ഷുഹൈബ് വധക്കേസ് അന്വേഷിക്കാന്‍ തയ്യാറെന്ന് സി.ബി.ഐ

കൊച്ചി: മട്ടന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് ബ്‌ളോക്ക് പ്രസിഡന്റ് ഷുഹൈബിനെ വധിച്ച കേസിന്റെ അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സി.ബി.ഐ ഹൈക്കോടതിയില്‍ വ്യക്തമാക്കി. കോടതി പറയുകയാണെങ്കില്‍ അന്വേഷണം നടത്താന്‍ എതിര്‍പ്പില്ലെന്നും സി.ബി.ഐയുടെ അഭിഭാഷകന്‍ പറഞ്ഞു. ഷുഹൈബിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നിലപാട് അറിയിച്ചത്. അതേസമയം, അന്വേഷണത്തെ എതിര്‍ത്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സി.ബി.ഐ അന്വേഷണം Read More …

സിറോ മലബാര്‍ സഭാ ഭൂമിയിടപാട്: അപ്പീല്‍ നല്‍കും; കേസ് നടത്തിപ്പിന് മൂന്നംഗ മെത്രാന്‍ സമിതി

കൊച്ചി: സിറോ മലബാര്‍ സഭയുടെ എറണാകുളംഅങ്കമാലി അതിരൂപതയിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസിലെ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരെ സഭ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കും. ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയടക്കം നാലു പേര്‍ക്കെതിരെ കേസെടുത്ത് അന്വേഷിക്കാന്‍ ഉത്തരവിട്ട ഉത്തരവിനെതിരെയാണ് അപ്പീല്‍ നല്‍കുക. അപ്പീല്‍ നല്‍കുന്നതിനും കേസിന്റെ തുടര്‍ നടത്തിപ്പുകള്‍ക്കുമായി മൂന്നംഗ മെത്രാന്‍ സമിതിയേയും സഭ Read More …

അഭയ: ഫാ.ജോസ് പൂതൃക്കൈയിലിനെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കി

കൊച്ചി : സിസ്റ്റര്‍ അഭയ കേസില്‍ ഫാദര്‍ ജോസ് പൂതൃക്കൈയിലിനെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കി. ഫാ. തോമസ് എം കോട്ടൂര്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം സി.ബി.ഐ കോടതിയാണ് വിധി പറഞ്ഞത്. മൂന്ന് പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ വിധി പറയുകയായിരുന്നു കോടതി. കേസില്‍ കുറ്റക്കാരല്ലെന്ന് കാണിച്ച് പ്രതികള്‍ ഏഴ് Read More …

പ്രതിമകള്‍ തകര്‍ത്തതിനെ അപലപിച്ച്‌ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ത്രിപുരയിലും തമിഴ്നാട്ടിലും പ്രതിമകള്‍ തകര്‍ത്തത് അപലപനീയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിനോട് മോദി ആവശ്യപ്പെട്ടു. ത്രിപുരയിലെ ബി.ജെ.പിയുടെ വിജയത്തെ തുടര്‍ന്ന് ലെനിന്‍റെ പ്രതിമ തകര്‍ക്കപ്പെട്ടിരുന്നു. പിന്നാലെ തമിഴ്നാട്ടില്‍ ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്‌.രാജയുടെ ഫേസ്ബുക്ക് പോസ്റ്റും പെരിയാര്‍ ഇവി.രാമസ്വാമി നായ്ക്കറുടെ പ്രതിമ തകര്‍ത്തതും വന്‍ പ്രതിഷേധങ്ങളുടെ Read More …

തമിഴ്നാട്ടില്‍ സംഘര്‍ഷാവസ്ഥ; ബിജെപി ഓഫീസിന് നേരെ ബോംബേറ്

ചെന്നൈ: തമിഴ്നാട്ടില്‍ പെരിയാറിന്റെ പ്രതിമ തകര്‍ത്തതിനെത്തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കോയമ്ബത്തൂരിലെ ബിജെപി ഓഫീസിന് നേരെ ബോംബേറുണ്ടായി. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കോയമ്ബത്തൂരില ബിജെപി ഓഫീസിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞത്. രണ്ട് പേരാണ് ബോംബെറിഞ്ഞതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഓട്ടോറിക്ഷയിലാണ് നാലംഗ സംഘം എത്തിയത്. ഇതേത്തുടര്‍ന്ന് ചെന്നൈയിലെ ബിജെപി ഓഫീസുകള്‍ക്കും പെരിയാര്‍ പ്രതിമകള്‍ക്കും പോലീസ് കനത്ത് സുരക്ഷ Read More …

കുപ്രസിദ്ധ അന്തര്‍ സംസ്ഥാന മോഷ്ടാവ് ‘വക്കീല്‍ സജീവ് ‘ ഷാഡോ പോലീസ് പിടിയില്‍

തിരുവനന്തപുരം: സ്വന്തം കേസുകള്‍ സ്വയം വാദിക്കുന്ന കുപ്രസിദ്ധ കള്ളന്‍, ‘വക്കീല്‍ സജീവ് ‘ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന അന്തര്‍ സംസ്ഥാന മോഷ്ടാവിനെ പത്തോളം മോഷണം നടത്തിയതിന് സിറ്റി ഷാഡോ പോലീസ് പിടികൂടി. പാലക്കാട് ഒറ്റപ്പാലം, തോട്ടക്കര, ശ്രീകൃഷ്ണ വിലാസത്തില്‍ സജീവി(55)നെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയതത്. കാര്യവട്ടം യൂണിവേഴ്സിറ്റി ക്വാര്‍ട്ടേഴ് സില്‍ ഇക്കഴിഞ്ഞ ജനുവരി മാസം Read More …

70കാരയെ രാത്രി വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമം: കൊലപാതക-പീഡനകേസ് പ്രതി പിടിയില്‍

തിരുവല്ല: രാത്രി വീട്ടില്‍ കയറി എഴുപത്തേഴുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പരുമല തിക്കപ്പുഴ കൊട്ടയ്ക്കാട്ടുമാലി കോളനിയില്‍ സബീറിനെ(30) പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി 11 മണിയോടെ ഇതേ കോളനിയില്‍ താമസിക്കുന്ന വയോധികയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇവര്‍ ബഹളം വെച്ചതിനെത്തുടര്‍ന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. 2010 മെയില്‍ കടപ്ര സൈക്കിള്‍ മുക്ക് ഒന്നാം കുരിശിനു സമീപം Read More …

ബംഗാളില്‍ ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമ തകര്‍ത്തു

കൊല്‍ക്കത്ത: ത്രിപുരയില്‍ ലെനിന്റേയും തമിഴ്നാട്ടില്‍ പെരിയാറുടേയും പ്രതിമ തകര്‍ക്കപ്പെട്ടതിന് പിന്നാലെ കൊല്‍ക്കത്തയില്‍ ഭാരതീയ ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമയ്ക്ക് നേരെ ആക്രമണം. ജാധവ്പുര്‍ സര്‍വകലാശാല പരിസരത്ത് സ്ഥാപിക്കപ്പെട്ട മുഖര്‍ജിയുടെ അര്‍ദ്ധകായ പ്രതിമയുടെ മുഖത്ത് കരി ഓയില്‍ ഒഴിക്കുകയും കണ്ണും മൂക്കും തകര്‍ത്ത നിലയിലുമാണ്. സംഭവുമായി ബന്ധപ്പെട്ട സര്‍വകലാശാലയിലെ ആറു വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു. ഇതില്‍ Read More …