ഗൗരി നേഹയുടെ ആത്മഹത്യ; തെറ്റ് സമ്മതിച്ച് സ്‌കൂള്‍ മാനേജ്‌മെന്റ്

കൊല്ലം: ഗൗരി നേഹയുടെ ആത്മഹത്യയില്‍ തെറ്റ് സമ്മതിച്ച് ട്രിനിറ്റി സ്‌കൂള്‍ മാനേജ്‌മെന്റ് ഗൗരി നേഹയുടെ ആത്മഹത്യയില്‍ ഉത്തരവാദികളായ അധ്യാപികമാരെ ആഘോഷപൂര്‍വ്വം തിരിച്ചെടുത്ത നടപടി തെറ്റെന്നും സ്‌കൂള്‍ സമ്മതിച്ചു. സ്വയം വിരമിക്കുന്നുവെന്ന് കാണിച്ച് പ്രിന്‍സിപ്പല്‍ കത്ത് നല്‍കിയിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടികാണിച്ച് ഡിഡിഇയ്ക്ക് കത്ത് നല്‍കിയതായും സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം അനുസരിച്ച് കഴിഞ്ഞദിവസം പ്രിന്‍സിപ്പള്‍ Read More …

അവര്‍ ഒരു മികച്ച നേതാവ് ; സുഷമ സ്വരാജിന് ജന്‍മദിനാശംസയ്ക്കൊപ്പം പ്രശംസയുമായി മോദി

ന്യൂഡല്‍ഹി: വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് ജന്‍മദിനത്തില്‍ ആശംസകള്‍ അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ആശംസകള്‍ക്ക് ഒപ്പം ഒരു മികച്ച നേതാവെന്നാണ് സുഷമ സ്വരാജിനെ മോദി വിശേഷിപ്പിച്ചിരിക്കുന്നത്. അവര്‍ ഒരു മികച്ച നേതാവാണെന്നും, ഇന്ത്യയുടെ വിദേശനയം ശക്തിപ്പെടുത്തുന്നതില്‍ അവര്‍ സുപ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും മോദി പറഞ്ഞു. ദീര്‍ഘകാല ജീവിതത്തിനും നല്ല ആരോഗ്യത്തിനുമായി പ്രാര്‍ഥിക്കുന്നുവെന്നും. മോദി ട്വീറ്റ് ചെയ്തു. Read More …

നിയമസഭാ സമ്മേളനം 26 മുതല്‍

തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഫെബ്രുവരി 26 മുതല്‍ വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാന്‍ തീരുമാനം. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

ആധാറില്‍ പുതിയ മിനുക്ക് പണികള്‍ വരുന്നു മോഡി സര്‍ക്കാരില്‍ നിന്നും 2018

ഇന്ത്യയില്‍ ഇപ്പോള്‍ എല്ലാകാര്യത്തിനു വേണ്ട ഒര ഒരു കാര്യമാണ് ആധാര്‍ .ആധാര്‍ ഇല്ലാതെ നമുക്ക് ഇനി ഒന്നും തന്നെ ചെയ്യുവാന്‍ കഴിയില്ല എന്ന അവസ്ഥ വന്നുകഴിഞ്ഞു.എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ വെച്ച്‌ ഇനി ആധാര്‍ ഉടമകളെ തിരിച്ചറിയാന്‍ മുഖവും അടയാളമാകുന്നു എന്നതാണ് . യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയാണ്(യുഐഎഡിഐ) ഇക്കാര്യം അറിയിച്ചത്. ജൂലൈ ഒന്ന് Read More …

