കലോത്സവത്തില്‍ ലോകായുക്ത ഇടപെടേണ്ടെന്ന് ഹൈകോടതി

കൊച്ചി: സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ മത്സരാര്‍ഥികള്‍ ലോകായുക്ത ഉത്തരവുകളുമായി പങ്കെടുക്കുന്നത് ഹൈകോടതി തടഞ്ഞു. ഇതിന് ലോകായുക്തക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി ഉത്തരവുകള്‍ ഹൈകോടതി പിന്‍വലിച്ചു. കലോല്‍സവത്തില്‍ പങ്കെടുക്കാനായി വിദ്യാര്‍തികള്‍ ലോകായുക്തയില്‍നിന്നു സമ്ബാദിച്ച 52 ഉത്തരവുകളാണ് ഇതോടെ അസാധുവായത്. ജില്ലാതല കലോല്‍സവത്തില്‍ ഒന്നാമത് എത്താതിരുന്നവര്‍ക്കും സംസ്ഥാന കലോല്‍സവത്തില്‍ പങ്കെടുക്കാന്‍ ലോകായുക്ത അനുമതി നല്‍കിയിരുന്നു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാറാണ് ഹൈകോടതിയെ Read More …

എ.കെ ശശീന്ദ്രന് തിരിച്ചടി; കേസ് ഒത്തുതീര്‍പ്പാക്കണമെന്ന ഹരജി പരാതിക്കാരി പിന്‍വലിച്ചു

കൊച്ചി: ഫോണ്‍ വിളി കേസില്‍ മുന്‍മന്ത്രി എ.കെ ശശീന്ദ്രന് വന്‍ തിരിച്ചടി. കേസ് ഒത്തുതീര്‍പ്പാക്കണമെന്ന ഹരജി പരാതിക്കാരിയായ യുവതി പിന്‍വലിച്ചു. ഇതോടെ മന്ത്രിസ്ഥാനത്തേക്കുള്ള ശശീന്ദ്രന്റെ വരവ് ഇനിയും വൈകും.

ദേശീയ ഹജ്ജ് നയം തുടരാമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ദേശീയ ഹജ്ജ് നയം തുടരാമെന്ന് സുപ്രീം കോടതി. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഹജ്ജ് നയത്തിനെതിരെ കേരള ഹജ്ജ് കമ്മിറ്റി നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് നയം സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമതിച്ചത്. തുടര്‍ച്ചയായി നാലുതവണ അപേക്ഷിച്ചിട്ട് അവസരം കിട്ടാത്തവര്‍ക്ക് നറുക്കെടുപ്പില്ലാതെ ഹജ്ജിന് അവസരം നല്‍കണമെന്ന നയം മാറ്റിയ നടപടിയടക്കം ചോദ്യം ചെയ്താണ് ഹജ്ജ് കമ്മിറ്റി Read More …

യു പിയില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തി

ബുലന്ദ്ഷര്‍: ഉത്തര്‍പ്രദേശില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി മൃതദേഹം കായലില്‍ ഉപേക്ഷിച്ചു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷറിലാണ് സംഭവം നടന്നത്. ചൊവ്വാഴ്ച വൈകീട്ട് ട്യൂഷണ്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വ്യാഴാഴ്ച രാത്രി മൃതദേഹം ബുലന്ദ്ഷര്‍ കായലില്‍ നിന്ന് കണ്ടെടുത്തു. സൈക്കിളില്‍ വീട്ടിലേക്ക് പോയ പെണ്‍കുട്ടിയെ Read More …

മുത്തലാഖിനെ ബിജെപി രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നു: കോടിയേരി

മുത്തലാഖിനെ ബിജെപി രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുത്തലാഖിന്റെ പേരില്‍ മുസ്ലീം വിശ്വാസികളെ ഉപദ്രവിക്കാനുള്ള ദുഷ്ടലാക്കാണ് ബിജെപിക്കുള്ളതെന്നും കോടിയേരി പറഞ്ഞു.

സിപിഎമ്മിന് സമരം ചെയ്യാന്‍ മാത്രമേ അറിയൂവെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: സിപിഎമ്മിന് ഭരിക്കാനറിയില്ല, സമരം ചെയ്യാന്‍ മാത്രമേ അറിയൂവെന്ന് ഉമ്മന്‍ ചാണ്ടി. ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രശ്‌നം രൂക്ഷമാക്കിയത് സര്‍ക്കാര്‍ നിലപാടാണെന്നും പെന്‍ഷന്‍ ബാധ്യത ഏറ്റെടുക്കാനാവില്ലെന്ന സര്‍ക്കാര്‍ നിലപാട് ശരിയല്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. നേരത്തെ സാമ്ബത്തിക പ്രതിസന്ധിക്ക് കാരണം കഴിഞ്ഞ സര്‍ക്കാരാണെന്ന് ധനമന്ത്രി ആരോപിച്ചിരുന്നു. സമരം നടത്താന്‍ യു ഡി Read More …

കേന്ദ്രത്തിന്റേത് തെറ്റായ നയങ്ങള്‍ ; സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്ബത്തിക പ്രതിസന്ധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണ് ഇതിന് കാരണമെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഫെഡറല്‍ സംവിധാനത്തിന് ബിജെപി സര്‍ക്കാര്‍ കത്തിവച്ചുവെന്നും ജിഎസ്ടി നടപ്പാക്കിയത് സംസ്ഥാനങ്ങളുടെ അധികാരം കവരുന്ന നടപടിയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തോമസ് ചാണ്ടി അനധികൃതമായി നിലം നികത്തി; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: കായല്‍ കൈയേറ്റവിഷയത്തില്‍ മുന്‍മന്ത്രി തോമസ് ചാണ്ടിക്കെതിരെ സംസ്ഥാനസര്‍ക്കാര്‍ ഹൈക്കോടതിയില്‍. തോമസ് ചാണ്ടി അനധികൃതമായി ഭൂമി കൈയേറിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണറിപ്പോര്‍ട്ടില്‍ പറയുന്നു. ഉപഗ്രഹചിത്രങ്ങള്‍ ഉള്‍പ്പെടെയാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തോമസ് ചാണ്ടി ജനുവരി 15 ന് കളക്ടര്‍ക്ക് മുന്‍പാകെ ഹാജരായി മറുപടി നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള Read More …