രാജ്യത്ത് ഐക്യമുണ്ടാക്കാന്‍ കോണ്‍ഗ്രസിനുമാത്രമേ സാധിക്കുകയുള്ളുവെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ബിജെപിയെ കടന്നാക്രമിച്ച്‌ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിജെപി രാജ്യത്തെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. കോണ്‍ഗ്രസിന് മാത്രമേ രാജ്യത്ത് ഐക്യമുണ്ടാക്കാന്‍ സാധിക്കുകയുള്ളുവെന്നും ഡല്‍ഹിയില്‍ നടക്കുന്ന എഐസിസിയുടെ സന്പൂര്‍ണ പ്ലീനറി സമ്മേളനത്തില്‍ രാഹുല്‍ പറഞ്ഞു. മോദി സര്‍ക്കാര്‍ രാജ്യത്ത് വിദ്വേഷം പരത്തുകയാണ്. ഇതിനെ നേരിടാന്‍ കോണ്‍ഗ്രസിനെ സജ്ജമാക്കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആര്‍എസ്‌എസിനേയും സംഘപരിവാറിനെയും Read More …

ഐഎസ്‌എല്‍ ഫൈനല്‍ ഇന്ന് ; ബം​ഗ​ളൂ​രു എ​ഫ്.​സി​യും ചെന്നൈ​യി​ന്‍ എ​ഫ്.​സി​യും നേര്‍ക്കുനേര്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നാലാം സീസണിലെ കിരീട ജേതാക്കള്‍ ആരാണെന്ന് ഇന്നറിയാം. അയല്‍ക്കാരായ ചെന്നൈയിന്‍ എഫ്സിയും ബംഗളൂരുവുമായാണ് ഇന്നത്തെ കലാശപ്പോരാട്ടം. ബംഗളൂരു ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില്‍ വൈകീട്ട് 8 മണിക്കാണ് മത്സരം നടക്കുന്നത്.

മദ്യനയം: സര്‍ക്കാറിനെതിരെ കെ.സി.ബി.സി; ചെങ്ങന്നൂരില്‍ കാണാമെന്ന് മുന്നറിയിപ്പ്

കോഴിക്കോട്: സംസ്ഥാനത്തെ മുഴുവന്‍ മദ്യശാലകളും തുറക്കാനുള്ള എല്‍.ഡി.എഫ് സര്‍ക്കാര്‍ നീക്കത്തിനെതിരെ കെ.സി.ബി.സി രംഗത്ത്. പിണറായി സര്‍ക്കാറിന്‍റെ മദ്യനയത്തിലുള്ള ജനങ്ങളുടെ പ്രതിഫലനം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കാണാമെന്ന് താമരശേരി ബിഷപ്പും കെ.സി.ബി.സി മദ്യവിരുദ്ധ സമിതി ചെയര്‍മാനുമായ റെമിജിയോസ് ഇഞ്ചനാനിയില്‍ മുന്നറിയിപ്പ് നല്‍കി. ചെങ്ങന്നൂരില്‍ സര്‍ക്കാറിനെതിരായ ജനമനസ് പ്രകടമാകും. മുഖ്യമന്ത്രി പാവങ്ങളുടെ രക്തമൂറ്റി കുടിക്കുകയാണ്. പ്രകടനപത്രികയോടെങ്കിലും സര്‍ക്കാറിന് ആത്മാര്‍ഥത വേണം. Read More …

പുതിയ ബാറുകള്‍ അനുവദിക്കില്ലെന്ന് എക്സൈസ് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ബാറുകള്‍ അനുവദിക്കില്ലെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. അടച്ചുപൂട്ടിയ ബാറുകള്‍ മാത്രമേ തുറക്കൂ. പഞ്ചായത്തുകളില്‍ ബാര്‍ തുറക്കാന്‍ സുപ്രീംകോടതി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി രാമകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഫറൂഖ് കോളേജ് സംഘര്‍ഷം; അധ്യാപകര്‍ക്കെതിരെ കേസെടുത്തു

