ജനുവരി മുതല്‍ ട്രഷറി നിയന്ത്രണം നീക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: ജനുവരി പകുതി മുതല്‍ ട്രഷറി നിയന്ത്രണം ഭാഗികമായി നീക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. 25 ലക്ഷത്തിന് മുകളില്‍ തുക പിന്‍വലിക്കാനേ നിയന്ത്രണമുണ്ടാകൂ എന്നറിയിച്ച മന്ത്രി കേരളത്തിന് വായ്പയെടുക്കാന്‍ കേന്ദ്രത്തിന്റെ അനുമതി ലഭിച്ചെന്നും വ്യക്തമാക്കി. കേന്ദ്രം അനുവാദം നല്‍കിയതോടെ കേരളത്തിന് 6100 കോടി വായ്പയെടുക്കാനാകുമെന്നും 1353 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കിഫ്ബി അംഗീകാരം നല്‍കിയെന്നും Read More …

മദ്രസകളില്‍ സംസ്‌കൃതം പാഠ്യവിഷയമാക്കുന്നു

രുദ്രാപുര്‍: ഉത്തരാഖണ്ഡിലെ മദ്രസകളില്‍ ഇനിമുതല്‍ സംസ്‌കൃതം പാഠ്യവിഷയമാക്കാന്‍ ഒരുങ്ങുന്നു. അടുത്ത അധ്യയനവര്‍ഷം മുതല്‍ ഇത് പ്രാവര്‍ത്തികമാകുമെന്നു മദ്രസ അതികൃതര്‍ അറിയിച്ചു. മദ്രസ വെല്‍ഫയര്‍ സൊസൈറ്റിയുടെ കീഴിലുള്ള ഡറാഡൂണ്‍, ഹരിദ്വാര്‍, നൈനിറ്റാള്‍, ഉധംസിങ് നഗര്‍ എന്നീ ജില്ലകളിലെ 207 മദ്രസകളിലാണ് സംസ്‌കൃത ഭാഷ ഒരു വിഷയമായി പഠിപ്പിക്കാന്‍ തീരുമാനമായത്. ഈ മദ്രസകളില്‍ മൊത്തം 25, 000 വിദ്യാര്‍ഥികളാണ് Read More …

പുതുവത്സരാഘോഷം: മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ പാസ്‌പോര്‍ട്ട് എടുക്കാന്‍ പ്രയാസപ്പെടും

ചെന്നൈ: ചെന്നൈയില്‍ പുതുവത്സരം ആഘോഷിക്കുന്നതിനിടെ നഗരത്തില്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ പാസ്‌പോര്‍ട്ട് എടുക്കാന്‍ പ്രയാസപ്പെടുമെന്ന് സിറ്റി പോലീസ്. കഴിഞ്ഞ വര്‍ഷം പുതുവത്സര ആഘോഷത്തിനിടെ അഞ്ചുപേര്‍ വാഹനാപകടങ്ങളില്‍ മരിച്ച സാഹചര്യത്തിലാണ് സിറ്റി പൊലീസ് കര്‍ശന നടപടികളുമായി രംഗത്തെത്തിയിട്ടുള്ളത്. മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ വിവരങ്ങള്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ രേഖകളില്‍ ഉടന്‍ ഉള്‍പ്പെടുത്താനാണ് പൊലീസിന്റെ നീക്കമെന്ന് പി.ടി.ഐ വാര്‍ത്താ Read More …

ജനുവരി മുതല്‍ ട്രഷറി നിയന്ത്രണം നീക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: ജനുവരി പകുതി മുതല്‍ ട്രഷറി നിയന്ത്രണം ഭാഗികമായി നീക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. 25 ലക്ഷത്തിന് മുകളില്‍ തുക പിന്‍വലിക്കാനേ നിയന്ത്രണമുണ്ടാകൂ എന്നറിയിച്ച മന്ത്രി കേരളത്തിന് വായ്പയെടുക്കാന്‍ കേന്ദ്രത്തിന്റെ അനുമതി ലഭിച്ചെന്നും വ്യക്തമാക്കി. കേന്ദ്രം അനുവാദം നല്‍കിയതോടെ കേരളത്തിന് 6100 കോടി വായ്പയെടുക്കാനാകുമെന്നും 1353 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കിഫ്ബി അംഗീകാരം നല്‍കിയെന്നും Read More …

