വി.ടി ബല്‍റാം സംഘി മനോഭാവമുള്ളയാളെന്ന് മുഹമ്മദ് മുഹ്‌സിന്‍

കോഴിക്കോട്: തൃത്താല എം.എല്‍.എ വി.ടി ബല്‍റാം സംഘി മനോഭാവമുള്ള വ്യക്തിയാണെന്ന് പട്ടാമ്പി എം.എല്‍.എ മുഹമ്മദ് മുഹ്‌സിന്‍. ഇന്നല്ലെങ്കില്‍ നാളെ എസ്. എം കൃഷ്ണയെ പോലെ സംഘിപാളയത്തില്‍ എത്തേണ്ട ആളാണ് ബല്‍റാമെന്നും മുഹ്‌സിന്‍ കുറ്റപ്പെടുത്തുന്നു. എ.കെ.ജിക്കെതിരായ ബല്‍റാമിന്റെ പ്രസ്താവനയെ കുറിച്ച് പ്രതികരിക്കുമ്പോഴാണ് കോണ്‍ഗ്രസിന്റെ യുവ എം.എല്‍.എക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഹ്‌സിന്‍ രംഗത്തെത്തിയത്. വി.ടി ബല്‍റാമിന്റെ പ്രസ്താവനയെ കേരളീയ Read More …

കല്യാണ വീടിനെ ഒന്നടങ്കം മുള്‍മുനയില്‍ നിര്‍ത്തിയ പുലി ഒടുവില്‍ പൂച്ചയായി

കോഴിക്കോട് : പൊലീസിന്റെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും സംരക്ഷണത്തിലാണ് കോഴിക്കോട് മാവൂരില്‍ ഇന്നലെ ഒരു വിവാഹസത്കാരം നടന്നത്.കല്യാണവീട്ടില്‍ പുലി ഇറങ്ങിയെന്ന പേരില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് പൊലീസ് സ്ഥലത്തെത്തി കല്യാണവീടിന് സംരക്ഷണം ഒരുക്കിയത്.എന്നാല്‍ ദൃശ്യങ്ങളില്‍ ഉള്ളത് പുലിയല്ല കാട്ടുപൂച്ചയാണെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കോഴിക്കോട് മാവൂരിലാണ് സംഭവം. പള്ളിത്താഴം സ്വദേശി സുജിത്തിന്റെ വിവാഹസത്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയ ബന്ധുക്കളില്‍ ചിലര്‍ Read More …

കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ മലിനീകരണ ബോധവത്കരണവുമായി രണ്ട് പെണ്‍കുട്ടികള്‍

പൂനെ : കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ മലിനീകരണത്തിനെതിരെ ബോധവത്കരണവുമായി മഹാരാഷ്ട്രയില്‍ നിന്നുള്ള രണ്ട് പെണ്‍കുട്ടികള്‍. മലിനീകരണത്തെക്കുറിച്ച് ബോധവത്കരണം നടത്താനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ബേട്ടി ബച്ചാവോ, ബേട്ടി പാടാവോ പദ്ധതിയ്ക്ക് കൂടുതല്‍ പ്രചാരണം നല്‍കാനുമാണ് ഇവര്‍ യാത്ര നടത്തിയത്. പുനെയില്‍ നിന്നുള്ള ബൈക്കര്‍ പൂജ, തനാജി ബാഘവലെ എന്നിവരാണ് ഈ സാഹസിക യാത്ര നടത്തിയത്. Read More …

വ്യക്തിപരമായ അധിക്ഷേപങ്ങളെ അംഗീകരിക്കുന്നില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: വ്യക്തിപരമായ അധിക്ഷേപങ്ങളെ കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്‌പോള്‍ നേതാക്കളും പ്രവര്‍ത്തകരും ജാഗ്രത പുലര്‍ത്തണം.     ബല്‍റാമിനെ വിമര്‍ശിക്കുന്ന മുഖ്യമന്ത്രി മന്ത്രിസഭയിലുള്ളവര്‍ മറ്റുള്ളവരെ പുലഭ്യം പറയുന്‌പോള്‍ കണ്ടില്ലെന്നു നടിക്കുന്നുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ഫെയ്‌സ്ബുക്ക് തുണയായി; ബലാത്സംഗ കേസില്‍ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാള്‍ നിരപരാധിയായി

