മലയാള സിനിമയ്ക്ക് അഭിമാനം ; യുഎഇ ബോക്സ് ഓഫീസില്‍ രണ്ടാം സ്ഥാനത്ത് മാസ്റ്റര്‍പീസ്

മലയാള സിനിമയ്ക്ക് അഭിമാനമായി മെഗാ സ്റ്റാര്‍ ചിത്രം മാസ്റ്റര്‍പീസ്. യുഎഇ ബോക്സ്‌ഓഫിസില്‍ മികച്ച കളക്ഷനുമായി മാസ്റ്റര്‍പീസ് രണ്ടാം സ്ഥാനം നേടിയിരിക്കുകയാണ്. ഒരാഴ്ചയില്‍ 4.41 ലക്ഷം ഡോളര്‍ അഥവാ 2.81 കോടി രൂപ മാസ്റ്റര്‍പീസ് യുഎഇയില്‍ നിന്ന് മാത്രം നേടിയതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സല്‍മാന്‍ ഖാന്‍ ചിത്രം ടൈഗര്‍ സിന്ദാ ഹേ ഒന്നാം സ്ഥാനത്തുള്ളത്. മൂന്നാഴ്ചയില്‍ 29.13 Read More …

ഹാദിയ കേസ്; സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും

ഹാദിയ കേസ് സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.എന്‍ഐഎ അന്വേഷണം സംബന്ധിച്ച പുരോഗതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. ഭരണഘടനാ ബഞ്ച് ഇരിക്കുന്നതിനു മുമ്ബായിരിക്കും ഹാദിയ കേസ് പരിഗണിക്കുക.

മകരവിളക്ക് തീര്‍ത്ഥാടനത്തിന് സമാപനം; ശബരിമല നടയടച്ചു

മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് സമാപനം കുറിച്ച്‌ ശബരിമല നടയടച്ചു. പുലര്‍ച്ചെ 4 മണിക്ക് തിരുവാഭരണ പേടകങ്ങള്‍ പന്തളത്തേക്ക് യത്രയായി. രാജപ്രതിനിധിക്ക് മാത്രമായിരുന്നു ഇന്ന് അയ്യപ്പ ദര്‍ശനം ഉണ്ടായിരുന്നത്. പുലര്‍ച്ചെ മൂന്നിന് തിരുനട തുറന്ന് മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്ബൂതിരി ഭഗവാന് നെയ്ദീപം തെളിച്ചു. 4 മണിയോടെ തന്നെ തിരുവാഭരണ പേടകങ്ങള്‍ പതിനെട്ടാം പടിയിറങ്ങി പന്തളത്തേക്ക് യാത്രയാരംഭിച്ചു. രാജപ്രതിനിധിയുടെ Read More …

വികസനത്തില്‍ മോദി ട്രംപിന് പോലും പ്രചോദനമെന്ന് യോഗി

ലഖ്നൗ: അമേരിക്കന്‍ പ്രസിഡന്റ ഡൊണാള്‍ഡ് ട്രംപ് അനുകരിക്കുന്നത് പ്രധാനമന്ത്രി മോഡിയുടെ വികസന മാതൃകയെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നരേന്ദ്ര മോഡിയുടെ വികസന നയങ്ങള്‍ ട്രംപിന് പോലും പ്രചോദനമാണ്. അമേരിക്കയുടെ വികസനത്തിന് എങ്ങനെയാണ് പ്രവര്‍ത്തിക്കുകയെന്ന് ട്രംപിനോട് ചോദിച്ചപ്പോള്‍ ഇന്ത്യയുടെ വളര്‍ച്ചയ്ക്കായി മോഡി പ്രവര്‍ത്തിക്കുന്നത് പോലെ എന്നായിരുന്നു മറുപടി-യോഗി പറഞ്ഞു. ഇത് പ്രധാനമന്ത്രി മോഡിക്ക് മാത്രമല്ല, 125 Read More …

തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ നഷ്ടപരിഹാരം അഞ്ച് ലക്ഷമാക്കണമെന്ന് കേരളം

