സര്‍ക്കാര്‍ സമ്മര്‍ദ്ദം; എസ്ബിഐ മിനിമം ബാലന്‍സ് നിബന്ധന നിര്‍ത്താലാക്കുന്നു

മുംബൈ: രാജ്യമൊട്ടാകെയുള്ള പ്രതിഷേധത്തെ തുടര്‍ന്ന് മിനിമം ബാലന്‍സ് നിബന്ധന എസ്.ബി.ഐ ഒഴിവാക്കുന്നു. അക്കൗണ്ടുകളില്‍ 3000 രൂപ മിനിമം ബാലന്‍സ് നിലനിര്‍ത്തണമെന്ന എസ്.ബി.ഐയുടെ നിബന്ധനയില്‍ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. മിനിമം ബാലന്‍സ് നിബന്ധന 1000 രൂപയാക്കി നിജപ്പെടുത്താനാണ് സ്റ്റേറ്റ് ബാങ്കിന്റെ പുതിയനീക്കം. എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗികമായ വിശദീകരണം എസ്.ബി.ഐയുടെ ഭാഗത്തു നിന്നും ലഭ്യമായിട്ടില്ല. മിനിമം ബാലന്‍സ് Read More …

വയോജന സംരക്ഷണ തര്‍ക്കത്തില്‍ അനാവശ്യ ഇടപെടല്‍ ഒഴിവാക്കണം

കൊച്ചി: വയോജനങ്ങളെ സംരക്ഷിക്കുന്നതില്‍ വീഴ്ചവരുത്തുന്നവരുടെ തര്‍ക്കങ്ങള്‍ പരിഗണിക്കുമ്‌ബോള്‍ അഭിഭാഷകരുടെ അനാവശ്യ ഇടപെടലുകള്‍ ഒഴിവാക്കണമെന്ന് ഭരണപരിഷ്‌കാര കമീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ നടത്തിയ ഹിയറിങ്ങില്‍ നിര്‍ദേശം. അഭിഭാഷകര്‍ ഇടപെടുന്നത് പലപ്പോഴും വയോജനങ്ങള്‍ക്ക് ദോഷകരമായി തീരാറുണ്ട്. പകല്‍വീടുകളെക്കാള്‍ വയോജനഗ്രാമങ്ങള്‍ രൂപീകരിക്കാന്‍ പ്രാമുഖ്യം നല്‍കണം. 80 വയസ്സു കഴിഞ്ഞവര്‍ക്ക് 5000 രൂപയും ഇതിനു താഴെയുള്ളവര്‍ക്ക് 3000 രൂപയും Read More …

പ്രതിസന്ധി അവസാനിച്ചപ്പോഴാണ് യുഡിഎഫ് സമരവുമായി വരുന്നത് ; പരിഹാസവുമായി ധനമന്ത്രി

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കെതിരെ യുഡിഎഫ് പ്രഖ്യാപിച്ചിരിക്കുന്ന സമരത്തെ പരിഹസിച്ച് ധനമന്ത്രി തോമസ് ഐസക്ക്. സമരം നടത്താന്‍ യുഡിഎഫ് വൈകിപ്പോയെന്ന് തോമസ് ഐസക്ക് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി അവസാനിച്ചപ്പോഴാണ് യുഡിഎഫ് സമരവുമായി രംഗത്തെത്തിയതെന്നും തോമസ് ഐസക്ക് പരിഹസിച്ചു. മാത്രമല്ല, പ്രതിസന്ധിക്കു കാരണം കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ നടപടികളാണെന്നും, എല്ലാവര്‍ഷവും ധവളപത്രം ഇറക്കാന്‍ സാധിക്കുമോ എന്നും ധനമന്ത്രി ആരാഞ്ഞു. Read More …

പാകിസ്ഥാനെതിരെ കടുത്ത നടപടികളുമായി യു.എസ്

വാഷിംഗ്ടണ്‍: പാകിസ്ഥാനെതിരെ കനത്ത നടപടികളുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഭീകരതക്കെതിരെ ഫലപ്രദമായ നടപടിയെടുക്കാത്ത പാകിസ്ഥാനുള്ള 1.15 ബില്ല്യണ്‍ ഡോളറിന്റെ (ഏകദേശം 7284 കോടി ഇന്ത്യന്‍ രൂപ) ധന സഹായം യു.എസ് തടഞ്ഞു വെച്ചു. അഫ്ഗാന്‍ താലിബാന്‍, ഹഖാനി ശ്യംഖല എന്നീ ഭീകര സംഘടനകള്‍ക്ക് പാകിസ്ഥാന്‍ ഇപ്പോഴം അഭയം നല്‍കുന്നുണ്ട് എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. Read More …

