സിബി തോമസ് വയനാട് വിജിലന്‍സ് ഡിവൈഎസ്‌പി

കല്‍പ്പറ്റ : വയനാട് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈഎസ്‌പിയായി സിബി തോമസിന് നിയമനം. കാസര്‍കോട് വിജിലന്‍സ് ഇന്‍സ്‌പെക്ടറായിരിക്കെയാണ്‌ സ്ഥാനക്കയറ്റം. അഭിനേതാവുകൂടിയായ സിബി തോമസ് വ്യക്തിജീവിതത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്‌. 2014, 2019, 2022 വര്‍ഷങ്ങളില്‍ മികച്ച ഉദ്യോഗസ്ഥനുള്ള ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണറും 2015 ല്‍ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും നേടിയിരുന്നു. ദിലീഷ് Read More …

കെഎസ്‌ആര്‍ടിസി; വൈപ്പിനില്‍ നിന്നും കൊച്ചിയിലേക്ക് ഇനി വേഗത്തിലെത്താം

കൊച്ചി വൈപ്പിനില്‍ നിന്ന് നഗരത്തിലേക്കുള്ള യാത്രാ ക്ലേശത്തിന് പരിഹാരമാകുന്നു. ഇന്നു മുതല്‍ കെ എസ് ആര്‍ ടി സി ബസുകള്‍ നഗരത്തിലേക്ക് സര്‍വീസ് ആരംഭിക്കും. സ്വകാര്യബസുകളുടെ നഗരപ്രവേശനം സംബന്ധിച്ച്‌ പിന്നീട് തീരുമാനിക്കും ആദ്യഘട്ടത്തില്‍ 4 സര്‍വീസുകളാണുണ്ടാവുക. കാക്കനാട്, ഫോര്‍ട്ട്‌കൊച്ചി, ചോറ്റാനിക്കര, ആലുവ എന്നിവിടങ്ങളിലേക്ക് മൊത്തം 16 സര്‍വീസ്. കൂടുതല്‍ യാത്രക്കാരുണ്ടെങ്കില്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാനാണ് ആലോചന. Read More …

കൊച്ചിയില്‍ അഞ്ചുതരം ലഹരിവസ്തുക്കള്‍ പിടികൂടി; ഗര്‍ഭിണിയായ യുവതിയടക്കം മൂന്ന് പേര്‍ പിടിയില്‍

കൊച്ചിയില്‍ അഞ്ചുതരം ലഹരിവസ്തുക്കളുമായി ഗര്‍ഭിണി ഉള്‍പ്പടെ മൂന്ന് പേര്‍ പിടിയില്‍. ആലുവ സ്വദേശികളായ നൗഫല്‍, സനൂപ്, അപര്‍ണ എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്. എം ഡി എം എ, എല്‍ എസ്ഡി, കഞ്ചാവ്, ഹാഷിഷ് ഓയില്‍ ഉള്‍പ്പടെ ഉള്ള ലഹരി വസ്തുക്കള്‍ ആണ് പിടിച്ചെടുത്തത്. ഗര്‍ഭിണിയായ അപര്‍ണയുടെ ചികിത്സയ്ക്ക് എന്ന പേരിലാണ് ആലുവ സ്വദേശികളായ നൗഫല്‍, സനൂപ്, Read More …

ഭിന്നശേഷിക്കാരിയെ വലിച്ചിഴച്ച് കൊണ്ടുപോയി ക്രൂരബലാത്സംഗം; 27 കാരന്‍ അറസ്റ്റില്‍

ആലപ്പുഴ: നൂറനാട്ട് ഭിന്നശേഷിക്കാരിയെ തട്ടുക്കൊണ്ടു പോയി ബലാത്സംഗം ചെയ്‌തെന്ന കേസിലെ പ്രതി പ്രണവ് അറസ്റ്റില്‍. യുവതി വീട്ടിലേക്ക് പോകുന്ന സമയത്താണ് പ്രതി തട്ടിക്കൊണ്ടു പോയി ബലാത്സംഗം എന്നാണ് പോലീസ് പറയുന്നത്. യുവതിയുടെ മൊബൈലും പാത്രങ്ങളും റോഡില്‍ കണ്ട നാട്ടുകാര്‍ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം ആറരയോടു കൂടിയായിരുന്നു കേസിനാസ്പദമായ സംഭവം.സംഭവത്തെപ്പറ്റി പോലീസ് പറയുന്നത് ഇങ്ങനെ: യുവതി Read More …

ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ്: മുഹമ്മദ് ഫൈസലിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ലക്ഷദ്വീപ് ലോക്‌സഭ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. എന്‍സിപി നേതാവും മുന്‍ എംപിയുമായ മുഹമ്മദ് ഫൈസല്‍ ആണ് കോടതിയെ സമീപിച്ചത്. ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. വധശ്രമക്കേസില്‍ കവരത്തി കോടതി മുഹമ്മദ് ഫൈസലിനെയും മറ്റു മൂന്നുപേരെയും 10 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ഇതേത്തുടര്‍ന്ന് Read More …

വിമാന യാത്രയ്ക്കിടെ പ്രസവവേദന; ആകാശത്തില്‍ യുവതിക്ക് സുഖപ്രസവം

ആകാശയാത്രയ്ക്കിടയില്‍ പ്രസവവേദന അനുഭവപ്പെട്ട യുവതിക്ക് ഒടുവില്‍ വിമാനത്തില്‍ സുഖപ്രസവം. ടോക്യോയില്‍ നിന്നും ദുബായിലേക്കുള്ള യാത്രയ്ക്കിടയിലാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. കൃത്യസമയത്ത് യുവതിക്കു വേണ്ട സൗകര്യങ്ങള്‍ വിമാന ജീവനക്കാര്‍ ഒരുക്കിയതോടെ അമ്മയും കുഞ്ഞും രക്ഷപ്പെട്ടു. ഇരുവരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ആണ്‍കുഞ്ഞിനാണ് ജന്മം നല്‍കിയത്. ജനുവരി 19 നായിരുന്നു സംഭവം. ദുബായ് എമിറേറ്റ്സ് ഫ്ലൈറ്റ് EK Read More …

അമ്ബത്തഞ്ചുകാരനായ മുഹമ്മദ് ബഷീര്‍ പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചത് നാലുവര്‍ഷം, കുടുക്കിയത് അദ്ധ്യാപിക

മലപ്പുറം: പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ അദ്ധ്യാപകന്‍ അറസ്റ്റില്‍. മലപ്പുറം നഗരത്തിലെ സ്‌കൂള്‍ അദ്ധ്യാപകനും കോഡൂര്‍ വലിയാട് സ്വദേശിയുമായ മുഹമ്മദ് ബഷീറിനെ (55) ആണ് പോക്‌സോ കേസില്‍ മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ 2019 മുതല്‍ കുട്ടിയെ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച്‌ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. കടുത്ത Read More …

ലക്ഷദ്വീപ്‌ എംപിയെ അയോഗ്യനാക്കിയ അഞ്ചാം നാള്‍ ഉപതെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ച നടപടി അസാധാരണം: എം വി ഗോവിന്ദന്‍

തിരുവനന്തപുരം : ലക്ഷദ്വീപ് എംപിയെ അയോഗ്യനാക്കിയ അഞ്ചാം നാള് തന്നെ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച നടപടി അസാധാരണമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പ്രസ്താവനയില് പറഞ്ഞു. കേന്ദ്ര സര്ക്കാര് അടിച്ചേല്പ്പിക്കുന്ന തെറ്റായ നയങ്ങള്ക്കെതിരായി ദ്വീപ് നിവാസികള് പ്രതിഷേധിക്കുന്ന ഘട്ടത്തിലാണ് ഇത്തരമൊരു നടപടി സ്വീകരിച്ചിട്ടുള്ളത്. 2009-ലെ ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഘട്ടത്തില് ഉണ്ടായ സംഭവങ്ങളുടെ Read More …