മൂന്നാറിലെ കൈയ്യേറ്റങ്ങള്‍ക്ക് സര്‍ക്കാര്‍ ഒത്താശയെന്ന് രമേശ് ചെന്നിത്തല

മൂന്നാര്‍: മൂന്നാര്‍ മേഖലയിലെ കൈയ്യേറ്റക്കാരെ സഹായിക്കുന്ന നിലപാടാണ് സി.പി.എം സ്വീകരിക്കുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ ഇതിന് ഒത്താശ ചെയ്യുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മൂന്നാറിലെയും വട്ടവടയിലെയും കൈയ്യേറ്റ ഭൂമിയിലെ യു.ഡി.എഫ് സംഘത്തിന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് മൂന്നാറില്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടുക്കി ജില്ലയിലെ കൈയ്യേറ്റക്കാരുടെയും കുടിയേറ്റക്കാരുടെയും പ്രശ്‌നങ്ങളെ കൂട്ടിക്കുഴയ്ക്കരുത്. യു.ഡിഎഫ് എല്ലായ്‌പ്പോഴും കുടിയേറ്റക്കാര്‍ക്കൊപ്പമാണ്. Read More …

മഞ്ചേരി യൂണിറ്റി വനിതാ കോളജില്‍ അന്തര്‍ദേശീയ സെമിനാര്‍

മലപ്പുറം: മഞ്ചേരി യൂണിറ്റി വനിതാ കോളേജ് ഇംഗ്ലീഷ് പഠന വകുപ്പിന്റെയും സിംഗുലാരീറ്റീസ് ജേര്‍ണലിന്റെയും ആഭിമുഖ്യത്തില്‍ ജനുവരി  3,4,5 തിയതികളില്‍ കോളേജില്‍ വച്ച്  ‘സൗന്ദര്യം’ എന്ന വിഷയത്തെ ആസ്പദമാക്കി അന്തര്‍ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. കര്‍ണ്ണാടക സംഗീതജ്ഞനും മാഗ്‌സാസെ അവാര്‍ഡ് ജേതാവുമായ ഡോ. ടി എം കൃഷ്ണ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. മിഷിഗണ്‍ സര്‍വകലാശാല പ്രഫ.  റെണാള്‍ഡ് സ്ട്രിക്ക് Read More …

എതിര്‍പ്പുകള്‍ക്കിടയില്‍ മുത്തലാഖ് ബില്‍ ലോക്‌സഭ പാസാക്കി; മൗലികാവകാശങ്ങള്‍ക്ക് മേലുള്ള കടന്ന് കയറ്റമെന്ന് മുസ്ലീംലീഗ്

ന്യൂഡല്‍ഹി: ചര്‍ച്ചകള്‍ക്കൊടുവില്‍ മുത്തലാഖ് ബില്‍ ലോകസഭ പാസാക്കി. മുത്തലാഖ് നടത്തുന്നവര്‍ക്ക് മൂന്ന് വര്‍ഷം തടവുശിക്ഷ, ഇരകള്‍ക്ക് ജീവനാംശവും പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഒപ്പം കൂട്ടാനുള്ള അവകാശവും ബില്‍ ഉറപ്പ് നല്‍കുന്നു. ബില്ലിന്‍മേല്‍ പ്രതിപക്ഷം നിര്‍ദേശിച്ച ഭേദഗതികള്‍ വോട്ടിനിട്ട് തള്ളി. കേന്ദ്രനിയമ മന്ത്രി രലിശങ്കര്‍ പ്രസാദാണ് ബില്‍ ലോകസഭയില്‍ അവതരിപ്പിച്ചത്. മതം, രാഷ്ട്രീയം എന്നിവയുമായി ബന്ധപ്പെടുത്തി മുത്തലാഖ് ബില്‍ Read More …

മദ്‌റസാ പ്രസ്ഥാനം ആദര്‍ശബോധമുള്ള തലമുറയുടെ സൃഷ്ടിപ്പിന് : ഹൈദരലി തങ്ങള്‍

വളാഞ്ചേരി: അഹ് ലുസുന്നത്തി് വല്‍ ജമാഅത്തിന്റെ ആദര്‍ശങ്ങള്‍ അനുസരിച്ചു  തലമുറകള്‍  വളര്‍ന്നുവരണമെന്നും ്്ര സച്ചരിതമായ ഈ മാര്‍ഗത്തെ നിലനിര്‍ത്തുകയാണ് മദ്‌റസാ പ്രസ്ഥാനത്തിലൂടെ നിര്‍വഹിക്കുന്ന പ്രബോധനദൗത്യമെന്നും സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ ഉപാധ്യക്ഷന്‍  പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. മതവിജ്ഞാനമുള്ള ഒരുതലമുറയിലൂടെയാണ് സമൂഹത്തില്‍  നന്‍മ നിര്‍ത്താനാവൂ. മതത്തിന്റെ യാഥാര്‍ത്ഥ സന്ദേശങ്ങളിലൂടെ തലമുറകളെ പാകപ്പെടുത്തുകയാണ് മദ്‌റസകള്‍. സമൂഹത്തെ Read More …