കോഴിക്കോട്: മൂന്ന് അധ്യാപകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഫറൂഖ് കോളെജില്‍ വിദ്യാര്‍ത്ഥികളെ മര്‍ദിച്ച സംഭവത്തിലാണ് അധ്യാപര്‍ക്കെതിരെ പോലീസ് കേസ് എടുത്തത്. നടപടി നിയമ വിരുദ്ധമായി സംഘം ചേര്‍ന്നതിനും കലാപത്തിന് ആഹ്വാനം ചെയ്തതിനുമാണ്. സംഘര്‍ഷത്തില്‍ കലാശിച്ചത് കോളെജിലെ ഹോളി ആഘോഷത്തെ ചൊല്ലിയുള്ള തര്‍ക്കമാണ്. മൂന്ന് വിദ്യാര്‍ഥികള്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിരുന്നു. എന്നാല്‍ പ്രിന്‍സിപ്പാള്‍ പറയുന്നത് കോളെജിലേക്ക് വിദ്യാര്‍ത്ഥികള്‍ അനധികൃതമായി കാര്‍ കയറ്റുകയും Read More …

പൂ​ട്ടി​യ ബാ​റു​ക​ള്‍ തു​റ​ക്കു​ന്ന​ത് സ​ര്‍​ക്കാ​രി​ന് വ​ലി​യ തി​രി​ച്ച​ടി​യാ​കും; വി.​എം. സു​ധീ​ര​ന്‍

തിരുവനന്തപുരം: പൂട്ടിയ ബാറുകള്‍ തുറക്കുന്നത് സര്‍ക്കാരിന് വലിയ തിരിച്ചടിയാകുമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍. സര്‍ക്കാര്‍ നിലപാട് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും സുധീരന്‍ പറഞ്ഞു. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അടച്ചുപൂട്ടിയ ബാറുകള്‍ മാത്രമായിരിക്കും തുറക്കുകയെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞിരുന്നു. സംസ്ഥാനത്ത് 10,000 പേരില്‍ കൂടുതല്‍ അധിവസിക്കുന്ന പഞ്ചായത്തുകളെ നഗര മേഖലകളാക്കി Read More …

മദ്യനയം: സഭയുടെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് സി.പി.എം

തിരുവനനന്തപുരം: ഇടതു സര്‍ക്കാറിന്‍റെ മദ്യനയത്തിനെതിരായ കെ.സി.ബി.സിയുടെ വെല്ലുവിളി സി.പി.എം ഏറ്റെടുക്കുന്നതായി മുതിര്‍ന്ന നേതാവ് ആനത്തലവട്ടം ആനന്ദന്‍. സഭയുടെ വെല്ലുവിളി ജനങ്ങള്‍ വിശ്വസിക്കില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്തും സമാന രീതിയിലുള്ള വെല്ലുവിളി നടത്തിയിരുന്നുവെന്നും ആനത്തലവട്ടം പറഞ്ഞു. മദ്യപിച്ചവരെ പള്ളിയില്‍ കയറ്റില്ലെന്ന് പറയാന്‍ സഭക്ക് ധൈര്യമുണ്ടോയെന്ന് ആനത്തലവട്ടം ചോദിച്ചു. യു.ഡി.എഫ് സര്‍ക്കാറിന്‍റെ കാലത്ത് ഉള്ളതിനേക്കാള്‍ മദ്യശാലകളുടെ എണ്ണം നിലവില്‍ Read More …

കോണ്‍ഗ്രസ്​ പ്ലീനറി തുടങ്ങി; ഭാവി പദ്ധതികള്‍ പ്രഖ്യാപിക്കും

ന്യൂ​ഡ​ല്‍​ഹി: കോണ്‍ഗ്രസ്​ പ്ലീനറി സമ്മേളനത്തില്‍ അടുത്ത അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളും നയതന്ത്ര പദ്ധതികളും പ്രഖ്യാപിക്കും. നരേന്ദ്ര ​േമാദി സര്‍ക്കാറി​​​െന്‍റ പരാജയങ്ങള്‍ ഉയര്‍ത്തിക്കാണിക്കുകയും പാര്‍ട്ടിയുടെ മുന്നോട്ടുള്ള വഴികള്‍ രൂപീകരിക്കുകയും ചെയ്യും. ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്​റ്റേഡിയത്തില്‍ നടക്കുന്ന ​ചടങ്ങില്‍ സോണിയാ ഗാന്ധിയും സംസാരിക്കുമെന്നാണ്​ കരുതുന്നത്​. ബി.ജെ.പി സര്‍ക്കാറിനെതിരെ കടുത്ത ആക്രമണം അഴിച്ചു വിടാനു​ം 2019 ലെ പൊതു തെരഞ്ഞെടുപ്പിന്​ Read More …