ആര് അന്വേഷിച്ചാലും സിപിഐഎമ്മിന് വിഷയമില്ല: കോടിയേരി

കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഏത് കേസ് ആര് അന്വേഷിച്ചാലും സിപിഐഎമ്മിനെ ബാധിക്കുന്ന വിഷയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിബിഐ അന്വേഷണം എന്ന് കേട്ടാല്‍ വിരണ്ടോടേണ്ട ആവശ്യം സിപിഐഎമ്മിനില്ല. രാജ്യവ്യാപകമായി നടന്നുവരുന്ന സിപിഐഎം വേട്ടയുടെ ഭാഗമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും കോടിയേരി ചൂണ്ടികാട്ടി.

ബാഹ്യശക്തികള്‍ക്ക് വഴേങ്ങണ്ട സ്ഥിതി പൊലീസിനില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: ഷുഹൈബ് വധത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ബാഹ്യശകതികള്‍ക്ക് വഴേങ്ങണ്ട സ്ഥിതി പൊലീസിനില്ലെന്നും സിബിഐക്ക് വിട്ട സര്‍ക്കാര്‍ നിലപാട് ശരിയാണെന്നും​ പിണറായി വിജയന്‍ പ്രതികരിച്ചു. ഹൈക്കോടതിക്ക് അവരുടേതായ ന്യായങ്ങളുണ്ടാകാമെന്നും അതെപ്പറ്റി തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ആരും വിരട്ടാന്‍ നോക്കണ്ട; ഷുഹൈബ് വധക്കേസ് സിബിഐ അന്വേഷിക്കട്ടെയെന്ന് പി ജയരാജന്‍

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് ഷുഹൈബിന്റെ വധക്കേസില്‍ സിബിഐ അന്വേഷിക്കട്ടെയെന്ന് പി ജയരാജന്‍. കേസില്‍ പൊലീസ് നടത്തിയ അന്വേഷണം ശരിയായ രീതിയിലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കോടതിയുടെ വിധി വന്നതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സിപിഎമ്മിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം പറഞ്ഞു.സിബിഐ കാണിച്ച്‌ സിപിഎമ്മിനെ വിരട്ടാന്‍ നോക്കേണ്ടെന്നും ജയരാജന്‍ പറഞ്ഞു. Read More …

കോടതി വിധിയില്‍ സന്തോഷമെന്ന് ഷുഹൈബിന്‍റെ പിതാവ്

കണ്ണൂര്‍: ഷുഹൈബ് വധക്കേസ് സി.ബി.ഐക്ക് വിട്ട ഹൈകോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ഷുഹൈബിന്‍റെ പിതാവ് മുഹമ്മദ് പറഞ്ഞു. നീതിപീഠങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും നന്ദിയുണ്ട്. ഗൂഢാലോചനയടക്കമുള്ള കാര്യങ്ങള്‍ പുറത്ത് വരണമെന്നും മുഹമ്മദ് പറഞ്ഞു. സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന സര്‍ക്കാര്‍ വാദം തള്ളിയാണ് കോടതി ഉത്തരവ്. സി.ബി.ഐയുടെ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതല. അന്വേഷണം സുതാര്യവും സത്യസന്ധവും നീതിയുക്തവുമായിരിക്കണമെന്നും കോടതി വ്യക്തമാക്കി.

സര്‍ക്കാരിന് തിരിച്ചടി; ഷുഹൈബ് വധക്കേസ് സിബിഐക്ക് വിട്ടു

കൊച്ചി: കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി. കേസിന്റെ അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് കമാല്‍ പാഷയുടെ ഉത്തരവ്. ശരിയായ അന്വേഷണത്തിലൂടെ നീതി നടപ്പാക്കാന്‍ കഴിയും. ഗൂഢാലോചന കണ്ടെത്താതെ കണ്ണൂരിലെ കൊലപാതകങ്ങള്‍ക്ക് അറുതിയുണ്ടാക്കാന്‍ കഴിയില്ല. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നടത്തിയ കൊലപാതകമാണ് ഷുഹൈബിന്റേതെന്നും പ്രതികള്‍ക്കെതിരെ Read More …

ഷുഹൈബ് വധം: നിരാഹാര സമരം അവസാനിപ്പിച്ചത് തെറ്റായിപ്പോയി കെ. സുധാകരന്‍

കണ്ണൂര്‍: ഷുഹൈബ് വധകേസില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ. സുധാകരന്‍. നിരാഹാര സമരം അവസാനിപ്പിച്ചത് തെറ്റായിപ്പോയെന്ന് സുധാകരന്‍ പറഞ്ഞു. സമരം മുന്നോട്ടു കൊണ്ടു പോകണമായിരുന്നു. ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങാന്‍ പാര്‍ട്ടി നേതൃത്വത്തിന് വയ്യെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. കെ.പി.സി.സി യോഗത്തിലാണ് സുധാകരന്റെ രൂക്ഷവിമര്‍ശനം.

ചന്ദ്രബാബു നായിഡു ഈയാഴ്ചയോടെ എന്‍ഡിഎ വിടുമെന്ന് സൂചന

ഹൈദരാബാദ്: ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുവാന്‍ മാസങ്ങള്‍ മാത്രം നില നില്‍ക്കെ എന്‍ഡിഎ സഖ്യത്തിലെ പ്രധാനകക്ഷിയായ ടിഡിപി മുന്നണി വിടാന്‍ ഒരുങ്ങുന്നു. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഈയാഴ്ചയോടെ തന്നെ എന്‍ഡിഎ വിടാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ആന്ധ്രാപ്രദേശിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന ടിഡിപിയുടെ ആവശ്യം കേന്ദ്രം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ചു കൊണ്ടാണ് മുന്നണി വിടാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ Read More …

പൊന്തന്‍പുഴ : വിജിലന്‍സ് അന്വേഷണം വേണമെന്ന് കുമ്മനം

കോട്ടയം: പൊന്തന്‍പുഴ വനഭൂമിക്കേസില്‍ നടന്നത് വന്‍കുംഭകോണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കേസ് പരാജയപ്പെട്ടതിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം വേണം. കേസില്‍ ബി.ജെ.പി കക്ഷി ചേരുമെന്നും അദ്ദേഹം പറഞ്ഞു. പൊന്തന്‍ പുഴ വനം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏഴായിരം ഏക്കറോളം വരുന്ന വനം കുറ്റിക്കാടാണെന്ന് റിപ്പോര്‍ട്ട് നല്‍കിയ അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ട് എതിര്‍കക്ഷികള്‍ക്ക് അനുകൂലമായി Read More …