കേന്ദ്രത്തിന്റെ മുത്തലാഖ് ബില്ലിനോട് യോജിക്കാനാവില്ലെന്ന് സി.പി.എം

തിരുവനന്തപുരം: രാജ്യത്തെ മുസ്ലിം ചെറുപ്പക്കാരെ തടങ്കലില്‍ അടയ്ക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ് കേന്ദ്രസര്‍ക്കാരിന്റെ മുത്തലാഖ് ബില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. ഇത്തരത്തില്‍ തിടുക്കപ്പെട്ട് ഉണ്ടാക്കിയ ബില്ലിനോട് യോജിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്രത്തില്‍ ബി.ജെ.പി ഭരണം നടത്തുന്നത് രാജ്യത്തെ ജനങ്ങള്‍ക്കെതിരായാണ്. ആര്‍.എസ്.എസ് രാജ്യത്തെ ഹിന്ദുക്കള്‍ക്ക് എതിരാണെന്നും കോടിയേരി വിശദീകരിച്ചു. മുസ്ലീം മതവിശ്വാസികള്‍ക്കിടയില്‍ നിലനിന്നിരുന്ന മുത്തലാഖ് വിവാഹമോചന രീതി Read More …

മലപ്പുറത്തിന് വേണ്ടത് 156.59 കോടി

മലപ്പുറം:  ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച മലപ്പുറം ജില്ലയുടെ തീരപ്രദേശങ്ങളില്‍ കേന്ദ്രസംഘം സന്ദര്‍ശനം നടത്തി. പാലപ്പെട്ടി, അജ്മീര്‍ നഗര്‍, തണ്ണിത്തറ, പൊന്നാനി ലൈറ്റ് ഹൗസ്, ഫിഷര്‍മെന്‍ കോളനി, താനൂര്‍ എടക്കടപ്പുറം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച സംഘം നാശനഷ്ടങ്ങള്‍ വിലയിരുത്തി. 156.59 കോടി രൂപയാണ് ജില്ലാഭരണകൂടം കേന്ദ്രസംഘത്തോട് ആവശ്യപ്പെട്ടത്. തകര്‍ന്ന വീടുകളുടെ പുനസ്ഥാപനം, വള്ളവും വലയും നഷ്ടപ്പെട്ടവര്‍ക്കുള്ള സഹായം, Read More …

മനോജ് വധക്കേസിലെ സിബിഐ അറസ്റ്റ് ; പയ്യോളിയില്‍ സിപിഎം ഹര്‍ത്താല്‍

തിരുവനന്തപുരം: മനോജ് വധക്കേസിലെ സിബിഐ അറസ്റ്റില്‍ പ്രതിഷേധിച്ച് പയ്യോളിയില്‍ വെള്ളിയാഴ്ച സിപിഎം ഹര്‍ത്താല്‍. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ പയ്യോളി മനോജ് വധക്കേസില്‍ സിപിഐഎം നേതാവ് അടക്കം 9 പേരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സിപിഐഎം മുന്‍ ഏരിയ സെക്രട്ടറി ചന്തുമാഷ്, ലോക്കല്‍ സെക്രട്ടറി പി.വി രാമചന്ദ്രന്‍, കൗണ്‍സിലര്‍ ലിജേഷ് തുടങ്ങിയവരടക്കം 9 പേരെയാണ് സിബിഐ കസ്റ്റഡിയിലെടുത്തത്. വടകര ക്യാംപ് ഓഫീസില്‍ Read More …

മണ്ഡലകാലത്ത് ശബരിമലയില്‍ എത്താന്‍ ശ്രമിച്ചത് 260ല്‍ അധികം സ്ത്രീകള്‍

പത്തനംതിട്ട:  മണ്ഡലകാലത്ത് പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള 260ല്‍ അധികം സ്ത്രീകള്‍ ശബരിമല സന്നിധാനത്ത് എത്താന്‍ ശ്രമിച്ചെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍. ശബരിമലയില്‍ ആചാര ലംഘനങ്ങള്‍ നടക്കുന്നെണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ശബരിമലയിലെ സമ്പത്ത് മുഴുവന്‍ സി.പിഎം തട്ടിയെടുക്കുന്നുണ്ടെന്ന് ഇതരസംസ്ഥാനങ്ങളില്‍ വ്യാപക പ്രചരണം നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.