ഫാസിസം പിടിമുറുക്കിയത് കേന്ദ്ര കമ്മിറ്റിയിലെ ഭൂരിപക്ഷം അറിയുന്നില്ല എ.സുരേഷ്

കൊച്ചി: സിപിഎംകോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച അടവുനയത്തില്‍ വി.എസിന്റെ നിലപാടിനെ പിന്തുണച്ച് വി.എസ് അച്യുതാനന്ദന്റെ മുന്‍ പി.എ എ. സുരേഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച രാഷ്ട്രീയ പ്രമേയത്തിന്‍ മേലുള്ള അഭിപ്രായ വ്യത്യാസത്തെ കേവലം യെച്ചൂരികാരാട്ട് തര്‍ക്കമായി മാധ്യമങ്ങള്‍ ചുരുക്കി കാണുന്നെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.       ബിജെപി ഒരു രാജ്യവിപത്തായി മാറുന്നെന്നും മോദി Read More …

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പള്ളികളില്‍ ലഘുലേഖ വിതരണം

കോട്ടയം: ഭൂമിയിടപാടില്‍ ആരോപണ വിധേയനായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചിരിക്കെതിരെ പള്ളികളില്‍ ലഘുലേഖ വിതരണം. വൈദികരുടേയും വിശ്വാസികളുടേയും പുതിയ സംഘടനയാണ് ലഘുലേഖ വിതരണം ചെയ്തത്. എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമികച്ചവടങ്ങളും വസ്തുതകളും എന്ന പേരിലാണ് ലഘുലേഖ പുറത്തിറങ്ങിയത്. സഭയ്ക്കുള്ളില്‍ തന്നെ പ്രശ്‌നം പരിഹരിക്കാന്‍ വൈദികര്‍ പരവാവധി ശ്രമിച്ചിരുന്നു. എന്നാല്‍ വര്‍ധിതമായ അസത്യ പ്രചരണങ്ങള്‍ക്ക് ഇത് തണലായി Read More …

വീരമൃത്യു വരിച്ച സാം ഏബ്രഹാമിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; സംസ്‌കാരം നാളെ

മാവേലിക്കര : ജമ്മുകാശ്മീര്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വെടിവയ്പില്‍ വീരമൃത്യു വരിച്ച കരസേന ലാന്‍സ് നായിക് സാം ഏബ്രഹാമിന്റെ (35) മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞു രണ്ടിനു വസതിയിലെ ശുശ്രൂഷയ്ക്കുശേഷം പുന്നമൂട് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടക്കും. മൃതദേഹം ഇന്ന് രാവിലെ ഡല്‍ഹി വിമാനത്താവളത്തിലും രാത്രി എട്ടു മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലും എത്തിക്കും. Read More …

മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ വസതിക്ക് മുമ്പില്‍ യുവതിയുടെ ആത്മഹത്യാ ശ്രമം

ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുമ്പില്‍ മാനഭംഗത്തിന് ഇരയായ വനിതയുടെ ആത്മഹത്യാ ശ്രമം. മുഖ്യമന്ത്രി ശിവരാജ് സിങ് ചഹാന്റെ വസതിക്ക് പുറത്താണ് യുവതി വിഷം കഴിച്ച് ആത്മഹ്ത്യ ചെയ്യാന്‍ ശ്രമിച്ചത്.   വിഷം ഉള്ളില്‍ ചെന്ന യുവതിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാനഭംഗ കേസിലെ പ്രതിക്കെതിരെ നടപടി പൊലീസ് വൈകിപ്പിക്കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു യുവതിയുടെ നടപടി. Read More …

രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ചുള്ള ഗവര്‍ണറുടെ പരാമര്‍ശം സര്‍ക്കാരിനെതിരെയല്ലെന്ന് കടകംപള്ളി

