കോണ്‍ഗ്രസ് മുക്ത സംസ്ഥാനമാകാന്‍ കര്‍ണ്ണാടകയ്ക്കും സമയമായി; യോഗി ആദിത്യനാഥ്

ബംഗളുരു: കോണ്‍ഗ്രസ് മുക്ത സംസ്ഥാനമാകാന്‍ കര്‍ണ്ണാടകയ്ക്കും സമയമായെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കര്‍ണ്ണാടകയില്‍ ജനസുരക്ഷാ യാത്രയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു യോഗി. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ഇടതിനെയും കോണ്‍ഗ്രസിനെയും പുറത്താക്കാന്‍ കഴിഞ്ഞെങ്കില്‍ എനിക്ക് തോന്നുന്നത് കര്‍ണ്ണാടകയ്ക്കും അതുതന്നെ ചെയ്യാന്‍ സമയമായെന്നാണ്, യോഗി കൂട്ടിച്ചേര്‍ത്തു. 20 വര്‍ഷത്തെ കമ്മ്യൂണിസ്റ്റ് ഭരണത്തിന് വിരാമമിട്ട് 59 സീറ്റുകളില്‍ 35 സീറ്റുകള്‍ Read More …

ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ല : മുഖ്യമന്ത്രി

തിരുവനന്തപുരം: ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു . ഈ സര്‍ക്കാര്‍ നിലവില്‍ വന്നതിന് ശേഷം കണ്ണൂരില്‍ 9 രാഷ്ടീയ കൊലപാതകങ്ങള്‍ നടന്നു. ബിജെപി. സിപിഎം എസ്ഡിപിഐ പ്രവര്‍ത്തകരാണ് പ്രതിപട്ടികയിലുള്ളതെന്ന് മുഖ്യമന്തി. പൊലീസ് അന്വഷണത്തില്‍ ഇടപെടാന്‍ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്തി അറിയിച്ചു. രാഷ്രീയ അക്രമങ്ങള്‍ തടയുന്നതിന് ആവശ്യമെങ്കില്‍ നിയമം ഭേദഗതി ചെയ്യും, Read More …

വിദഗ്ധ ചികിത്സ തേടി മനോഹര്‍ പരീക്കര്‍ അമേരിക്കയില്‍

പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന് ഇനി വിദഗ്ധ ചികിത്സ അമേരിക്കയില്‍. തിങ്കളാഴ്ച മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനകള്‍ക്കുശേഷമാണ് തുടര്‍ന്നുള്ള വിദഗ്ധ ചികിത്സ അമേരിക്കയിലാക്കാന്‍ തീരുമാനമായത്. ഇന്നലെയാണ് അദ്ദേഹം അമേരിക്കയ്ക്കു യാത്രയായത്. മനോഹര്‍ പരീക്കറിന്‍റെ ആരോഗ്യസ്ഥിതിയില്‍ മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. മുഖ്യമന്ത്രിയുടെ ആരോഗ്യസ്ഥിതിയില്‍ മാറ്റമില്ലാത്തതിനാലാണ് തുടര്‍ന്നുള്ള വിദഗ്ധ ചികിത്സ അമേരിക്കയിലാവാന്‍ തീരുമാനിച്ചത് Read More …

വിവാദ ഫേസ്ബുക്ക് പോസ്റ്റ്; മാപ്പ് പറഞ്ഞ് എച്ച്‌.രാജ

ചെന്നൈ: ലെനിന്‍ പ്രതിമ തകര്‍ത്തതു പോലെ തമിഴ്നാട്ടിലെ ഇ.വി രാമസ്വാമിയുടെ പ്രതിമയും തകര്‍ക്കുമെന്ന വിവാദ ഫേസ്ബുക്ക് പോസ്റ്റില്‍ ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്‌.രാജ മാപ്പ് പറഞ്ഞു. തന്‍റെ അനുവാദമില്ലാതെ ഫേസ്ബുക്ക് അഡ്മിനാണ് ഇത്തരത്തിലൊരു പ്രസ്താവന പോസ്റ്റ് ചെയ്തതെന്നാണ് രാജ നല്‍കുന്ന വിശദീകരണം. നിലപാടുകളെ നിലപാടുകള്‍ കൊണ്ടാണ് നേരിടേണ്ടതെന്നും അക്രമം കൊണ്ടല്ലെന്നും രാജയുടെ മാപ്പ് പറഞ്ഞു കൊണ്ടുള്ള Read More …

കൈയാങ്കളി കേസ്​ പിന്‍വലിക്കാന്‍ തീരുമാനിച്ചത്​ പൊതുതാത്​പര്യ പ്രകാരം; സഭയില്‍ ഭരണ പ്രതിപക്ഷ ബഹളം

