ഹിന്ദി സിനിമ പദ്മാവതിന്റെ വിലക്ക് സുപ്രീം കോടതി നീക്കി

ന്യൂഡല്‍ഹി: സഞ്ജയ് ലീലാ ബന്‍സാലിയുടെ ബോളിവുഡ് ചിത്രമായ പദ്മാവതിന് നാല് സംസ്ഥാനങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയത് സുപ്രീം കോടതി നീക്കി. വിലക്കിനെ ചോദ്യം ചെയ്ത് ചിത്രത്തിന്റെ നിര്‍മാതാക്കളായ വിയകോം സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചിന്റെ നടപടി.       മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് , ഹര്യാന എന്നീ സംസ്ഥാനങ്ങളിലാണ് സിനിമയ്ക്ക് Read More …

ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുസ്‌ക്കാരം കൊഹ്ലിക്ക്

മുംബൈ: ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുസ്‌ക്കാരം ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്ലിക്ക്. ഏകദിനത്തിലെ മികച്ച കളിക്കാനുള്ള പുരസ്‌ക്കാരവും കൊഹ്ലി സ്വന്തമാക്കി.     എന്നാല്‍ ട്വന്റി20 യിലെ മികച്ച പ്രകടനത്തിനുള്ള പുരസ്‌ക്കാരം ഇന്ത്യന്‍ പേസര്‍ യുസ് വേന്ദ്ര ചാഹലിനാണ്.

മഞ്ഞുരുകുന്നു:ജഡ്ജിമാര്‍ ചീഫ് ജസ്റ്റീസിനെ കണ്ടു

ന്യുഡല്‍ഹി: സുപ്രീം കോടതിയില്‍ ജഡ്ജിമാര്‍ക്കിടയിലെ ഭിന്നത പരിഹരിക്കപ്പെടുന്നുവെന്ന് സൂചന. കോടതിയുടെ പ്രവര്‍ത്തനത്തില്‍ അതൃപ്തി അറിയിച്ച നാല് ജഡ്ജിമാര്‍ ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുമായി കൂടിക്കാഴ്ച നടത്തി. അരമണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ പ്രശ്‌ന പരിഹാരത്തിന് ഉള്ള നിര്‍ദേശങ്ങള്‍ ചീഫ് ജസ്റ്റീസ് കൈമാറി. ചീഫ് ജസ്റ്റീസിന്റെ ചേംബറിലായിരുന്നു കൂടിക്കാഴ്ച. കേസുകള്‍ ബെഞ്ചുകള്‍ക്ക് വീതിച്ചുനല്‍കുന്നതില്‍ എന്തെങ്കിലും മാനദണ്ഡം പാലിക്കേണ്ടതുണ്ടോ എന്നത് Read More …

ജിത്തുവിന്റെ കൊലപാതകം: മാതാവ് ജയക്ക് മാനസികരോഗമുള്ളതായി ഭര്‍ത്താവ്

കൊല്ലം : 14 കാരനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി പിതാവ്. ജിത്തുവിനെ കൊലപ്പെടുത്താന്‍ അമ്മ അയല്‍വക്കത്തെ വീട്ടില്‍ നിന്നും മണ്ണെണ്ണ വാങ്ങുന്നത് കണ്ടതായി അയല്‍പക്കക്കാരുടെ മൊഴിയും നിര്‍ണ്ണായകമായി. . ജയക്ക് മാനസിക രോഗമാണെന്ന് പിതാവ് ജോബ് പറഞ്ഞു. മരിച്ച ജിത്തു അമ്മയോട് ഇതിനെപ്പറ്റി വളരെ ക്രൂരമായി പറയാറുണ്ടായിരുന്നെന്നും നിങ്ങള്‍ക്ക് മാനസിക രോഗമാണന്ന് പറഞ്ഞ് ആക്ഷേപിക്കാറുണ്ടായിരുന്നെന്നും Read More …

ഒന്നാം ക്ലാസുകാരനെ പെണ്‍കുട്ടി കുത്തിപ്പരിക്കേല്‍പ്പിച്ചു : ബ്ലൂ വെയ്ല്‍ ഗെയിമിന്റെ ഭാഗമായെന്ന് സംശയം