തിരുവനന്തപുരം: രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ചുള്ള ഗവര്‍ണറുടെ പരാമര്‍ശം സര്‍ക്കാരിനെതിരെയല്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്ത്.   സമാധാന ശ്രമങ്ങള്‍ക്കിടയിലും രാഷ്ട്രീയ അക്രമങ്ങളും കൊലപാതകങ്ങളും തുടരുന്നതു സംസ്ഥാനത്തിന്റെ പ്രതിച്ഛായ തകര്‍ക്കുമെന്നു ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം പറഞ്ഞിരുന്നു. രാഷ്ട്രീയ നേതൃത്വവും സമാധാനത്തിനായി ഒരുമിക്കണം. തങ്ങളുടെ അണികളെ അക്രമത്തിന്റെ പാതയില്‍ നിന്നു മാറ്റി, സമാധാനത്തിന്റെ പാത സ്വീകരിക്കാന്‍ രാഷ്ട്രീയ Read More …

ശബരി എക്‌സ്പ്രസില്‍ ചായയില്‍ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തി വന്‍ കവര്‍ച്ച

കോട്ടയം: ശബരി എക്‌സ്പ്രസില്‍ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തി വന്‍ കവര്‍ച്ച. പിറവം സ്വദേശിയായ ഷീല സെബാസ്റ്റിയന്‍, മകള്‍ ജിക്കു മരിയ എന്നിവരാണ് കവര്‍ച്ചയ്ക്കിരയായത്. വീട്ടമ്മയുടെ പത്തര പവന്‍ ആഭരണവും 18,000 രൂപയും എടിഎം കാര്‍ഡുകളും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഹൈദരാബാദില്‍ നിന്ന് കേരളത്തിലേയ്ക്കുള്ള യാത്രയ്ക്കിടെ കോയമ്പത്തൂര്‍ എത്തിയപ്പോഴാണ് കവര്‍ച്ച നടത്തിയത് എന്ന് കരുതപ്പെടുന്നു.       Read More …

നിയമസഭയിലെ കയ്യാങ്കളി കേസ് അവസാനിപ്പിക്കുന്നു

തിരുവനന്തപുരം: കെഎം മാണിയുടെ ബജറ്റ് സമ്മേളനത്തിനിടെ നിയമസഭയില്‍ നടന്ന കയ്യാങ്കളി കേസ് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വി ശിവന്‍കുട്ടി മുഖ്യമന്ത്രി പിണറായി വിജയന് അപേക്ഷ നല്‍കിയതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ നീക്കം.     അപേക്ഷ നിയമവകുപ്പിന് കൈമാറിയിട്ടുണ്ട. രണ്ടുലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചെന്നാണ് കേസ്. ആറ് സിപിഎം നേതാക്കളായിരുന്നു കേസിലെ പ്രതികള്‍. കെ Read More …

ഗ്ലോബല്‍ കേരള ഇനിഷിയേറ്റീവ് ചെയര്‍മാനായി പി വി അബ്ദുള്‍ വഹാബ് എംപിയെ വീണ്ടും തെരഞ്ഞെടുത്തു

ഗ്ലോബല്‍ കേരള ഇനിഷിയേറ്റീവ് (കേരളീയം) ചെയര്‍മാന്‍ പി വി അബ്ദുള്‍ വഹാബ് എം പി, വര്‍ക്കിംഗ് ചെയര്‍മാന്‍ ജി രാജമോഹന്‍ തിരുവനന്തപുരം > കേരളത്തിനകത്തും പുറത്തും മലയാളികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ കേരള ഇനിഷിയേറ്റീവ് (കേരളീയം) ചെയര്‍മാനായി രാജ്യസഭാംഗവും വ്യവസായിയുമായ പി വി അബ്ദുള്‍ വഹാബ് എംപിയെ വീണ്ടും തെരഞ്ഞെടുത്തു. തലസ്ഥാനത്തു നടന്ന സംഘടനയുടെ ജനറല്‍ബോഡി Read More …