ഒരു ദൗത്യത്തില്‍ 31 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനൊരുങ്ങി ഐ.എസ്.ആര്‍.ഒ.

ബെംഗളൂരു : ഒറ്റ ദൗത്യത്തില്‍ തന്നെ കാര്‍ട്ടോസാറ്റ്‌രണ്ട് വിഭാഗത്തില്‍പ്പെടുന്ന ഉപഗ്രഹം ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങളെ വിക്ഷേപിക്കാനൊരുങ്ങി ഐ.എസ്.ആര്‍.ഒ. ജനുവരി 10ന് ശ്രീഹരിക്കോട്ടയില്‍നിന്ന് പി.എസ്.എല്‍.വി. റോക്കറ്റ് ഉപയോഗിച്ചാണ് ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കുക. ഇന്ത്യയുടെ രണ്ട് ചെറു ഉപഗ്രവും , വിദേശരാജ്യങ്ങളില്‍നിന്നുള്ള 28 നാനോ ഉപഗ്രഹങ്ങളുമാണ് കാര്‍ട്ടോസാറ്റ്‌രണ്ടിനോടൊപ്പം വിക്ഷേപിക്കുക. ഓഗസ്റ്റ് 31ന് ഐ.ആര്‍.എന്‍.എസ്.എസ്.1 എച്ചിന്റെ വിക്ഷേപണം പരാജയപ്പെട്ടിരുന്നു.

കുറിഞ്ഞി ഉദ്യാനം: രണ്ട് കമ്പനികള്‍ക്ക് കളക്ടറുടെ നോട്ടീസ്

ദേവികുളം: മൂന്നാറിലെ നീലക്കുറിഞ്ഞി ഉദ്യാനം കൈയേറിയതയുമായി ബന്ധപ്പെട്ട് രണ്ട് വന്‍കിട കന്പനികള്‍ക്ക് ദേവികുളം സബ് കളക്ടര്‍ നോട്ടിസയച്ചു. ജോര്‍ജ് മൈജോ, റോയല്‍ പ്‌ളാന്റേഷന്‍ എന്നീ കന്പനികള്‍ക്കാണ് നോട്ടീസ്. ജോര്‍ജ് മൈജോയോട് ജനുവരി ആദ്യവാരത്തിലും റോയല്‍ പ്ലാന്റേന്മഷന് ഫെബ്രുവരി ആദ്യവാരത്തിലും ഭൂരേഖകള്‍ ഹാജരാക്കനാാണ് കളക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. സി.പി.എം.കൗണ്‍സിലര്‍ ജോണ്‍ ജേക്കബാണ് റോയല്‍ പ്ലാന്റേഷന്റെ ഉടമസ്ഥന്‍. നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ Read More …

സിറോ മലബാര്‍ സഭയിലെ ഭൂമിയിടപാട്; അന്വേഷണം ആവശ്യപ്പെട്ട് വിശ്വാസികള്‍ മാര്‍പാപ്പയ്ക്ക് കത്തയച്ചു

കൊച്ചി: സിറോ മലബാര്‍ സഭ ഭൂമിയിടപാടിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഒരു വിഭാഗം വിശ്വാസികള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് കത്തയച്ചു. മദര്‍ തെരേസ ഗ്ലോബല്‍ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് കത്തയച്ചത്.

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനു പൊലീസ് മര്‍ദനം: മുഖ്യമന്ത്രിക്കും ഡിജിപിക്കും സാക്ഷരതാ മിഷന്‍ ഡയറക്റ്ററുടെ പരാതി

കോഴിക്കോട്: സാക്ഷരതാമിഷന്റെ സംസ്ഥാന തുടര്‍വിദ്യാഭ്യാസ കലോത്സവത്തില്‍ പങ്കെടുക്കാനെത്തിയ ട്രാന്‍ജെന്‍ഡേഴ്‌സ് വിഭാഗത്തില്‍പ്പെട്ടവരെ പൊലീസ് ക്രൂരമായി മര്‍ദിച്ച സംഭവത്തെ ഡയരക്റ്റര്‍ ഡോ പിഎസ് ശ്രീകല അപലപിച്ചു. പൊലീസ് നടത്തിയ കിരാതമായ നടപടിക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും രേഖാമൂലം പരാതി നല്‍കിയതായി അവര്‍ അറിയിച്ചു. ഹീനകൃത്യം നടത്തിയ പൊലീസുകാരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു. കലോത്സവത്തില്‍ പങ്കെടുത്തശേഷം മടങ്ങുകയായിരുന്ന മമത ജാസ്മിന്‍, Read More …

