ചില്ല

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിനെതിരെ ടി.ഡി.പിയും വൈ.എസ്.ആര്‍ കോണ്‍ഗ്രസും നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസ് ഇന്ന് പരിഗണിക്കാതെ ലോകസഭ ഇന്നത്തേക്ക് പിരിഞ്ഞു. ബഹളത്തിനിടെ അവിശ്വാസ പ്രമേയ നോട്ടീസ് പരിഗണിക്കാന്‍ കഴിഞ്ഞില്ല എന്നായിരുന്നു സ്പീക്കറുടെ വിശദീകരണം. അന്ധ്രപ്രദേശിലെ പ്രധാനപാര്‍ട്ടികളായ ടി.ഡി.പിയും വൈ.എസ്.ആര്‍ കോണ്‍ഗ്രസുമാണ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്.