ആടുകളെ കഴുത്തറത്ത് പിക്കപ്പ് വാനില്‍ കുത്തിനിറച്ച് കടത്താന്‍ ശ്രമിച്ചവരെ നാട്ടുകാര്‍ പിടികൂടി

വെള്ളിമാടുകുന്ന്: കോഴിക്കോട് ചത്ത ആടുകളെ കുത്തിനിറച്ച് കൊണ്ടുവന്ന വാഹനം നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി. എന്‍ജിഒ ക്വാട്ടേഴ്‌സിന് സമീപത്ത് വെച്ചാണ് ആടുകളെ കുത്തിനിറച്ച് പിക് അപ്പ് വാനില്‍ കൊണ്ടുവരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് നാട്ടുകാര്‍ വാഹനം തടയുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയില്‍ ആടുകളെ കഴുത്തറത്ത നിലയിലും അവശനിലയിലും കണ്ടെത്തി. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ചേവായൂര്‍ Read More …

മുത്തലാഖ് ക്രിമിനല്‍ കുറ്റമാകുന്ന ബില്‍ പണിതുടങ്ങി

ബറേലി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാകുന്ന ബില്‍ ലോക്‌സഭ അംഗീകരിച്ചതിനു പിന്നാലെ വിവാഹ മോചനം നേടിയ ദമ്പതികള്‍ വീണ്ടും ഒന്നിക്കാന്‍ തീരുമാനിച്ചു. ലോക്‌സഭയില്‍ മുത്തലാഖ് ബില്ലിനൊപ്പം ഉണരാന്‍ വൈകിയതിനു മൊഴി ചൊല്ലിയ വനിതയുടെ ദുരവസ്ഥയും കേന്ദ്ര മന്ത്രി രവി ശങ്കര്‍ പ്രസാദ് പരാമര്‍ശിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ ബറേലിക്കു സമീപം രാംപുറിലാണ് ഉണരാന്‍ വൈകിയതിനു യുവതിയെ ഭര്‍ത്താവ് മൊഴി ചൊല്ലിയത്. Read More …

സി പി എം പ്രവര്‍ത്തനെ വധിക്കാന്‍ ശ്രമിച്ച കേസ്സില്‍ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തിരുവനന്തപുരം: സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്ന് ആര്‍എസ്എസുകാര്‍ അറസ്റ്റില്‍. വഞ്ചിയൂര്‍ എരിയകമ്മിറ്റി അംഗം സാജുവിനെ വധിക്കാന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. അഞ്ച് പ്രതികളെക്കൂടി കിട്ടാനുണ്ടെന്ന് പോലീസ് പറഞ്ഞു.   കഴിഞ്ഞ ദിവസം രാത്രി ശ്രീകാര്യം ഇടവക്കോട് , ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ ബൈക്കിലെത്തിയ സംഘമാണ് സാജുവിനെ ആക്രമിച്ചത്. തലയ്ക്കും കൈകള്‍ക്കും മാരകമായി പരിക്കേറ്റ Read More …

പാര്‍ട്ടി അനുകൂലിക്കുന്നുണ്ടെങ്കിലും മുത്തലാഖ് നിയമത്തെ താന്‍ അനുകൂലിക്കുന്നില്ലെന്ന് ഹസന്‍

പാര്‍ട്ടി അനുകൂലിക്കുന്നുണ്ടെങ്കിലും മുത്തലാഖ് നിയമത്തെ താന്‍ അനുകൂലിക്കുന്നില്ലെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം ഹസന്‍. ഏകീകൃത സിവില്‍ കോഡ് ലക്ഷ്യം വച്ചുള്ളതാണ് മുത്തലാഖ് നിയമമെന്നും ഹസന്‍ അറിയിച്ചു.   കേന്ദ്രനിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് അവതരിപ്പിച്ച ‘മുസ്ലിം സ്ത്രീകളുടെ വിവാഹ അവകാശ സംരക്ഷണ ബില്‍’ ആണ് ലോക്‌സഭ ശബ്ദവോട്ടോടെ പാസാക്കിയത്.   മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം Read More …