ലണ്ടന്‍: പീഡന കേസില്‍ പെട്ട് തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിരപരാധിക്ക് തുണയായി ഫെയ്‌സ്ബുക്ക്. നേരത്തെ നീക്കം ചെയ്ത ഫെയ്‌സ്ബുക്ക് സന്ദേശങ്ങള്‍ തിരിച്ചെടുത്തതോടെയാണ് ബ്രിട്ടീഷുകാരനായ ഡാനി കേ നിരപരാധിയാണെന്ന് കോടതി വിധിച്ചത്. നേരത്തെ ഒരു പെണ്‍കുട്ടിയുടെ പരാതിയില്‍ സാഹചര്യ തെളിവുകളെ മുന്‍ നിര്‍ത്തി കോടതി 21 വര്‍ഷം തടവ് ഡാനി കേ വിധിക്കുകയായിരുന്നു. 2012ലാണ് ലൈംഗിക പീഡനക്കേസില്‍ ഡാനി Read More …

കാഷ്മീരില്‍ സമാധാനം പുനസ്ഥാപിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു: ചിദംബരം

ന്യൂഡല്‍ഹി: ജമ്മു കാഷ്മീരില്‍ സമാധാനം പുനസ്ഥാപിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് മുന്‍ കേന്ദ്രധനമന്ത്രി പി. ചിദംബരം. സമാധാനം പുനസ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നില്ല. ജമ്മു കാഷ്മീരിലെ പ്രശ്‌നങ്ങളെ സംബന്ധിച്ച് കാലകാലങ്ങളായി തങ്ങള്‍ ഓര്‍മിപ്പിക്കുന്നുവെന്നും ചിദംബരം പറഞ്ഞു. ട്വിറ്ററിലൂടെയാണ് ചിദംബരം സര്‍ക്കാരിനെ വിമര്‍ശിച്ചത്. കാഷ്മീര്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി മുന്‍ പ്രധാനമന്ത്രിമാരായിരുന്ന മന്‍മോഹന്‍ സിംഗും അടല്‍ ബിഹാരി വാജ്‌പേയും Read More …

നോട്ട് നിരോധനം നഷ്ടത്തിലാക്കി: ബി.ജെ.പി ഓഫീസില്‍ ബിസ്‌നസുകാരന്റെ ആത്മഹത്യാ ശ്രമം

ഡെറാഡൂണ്‍: നോട്ട് നിരോധനം കാരണം കച്ചവടം നഷ്ടത്തിലായ ബിസ്‌നസുകാരന്‍ ബി.ജെ.പി ഓഫീസിലെത്തി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉത്തരാഖണ്ഡ് കൃഷി വകുപ്പ് മന്ത്രി സുബോദ് ഉനിവാലിന്റെ ഡെറാഡൂണിലെ ഓഫീസിലെത്തിയാണ് പ്രകാശ് പാണ്ഡെ എന്നയാള്‍ ആത്മഹത്യ ശ്രമം നടത്തിയത്. ഓഫീസില്‍ നിന്ന് കുഴഞ്ഞു വീണ ഇദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാത്‌ഗോഡയിലെ നയി സ്വദേശിയായ പ്രകാശ് പാണ്ഡെയുടെ Read More …

മദ്രസകളിലും മോദി ചിത്രം നിര്‍ബന്ധമാക്കാനൊരുങ്ങി ബിജെപി

എല്ലാ മദ്രസകളിലും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഛായാചിത്രം പ്രദര്‍ശിപ്പിക്കണമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്. മദ്രസകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. പ്രധാനമന്ത്രിയുടെ ഛായാചിത്രം പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നും അവര്‍ക്ക് ഒഴിഞ്ഞു മാറാനാകില്ലെന്നും റാവത്ത് പറഞ്ഞു. യാഥാസ്ഥിതിക കാഴ്ചപ്പാട് മാറ്റാന്‍ മദ്രസകള്‍ തയ്യാറാകണമെന്നും റാവത്ത് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ ഛായാചിത്രം എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വേണം.സര്‍ക്കാര്‍ ഗ്രാന്‍ഡ് ലഭ്യമാകുന്ന സ്ഥാപനങ്ങളായിരിക്കണം Read More …