ശബരിമല വികസനം: ടികെഎ നായര്‍ ചെയര്‍മാനായി ഉപദേശക സമിതി

ശബരിമലയിലെ അടിസ്ഥാന സൌകര്യവികസനം, തീര്‍ഥാടകര്‍ക്കുളള സൌകര്യങ്ങള്‍ തുടങ്ങി എല്ലാകാര്യങ്ങളും സമയബന്ധിതമായി ചെയ്യുന്നതിന് ടികെഎ നായര്‍ ചെയര്‍മാനായി സര്‍ക്കാര്‍ ഉപദേശക സമിതി രൂപീകരിച്ചു. റിട്ടയര്‍ഡ് ഐഎഎസ് ഉദ്യോഗസ്ഥനായ ടികെഎ നായര്‍ ഡോ. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരിക്കുമ്‌ബോള്‍ അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു.     റിട്ടയര്‍ഡ് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ടി എം. മനോഹരന്‍, പ്രശസ്ത ചലച്ചിത്രകാരന്‍ ഷാജി Read More …

145 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്ഥാന്‍ വിട്ടയച്ചു

ഇസ്ലാമാബാദ്: ജയിലില്‍ കഴിയുന്ന 145 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്ഥാന്‍ വിട്ടയച്ചു. ജയില്‍ മോചിതരാക്കിയ ഇവരെ വാഗ അതിര്‍ത്തയില്‍വെച്ച് ഇന്ത്യയ്ക്ക് കൈമാറുമെന്ന് പാകിസ്ഥാന്‍ അധികൃതര്‍ അറിയിച്ചു. സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് ബന്ധികളാക്കിയ മത്സ്യത്തൊഴിലാളികളെയാണ് വിട്ടയച്ചത്. ഇവര്‍ മൂന്ന് വര്‍ഷമായി പാകിസ്ഥാന്‍ ജയിലില്‍ കഴിയുകയാണ്. ഇവരില്‍ ഭൂരിഭാഗം പേരും ഗുജറാത്ത്, ഡിയു സ്വദേശികളാണ്.

സി.പി.എമ്മുകാര്‍ ദേശദ്രോഹികള്‍, ഓലപ്പാമ്പ് കാട്ടി വിരട്ടേണ്ടെന്നും കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ ചട്ടങ്ങള്‍ മറികടന്ന് പാലക്കാട്ടെ സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവതിനെതിരെ നടപടിയെടുക്കുന്നതില്‍ പ്രതിഷേധിച്ച് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ രംഗത്തെത്തി. സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയപതാക ഉയര്‍ത്തിയതിന് കേസെടുക്കുന്ന ആദ്യത്തെ സര്‍ക്കാരാണ് പിണറായിയുടേതെന്ന് അദ്ദേഹം ആരോപിച്ചു. രക്തത്തില്‍ രാജ്യദ്രോഹം അലിഞ്ഞുചേര്‍ന്ന പാര്‍ട്ടിയാണ് സി. പി. എം. Read More …

പയ്യോളി മനോജ് വധക്കേസ് ; ജനുവരി 12വരെ പ്രതികളെ കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: പയ്യോളി മനോജ് വധക്കേസിലെ പ്രതികളെ ജനുവരി 12വരെ സിബിഐ കസ്റ്റഡിയില്‍ വിട്ടു. എറണാകുളം സിജെഎം കോടതിയുടേതാണ് വിധി. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ പയ്യോളി മനോജ് വധക്കേസില്‍ സിപിഐഎം നേതാവ് അടക്കം 9 പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സിപിഐഎം മുന്‍ ഏരിയ സെക്രട്ടറി ചന്തുമാഷ്, ലോക്കല്‍ സെക്രട്ടറി പി.വി രാമചന്ദ്രന്‍, കൗണ്‍സിലര്‍ ലിജേഷ് തുടങ്ങിയവരടക്കം 9 പേരെയാണ് Read More …