മോഡിയുടെ പ്രിയപ്പെട്ട മെയ്ക് ഇൻ ഇന്ത്യ ഫേക്ക് ഇൻ ഇന്ത്

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മെയ്ക് ഇൻ ഇന്ത്യ പരിപാടി ഫേക്ക് ഇൻ ഇന്ത്യ ആയിപ്പോയെന്നു കോൺഗ്രസ്‌ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പരിഹാസം. നിക്ഷേപമേഖലയിൽ രാജ്യം കൂപ്പു കുത്തുന്നതിന്റെ കണക്കുകൾ ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ പരിഹാസം. #fakeinIndia ഹാഷ് ടാഗ് കൂടി ചേർത്താണ് രാഹുലിന്റെ ട്വീറ്റ്. ഇന്ത്യയിലെ പുതിയ നിക്ഷേപത്തിന്റെ കണക്ക്‌ സംബന്ധിച്ച വാർത്തയും അറ്റാച്ച് ചെയ്താണ് രാഹുലിന്റെ ട്വീറ്റ്. Read More …

ദിനകരന്റെ വിജയം ജനാധിപത്യത്തിന് അപമാനകരം:കമലഹാസന്‍

ചെന്നൈ: ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പിലെ വിജയം ടി.ടി.വി.ദിനകരന്‍ വിലകൊടുത്ത് വാങ്ങിയതെന്ന് നടന്‍ കമലഹാസന്‍. ദിനകരന്റെ വിജയം ജനാധിപത്യത്തിനു തന്നെ അപമാനകരമാണെന്നും ഉലകനായകന്‍ പറഞ്ഞു. തമിഴ് മാസികയായ ആനന്ദ വികടിലാണ് കമല്‍ ദിനകരനെതിരെ തുറന്നടിച്ചത്. ഒരു വോട്ടിന് 6000 എന്ന നിലയ്ക്കാണ് ആര്‍.കെ നഗറില്‍ വോട്ട് കച്ചവടം നടന്നത്. ജയലളിതയുടെ പിന്മാഗിയായി അവകാശപ്പെട്ട് തിരഞ്ഞെടുപ്പില്‍ മത്സരിച്ചയാള്‍ സ്വന്തം Read More …

തമിഴ്‌നാട്ടില്‍ ബസ് ജീവനക്കാരുടെ പണിമുടക്ക്: ജനജീവിതം സ്തംഭിച്ചു

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിനു കീഴിലുള്ള ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനിലെ ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്കില്‍ ജനജീവിതം സ്തംഭിച്ചു. വേതനവര്‍ധന ആവശ്യപ്പെട്ടുകൊണ്ടാണ് ജീവനക്കാര്‍ പണിമുടക്കുന്നത്. വ്യാഴാഴ്ച രാത്രി യാതൊരു മുന്നറിയിപ്പും കൂടാതെയാണ് ജീവനക്കാര്‍ പണിമുടക്ക് ആരംഭിച്ചത്. വേതനവര്‍ധന സംബന്ധിച്ച് ഗതാഗത മന്ത്രി എം.ആര്‍. വിജയഭാസ്‌കറുമായി വ്യാഴാഴ്ച നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനു പിന്നാലെയാണ് ജീവനക്കാര്‍ സമരവുമായി രംഗത്തിറങ്ങിയത്. ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും Read More …

ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണം: പി കെ ശ്രീമതി

ന്യൂഡല്‍ഹി: ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് പി കെ ശ്രീമതി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. ദക്ഷിണേന്ത്യക്കാര്‍ ദീര്‍ഘകാലമായി മുന്നോട്ടുവെയ്ക്കുന്ന ആവശ്യമാണിത്. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി കേരളം സന്ദര്‍ശിച്ചപ്പോള്‍ ഇതിനോട് യോജിച്ചിരുന്നതാണ്. ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. നാലു മുതല്‍ അഞ്ചു കോടി വരെ തീര്‍ഥാടകര്‍ ശബരിമലയില്‍ എത്താറുണ്ട്. വര്‍ഷം 127 ദിവസമാണ് ക്ഷേത്രം Read More …