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ ഒന്നാം ക്ലാസുകാരനെ പെണ്‍കുട്ടി കുത്തിപ്പരിക്കേല്‍പ്പിച്ചു. ആക്രമണത്തില്‍ ആറ് വയസുകാരന് നെഞ്ചിനും വയറിനും ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം ബ്ലൂ വെയ്ല്‍ ഗെയിമിന്റെ ഭാഗമായോണോ ആക്രമണമെന്ന് സംശയിക്കുന്നതായി സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. പെണ്‍കുട്ടിയാണ് ആക്രമിച്ചതെന്ന് പറയുന്നുണ്ടെങ്കിലും ഇതാരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ലക്‌നൗ ത്രിവേണി നഗറിലെ െ്രെബറ്റ്‌ലാന്റ് സ്‌കൂളിലാണ് സംഭവം. Read More …

തോമസ് ചാണ്ടിക്കെതിരായ കേസ്; വിജിലന്‍സ് സംഘത്തെ മാറ്റി

തിരുവനന്തപുരം: മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരായ കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘത്തെ മാറ്റി. തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റിനാണ് അന്വേഷണ ചുമതല കൈമാറിയിട്ടുള്ളത്. മുമ്പ് കേസ് അന്വേഷിച്ച കോട്ടയം യൂണിറ്റിലെ ഉദ്യോഗസ്ഥരില്‍ ആരും തന്നെ പുതിയ സംഘത്തിലില്ല. കോട്ടയം യൂണിറ്റ് ആണ് വലിയകുളംസീറോ ജെട്ടി റോഡ് നിര്‍മാണത്തില്‍ തോമസ് ചാണ്ടിക്കെതിരെ കേസെടുക്കണമെന്ന നിലപാട് സ്വീകരിച്ചത്.

വിദ്യാര്‍ഥിയുടെ കൊലപാതകം: മാതാവിന്റെ മൊഴി വിശ്വസിക്കാതെ പൊലീസ്, കൂടുതല്‍ പ്രതികളുണ്ടെന്ന് സംശയം

കൊട്ടിയം: ഒമ്പതാംക്‌ളാസ്സ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്തിയ സംഭവത്തില്‍ കാണാതായ ഇടതുകൈയ്ക്ക് വേണ്ടി പോലീസിന്റെ തെരച്ചില്‍. കാണാതാകുകയും പിന്നീട് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തുകയും ചെയ്ത ജിത്തു ജോബിന്റെ കൊലപ്പെടുത്തിയത് താന്‍ തനിച്ചാണെന്ന മാതാവ് ജയയുടെ മൊഴി പോലീസ് അംഗീകരിച്ചിട്ടില്ല. കേസില്‍ ഫോറന്‍സിക് വിദഗ്ദ്ധര്‍ സ്ഥലത്തെത്തി തെളിവെടുപ്പ് തുടങ്ങിയിട്ടുണ്ട്. മൃതദേഹത്തില്‍ നിന്നും കാണാതായ ഇടംകൈ Read More …

പ്രശ്‌നപരിഹാരശ്രമം നടക്കുന്നുവെന്ന് ജസ്റ്റിസ് ജസ്തി ചെലമേശ്വര്‍

ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്ന് ജസ്റ്റിസ് ജസ്തി ചെലമേശ്വര്‍. പ്രധാനപ്പെട്ട നിരവധി പ്രശ്‌നങ്ങള്‍ നിലവിലുണ്ട് അവയെല്ലാം പരിഹരിക്കപ്പെടണം. അതിനാലാണ് മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയത് എന്നും അദ്ദേഹം വ്യക്തമാക്കി.     സ്വകാര്യ കേസുകളില്‍ ആശങ്കകളില്ലയെന്നും പ്രശ്‌നങ്ങള്‍ പെട്ടെന്നു തന്നെ പരിഹരിക്കപ്പെടണമെന്നും ചെലമേശ്വര്‍ പറഞ്ഞു. ജസ്റ്റിസ് ജെ.ചെലമേശ്വര്‍ ഇന്നു കോടതിയിലെത്തിയാല്‍ മാത്രം സമവായചര്‍ച്ചകള്‍ പുനരാരംഭിക്കും. Read More …