പോക്‌സോ കേസുകളില്‍ ശിക്ഷ ഉറപ്പാക്കണമെന്ന് പൊലീസ് മേധാവിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട പോക്‌സോ കേസുകളില്‍ ശിക്ഷ ഉറപ്പാക്കുന്നതിന് അന്വേഷണം കൂടുതല്‍ ഫലപ്രദമാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹറ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.     സംസ്ഥാനത്തെ ക്രമസമാധാനപാലനവും കുറ്റാന്വേഷണ പുരോഗതിയും വിലയിരുത്തുന്നതിന് പൊലീസ് ആസ്ഥാനത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് അദ്ദേഹം ഈ നിര്‍ദ്ദേശം നല്‍കിയത്. പൊതുവേ, കുറ്റകൃത്യങ്ങളിലുള്ള Read More …

ഡോക്ടര്‍മാരുടെ അനിശ്ചിതകാല പണിമുടക്ക് ; ചര്‍ച്ചയ്ക്കു തയാറാണെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുന്നതില്‍ ചര്‍ച്ചയ്ക്കു തയാറാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ജനുവരി നാലിന് വിഷയം ചര്‍ച്ചചെയ്യാമെന്ന് തീരുമാനിച്ചിട്ടും സമരം തുടങ്ങിയതെന്തിനെന്ന് മനസിലാവുന്നില്ലെന്നും, സമരക്കാര്‍ ആഗ്രഹിച്ചാല്‍ ചര്‍ച്ചക്കു തയാറാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ആരോഗ്യമേഖലയില്‍ പെന്‍ഷന്‍ പ്രായവര്‍ധനയ്‌ക്കെതിരെയാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ രണ്ടു ദിവസമായി പണിമുടക്ക് നടത്തുന്നത്. Read More …

പിറവത്ത് മദ്യലഹരിയില്‍ മകന്‍ പിതാവിനെ തലയ്ക്കടിച്ച് കൊന്നു

പിറവം: മദ്യലഹരിയിലായിരുന്ന മകന്‍ പിതാവിനെ തലയ്ക്കടിച്ച് കൊന്നു. പിറവം സ്വദേശി കിഴക്കേല്‍ വക്കച്ചന്‍ (85) ആണ് ഇന്ന് രാവിലെ കൊല്ലപ്പെട്ടത്. ഫോണില്‍ തന്നെക്കുറിച്ച് ബന്ധുവിനോട് പരാതി പറഞ്ഞതിനാണ് മകന്‍ ജയിംസ് വര്‍ക്കി (40) പിതാവിനെ ചവിട്ടി വീഴ്ത്തി തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. കൊലപാതക ശേഷം സ്വന്തം കാറില്‍ കയറി രക്ഷപ്പെട്ട ജയിംസിനു വേണ്ടി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. Read More …

സംഘര്‍ഷങ്ങള്‍ക്കുള്ള ഉത്തമപരിഹാരം ഗുരുദര്‍ശനം: ചെന്നിത്തല

ശിവഗിരി: സമൂഹം ഇന്ന് നേരിടുന്ന എല്ലാ സംഘര്‍ഷങ്ങള്‍ക്കുമുള്ള ഉത്തമ പരിഹാരമാണ് ശ്രീനാരായണ ഗുരുദര്‍ശനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഭൗതികതയും ആദ്ധ്യാത്മികതയും സമന്വയിപ്പിച്ചുകൊണ്ടുള്ള ഗുരുദര്‍ശനത്തിന് നാള്‍ക്കുനാള്‍ പ്രസക്തി ഏറുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 85ആം ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഉദ്ഘാടനസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു ചെന്നിത്തല. സമൂഹത്തിന്റെ നന്മയും പുരോഗതിയും വളര്‍ച്ചയുമായിരുന്നു ഗുരുവിന്റെ ലക്ഷ്യം. വിശ്വസാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശമാണ് അദ്ദേഹം Read More …