തിരുവനന്തപുരം : കേരളത്തില്‍ തെരുവ് നായ്ക്കളുടെ കടിയേല്‍ക്കുന്നവര്‍ക്ക് ജസ്റ്റിസ് സിരിജഗന്‍ സമിതി വിധിക്കുന്ന നഷ്ടപരിഹാരതുകയ്ക്ക് പരിധി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍. തെരുവ് നായ്ക്കളുടെ കടിയേല്‍ക്കുന്നവരുടെ നഷ്ടപരിഹാരം അഞ്ച് ലക്ഷമായി നിജപ്പെടുത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം. മുഖ്യമന്ത്രിയുടെ ദുരിത്വാശാസ നിധിയില്‍ നിന്ന് നല്‍കുന്ന ഉയര്‍ന്ന തുകയും അഞ്ച് ലക്ഷം രൂപയാണെന്നും സര്‍ക്കാര്‍ അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭീമമായ Read More …

ശ്യാമപ്രസാദിന്‍റെ കൊലപാതകം: കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ശോഭ സുരേന്ദ്രന്‍

തിരുവനന്തപുരം: എബിവിപി പ്രവര്‍ത്തകന്‍ ശ്യാമപ്രസാദിന്‍റെ കൊലപാതകത്തെ സംബന്ധിച്ച്‌ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍.   ആഭ്യന്തരവകുപ്പും പോലീസും തീവ്രവാദികള്‍ക്കും സിപിഎം ഗുണ്ടകള്‍ക്കും സഹായം ഒരുക്കന്ന പ്രവര്‍ത്തനമാണ് ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാര്‍ ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള പൗരന്‍റെ അവകാശത്തെ നിഷേധിക്കുകയാണെന്നും ശോഭ പറഞ്ഞു.

ബുധനാഴ്ച കെ.എസ്.ആര്‍.ടി.സിയും ഓടില്ല; പണിമുടക്കില്‍ പങ്കെടുക്കുമെന്ന് അറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി 24ന് സംയുക്ത തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ചിരിക്കുന്ന വാഹനപണിമുടക്കില്‍ പങ്കെടുക്കുമെന്ന് കെഎസ്‌ആര്‍ടിസിയിലെ ഇടതു യൂണിയനുകള്‍ അറിയിച്ചു. സിഐടിയു, എഐടിയുസി സംഘടനകള്‍ ഇതുസംബന്ധിച്ച നോട്ടീസ് നല്‍കി. ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. സ്വകാര്യ ബസുകള്‍, ഓട്ടോറിക്ഷകള്‍, ചരക്ക്-ടാങ്കര്‍ ലോറികള്‍ തുടങ്ങിയവ പണിമുടക്കില്‍ പങ്കെടുക്കും. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്.

തിരുവനന്തപുരം എസ്.ബി.ഐ അക്കൗണ്ടില്‍ നിന്നും പണം തട്ടിയെടുത്തതായി പരാതി

തിരുവനന്തപുരം : തിരുവനന്തപുരം എസ്.ബി.ഐ അക്കൗണ്ടില്‍ നിന്നും 40,000 രൂപ തട്ടിയെടുത്തതായി പരാതി. സെക്രട്ടറിയേറ്റ് ജീവനക്കാരിയുടെ ശമ്ബള അക്കൗണ്ടില്‍ നിന്നുമാണ് പണം നഷ്ടമായതായി പരാതി ഉയര്‍ന്നിരിക്കുന്നത്. ബാലരാമപുരം താന്നിമൂട് സ്വദേശി ദേവകുമാരിയുടെ പണമാണ് നഷ്ടമായിരിക്കുന്നത്. മൊബൈലില്‍ മെസേജ് വന്നതോടെയാണ് പണം നഷ്ടമായതായി അറിഞ്ഞതെന്നും, നാലുതവണയായാണ് പണം പിന്‍വലിച്ചിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. ഇന്റര്‍നെറ്റ് ബാങ്കിങ്ങിലൂടെ ഡല്‍ഹി, രാജസ്ഥാന്‍ Read More …