തിരുവനന്തപുരം: നിയമസഭയിലെ കൈയാങ്കളി കേസ്​ പിന്‍വലിക്കാന്‍ തുരുമാനിച്ചത്​ പൊതുതാത്​പര്യം മുന്‍നിര്‍ത്തിയെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതിയുടെ അനുമതിയോ​െട കേസ്​ പിന്‍വലിക്കുന്നതില്‍ തെറ്റില്ലെന്നും വി.ഡി സതീശന്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന്​ മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിലുണ്ടായ കൈയാങ്കളിയില്‍ സപീക്കര്‍ക്ക്​ ലഭിച്ച മൂന്നു പരാതികളില്‍ ഒന്നു മാത്രമാണ്​ ഉദ്യോഗസ്​ഥര്‍ പൊലീസിന്​ ​ൈകമാറിയത്​. ഇക്കാര്യത്തില്‍ തുടക്കം മുതല്‍ ​തന്നെ Read More …

പെണ്‍കുട്ടിയെ വേശ്യാവൃത്തിയ്ക്ക് ഉപയോഗിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു

ഹൈദരാബാദ് : ഒന്‍പതാം ക്ലാസുകാരിയായ പെണ്‍കുട്ടി ചില കാരണങ്ങളാല്‍ ഇടയ്ക്ക് വെച്ച്‌ പഠനം നിര്‍ത്തിയിരുന്നു. ഗോവിന്ദിന്റെ മകള്‍ ഈ പെണ്‍കുട്ടിയുടെ സഹപാഠിയാണ്. സ്കൂളില്‍ പോകാത്തതിനാല്‍ കൂട്ടുകാരിയെ കാണാന്‍ പെണ്‍കുട്ടി എന്നും ഗോവിന്ദിന്റെ വീട്ടില്‍ എത്തുമായിരുന്നു. തുടര്‍ന്ന് വീട്ടില്‍ എത്തിയിരുന്ന പെണ്‍കുട്ടിയെ വശീകരിച്ച്‌ പലര്‍ക്കും ഗോവിന്ദ് കാഴ്ച വെച്ചിരുന്നു. ഗോവിന്ദിന്റെ വീട്ടില്‍വെച്ചും പലരും പീഡിപ്പിച്ചതായി പെണ്‍കുട്ടി പൊലീസിന് Read More …

മൈനാപ്പള്ളി ക്ഷേത്രത്തില്‍ അവര്‍ണര്‍ക്ക് വിലക്കെന്നുള്ളത് വ്യാജ പോസ്റ്റര്‍; പിന്നില്‍ സംഘപരിവാര്‍

പത്തനംതിട്ട : പന്തളം മൈനാപ്പള്ളി അന്നപൂര്‍േണശ്വരി ക്ഷേത്രത്തില്‍ അവര്‍ണ ഹിന്ദുക്കള്‍ക്ക് വിലക്കേര്‍പ്പെടുത്തി നാട്ടില്‍ വ്യാപകമായി പോസ്റ്റര്‍ നോട്ടീസ് പ്രചാരണം നടത്തിയത് വിവാദമാകുന്നു. ക്ഷേത്രത്തിലെ സേവനങ്ങള്‍ക്കും ആചാരാനുഷ്ഠാനങ്ങളിലും ഇനി മുതല്‍ കുറവര്‍, പുലയര്‍, പറയര്‍ സമുദായങ്ങളില്‍പെട്ടവരെ ആവശ്യമില്ലെന്ന് ‘ദേവീനാമത്തില്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു’ എന്ന് ഹിന്ദുകരയോഗസേവാസമിതി എന്ന പേരില്‍ അറിയിച്ചാണ് നോട്ടീസ് പ്രചരിക്കുന്നത്. നവമാധ്യമങ്ങളിലും പോസ്റ്ററും നോട്ടീസും വൈറലായയോടെ സംഭവം Read More …

ത്രിപുരയിലെ ആക്രമം; കേരളത്തില്‍ വര്‍ഗ്ഗീയ വികാരം ഇളക്കിവിടാനുള്ള ശ്രമം തടയണമെന്ന് ബല്‍റാം

പാലക്കാട്: ത്രിപുരയിലെ സിപിഎം ഓഫീസുകള്‍ക്ക് നേരെയുള്ള ആക്രമത്തില്‍ പ്രതികരണവുമായി വിടി ബല്‍റാം എംഎല്‍എ രംഗത്ത്. മോബ് വയലന്‍സിന്റെ ഏത് വകഭേദവും ശക്തമായി എതിര്‍ക്കപ്പെടേണ്ടതാണെന്നും ത്രിപുരയിലെ അക്രമങ്ങളുടെ പേരില്‍ കേരളത്തില്‍ വര്‍ഗീയ വികാരം ഇളക്കിവിടാനുള്ള ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നുണ്ടോയെന്നു സര്‍ക്കാരും പോലീസും പരിശോധിക്കണമെന്നും ബല്‍റാം പറഞ്ഞു. ഇവിടെ ഗോപാലസേന, അവിടെ ഗോള്‍വാള്‍ക്കര്‍സേന എന്ന ഹാഷ്ടാഗിലാണ് ബല്‍റാമിന്റെ ഫെയ്സ്ബുക്ക് Read More …