ആര്‍.എസ്.എസ് തലവനെതിരെ കേസെടുക്കാതെ സര്‍ക്കാര്‍ ഒളിച്ചു കളിക്കുന്നു: കെ.പി.എ മജീദ്

കോഴിക്കോട്: ജില്ലാ മജിസ്‌ട്രേറ്റു കൂടിയായ ജില്ലാ കലക്ടറുടെ ഉത്തരവ് പോലും ലംഘിച്ചും നാഷണല്‍ ഫ്‌ളാഗ് ചട്ടം മറികടന്നും പാലക്കാട് കര്‍ണ്ണകിയമ്മാള്‍ സ്‌കൂളില്‍ ദേശീയ പതാകയുയര്‍ത്തിയ ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിനെതിരെ കേസ്സെടുക്കാതെ ഒളിച്ചു കളിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ഏതാനും പേരെ ബലിയാടാക്കി ഒളിച്ചു കളിക്കുകയാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ക്കും Read More …

പരപ്പനങ്ങാടി അമ്മാറമ്പത്ത് ഉമ്മറിന്റെ വാഴ കുലച്ചു; നഷ്ടപ്പെട്ടില്ലെങ്കില്‍ വ്യാപാരികള്‍ക്ക് പഴം കഴിക്കാം

പരപ്പനങ്ങാടി: തിരക്കേറിയ നഗരത്തിലെ  ഹൃദയ ഭാഗത്താണ് ഫ്രൂട്ട് വ്യാപാരിയായ അമ്മാറമ്പത്ത് ഉമ്മര്‍ നട്ടുവളര്‍ത്തിയ വാഴ കുലച്ചത്.പരപ്പനങ്ങാടി റെയില്‍വെ അടിപ്പാത യുടെ സമീപത്താണ് നഗരത്തിന് അലങ്കാര കാഴ്ചയായി തലയെടുപ്പുള്ള കുലച്ച വാഴ. റോഡോരത്തു നിന്നു കിട്ടിയ ഒരു വാഴക്കന്ന് കടക്കുമുമ്പിലെ നടപ്പാതക്കരികില്‍ കുഴിച്ചിടുകയായിരുന്നു.       കാല്‌നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കുമൊന്നും പ്രയാസമുണ്ടാകാത്ത തരത്തിലാണ് നടപ്പാതക്കരികില്‍ വാഴയുടെ വളര്‍ച്ച.കടയില്‍ Read More …

മന്ത്രിക്കസേരയില്‍ കണ്ണും നട്ട് ഗണേഷ് കുമാര്‍…..

തിരുവനന്തപുരം: കായല്‍ കയ്യേറ്റ വിവാദത്തില്‍ അകപ്പെട്ട് തോമസ് ചാണ്ടി രാജി വെച്ചതോടെ എന്‍സിപിക്ക് കേരളത്തില്‍ മന്ത്രിമാരില്ലാതായി. ഫോണ്‍ കെണിയില്‍ കുടുങ്ങി ശശീന്ദ്രന്‍ പുറത്ത് പോയപ്പോള്‍ പകരക്കാരനായി വന്ന തോമസ് ചാണ്ടിക്കും രാജി വെയ്‌ക്കേണ്ടി വന്നത് എന്‍സിപിക്ക് തിരിച്ചടിയായി. ഒഴിവ് വന്ന മന്ത്രിസ്ഥാനത്തിലേക്ക് കെബി ഗണേഷ് കുമാര്‍ അടക്കമുള്ള എംഎല്‍എമാര്‍ കണ്ണ് വെച്ചിരിക്കുന്നതായാണ് വാര്‍ത്തകള്‍ പുറത്ത് വരുന്നത്. Read More …

കോണ്‍ഗ്രസ് എം.എല്‍.എ തല്ലി, വനിതാ പൊലീസ് തിരികെയും തല്ലി

ശിംല: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന ചടങ്ങില്‍ കടത്തി വിടാത്തതില്‍ പ്രതിഷേധിച്ച് വനിതാ എം.എല്‍.എ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരിയെ തല്ലി. അടികൊണ്ട പൊലീസുകാരി ഒട്ടും താമസിക്കാതെ എം.എല്‍.എയെ തിരികെ തല്ലുകയും ചെയ്തു. ഹിമാചല്‍ പ്രദേശ് മുന്‍മുഖ്യമന്ത്രി വീരഭദ്ര സിംഗിന്റെ അനന്തരവളും കോണ്‍ഗ്രസ് നിയമസഭാംഗവുമായ ആശാ കുമാരിയാണ് പൊലീസുകാരിക്ക് അടികൊടുത്ത് തിരികെ വാങ്ങിയത്. തിരഞ്ഞെടുപ്പ് അവലോകനത്തിനായി എത്തിയ Read More …