കെ.എസ്​.ആര്‍.ടി.സി പെന്‍ഷന്‍ ഫെബ്രുവരി 20 മുതല്‍ നല്‍കും

തിരുവനന്തപുരം: കെ.എസ്​.ആര്‍.ടി.സി പെന്‍ഷന്‍ തുക ഫെബ്രുവരി 20 മുതല്‍ നല്‍കി​തുടങ്ങുമെന്ന്​ സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ​െഫബ്രുവരി 28ന് മുമ്ബ്​ ക​ുടിശിക ഉള്‍പ്പെടെ മുഴുവന്‍ തുകയും കൊടുത്തു തീര്‍ക്കുമെന്നും മരന്തി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സഹകരണ ബാങ്കുകള്‍ വഴിയാണ്​ പെന്‍ഷന്‍ തുക വിതരണം ചെയ്യുക. 219 കോടി രൂപയാണ് പെന്‍ഷന്‍ വിതരണത്തിന്​ വേണ്ടത്. പെന്‍ഷന്‍കാര്‍ സഹകരണ ബാങ്കുകളില്‍ അക്കൗണ്ട്​ Read More …

പാക് പിന്തുണയുള്ള ഭീകരര്‍ ഇന്ത്യയില്‍ ആക്രമണം നടത്തിയേക്കുമെന്ന് അമേരിക്ക

വാഷിങ്ടണ്‍: പാകിസ്താന്റെ പിന്തുണയുള്ള ഭീകരസംഘടനകള്‍ ഇന്ത്യയില്‍ ആക്രമണങ്ങള്‍ നടത്തുന്നത് തുടര്‍ന്നേക്കുമെന്ന് അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗം മേധാവിയുടെ മുന്നറിയിപ്പ്. അമേരിക്കയുടെ നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ ഡാന്‍ കോട്സാണ് മുന്നറിയിപ്പ് നല്‍കിയത്. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങളെ അപകടകരമായ രീതിയിലേക്ക് നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ്, ജമ്മു കശ്മീരിലെ സുന്‍ജുവാന്‍ സൈനിക Read More …

സംഘപരിവാറിനേയും ബി.ജെ.പിയേയും ചെറുക്കണം: കാനം

ചെറുക്കേണ്ടത് സംഘപരിവാറിനെയും ബി.ജെ.പിയെയുമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സി.പി.എമ്മും സി.പി.ഐയും ഇത് തിരിച്ചറിഞ്ഞിരിക്കുന്നു. ഇരു പാര്‍ട്ടികളും തമ്മിലുള്ള തര്‍ക്കങ്ങള്‍ കാലം പരിഹരിക്കും. മുഖ്യശത്രുവിനെ തിരിച്ചറിയാന്‍ സാധിക്കാതെ വന്നപ്പോള്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തിരിച്ചടിയാണുണ്ടായതെന്നും കറുകച്ചാലില്‍ സി.പി.ഐ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യവെ കാനം പറഞ്ഞു. സന്ദര്‍ഭത്തിനനുസരിച്ച്‌ ആരെയാണ് എതിര്‍ക്കേണ്ടതെന്ന തിരിച്ചറിയുന്നിടത്താണ് കമ്മ്യൂണിസ്റ്റുകാരുടെ മികവ്. ഇന്നത്തെ Read More …

66ാമത് ദേശീയ വോളിബോള്‍ ചാമ്ബ്യന്‍ഷിപ്പിന് കോഴിക്കോട് ഒരുങ്ങി

കോഴിക്കോട്: കോഴിക്കോട് ആതിഥേയത്വം വഹിക്കുന്ന 66ാമത് ദേശീയ വോളിബോള്‍ ചാമ്ബ്യന്‍ഷിപ്പ് വന്‍ വിജയമാക്കുന്നതിന് പ്രചാരണങ്ങളും ഒരുക്കങ്ങളും തുടങ്ങി. ഈ മാസം 17 മുതല്‍ 20 വരെ കോഴിക്കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ ദീപശിഖാ പ്രയാണം നടക്കും. അര്‍ജുന അവാര്‍ഡ് ജേതാവും അന്താരാഷ്ട്ര വോളിബോള്‍ താരവുമായ കെ സി ഏലമ്മ ദീപശിഖ പ്രയാണത്തിന് നേതൃത്വം നല്‍കും. Read More …