പാചക വാതകത്തിന് മാസംതോറുമുള്ള വില വര്‍ധന അവസാനിപ്പിച്ചേക്കും

ന്യുഡല്‍ഹി: പാചക വാതകം മാസംതോറും വില വര്‍ധിപ്പിക്കുന്ന നിലപ്പാട് കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ 17 മാസത്തിനുള്ളില്‍ 19 തവണയാണ് വില വര്‍ധിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലായ് മുതലാണ് മാസംതോറും വില വര്‍ധന നേരിട്ടത്. ആദ്യഘട്ടത്തില്‍ മാസത്തില്‍ രണ്ടു രൂപയാണ് ഉയര്‍ത്തിയിരുന്നതെങ്കില്‍ പിന്നീട് തുക ഇരട്ടിയായി വര്‍ധിപ്പിച്ചു. ഗാര്‍ഹിക ഉപഭോക്താള്‍ക്ക് സബ്‌സിഡി നിരക്കില്‍ വര്‍ഷം 12 Read More …

കുട്ടിയെ ഉപേക്ഷിച്ച് ഒളിച്ചോടി; യുവതിയും കാമുകനും അറസ്റ്റില്‍

കോഴിക്കോട്: കുട്ടിയെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയും കാമുകനും അറസ്റ്റില്‍. ഈ മാസം 23നാണ് പരപ്പന്‍പൊയില്‍ സ്വദേശിനിയായ യുവതി മുക്കം വാലിലഌപുഴ സ്വദേശി പ്രജിലിനൊപ്പം(30) ഒളിച്ചോടിയത്. ഭര്‍ത്താവ് താമരശ്ശേരി പോലീസില്‍ നല്‍കിയ പരാതിയിലാണ് ഇരുവരും അറസ്റ്റിലായത്. യുവതിയുടെ പതിനൊന്നു വയസുകാരനായ മകന്‍ നല്‍കിയ മൊഴിയില്‍ തന്നെ മാതാവ് ശാരീരികമായി ഉപദ്രവിച്ചിരുന്നതായും തന്നെ ഉപേക്ഷിച്ചു പോയതായും വെളി Read More …

2017 ലെ ട്രെന്‍ഡിങ് ട്വിറ്റര്‍ ഹാഷ്ടാഗുകളില്‍ പ്രധാനമന്ത്രിയുടെ ‘മന്‍ കി ബാത്തും’

ന്യൂഡല്‍ഹി: 2017ല്‍ ഏറ്റവും കൂടുതല്‍ സ്വീകാര്യത ലഭിച്ച ട്വിറ്റര്‍ ഹാഷ് ടാഗുകളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ മന്‍ കി ബാത്ത്’ എന്ന റേഡിയോ പരിപാടിയും. ന്യൂസ് ആന്റ് ഗവേണന്‍സ് എന്ന വിഭാഗത്തിലാണ് മന്‍ കി ബാത്ത് ഹാഷ്ടാഗ് ഉള്‍പ്പെടുന്നത്. ജെല്ലിക്കെട്ട്, ജിഎസ്ടി എന്നീ ഹാഷ്ടാഗുകളാണ് പിന്നിലുള്ളത്. എല്ലാ മാസവും അവസാനത്തെ ഞായറാഴ്ചയാണ് മോദിയുടെ Read More …

കേരളത്തിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ നാളെമുതല്‍ പണിമുടക്കിലേക്ക്

 കേരളത്തിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ നാളെ മുതല്‍ പണിമുടക്ക് പ്രഖ്യാപിച്ചു.     അത്യാഹിത സേവനങ്ങളേയും അവശ്യ സേവനങ്ങളേയും ഒഴിവാക്കിയാണ് പണിമുടക്ക്. അനിശ്ചിതകാല പണിമുടക്കാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പെന്‍ഷന്‍പ്രായം ആരോഗ്യമേഖലയില്‍ ഉയര്‍ത്തുന്നതിന് എതിരെയാണ് സമരം. സര്‍ക്കാര്‍ അനുകൂല നടപടിയെടുത്തില്ലെങ്കില്‍ സമരം ശക്തമാക്കാനും ജൂനിയര്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചിട്ടുണ്ട്.

താമരശ്ശേരി ചുരത്തിലൂടെ ബസുകള്‍ അടക്കമുള്ള വലിയ വാഹനങ്ങള്‍ താത്കാലിക വിലക്ക്

കല്പറ്റ: സംസ്ഥാനത്തിലെ പ്രമുഖ പാതയായ താമരശ്ശേരി ചുരത്തിലൂടെ ബസുകള്‍ അടക്കമുള്ള വലിയ വാഹനങ്ങള്‍ സഞ്ചരിക്കുന്നതിനു താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി. പോലീസാണ് വലിയ വാഹനങ്ങള്‍ക്കു വിലക്ക് ഏര്‍പ്പെടുത്തിയത്. ഇവിടെ കൊടും വളവുകള്‍ തകര്‍ന്നിരുന്നു. ഇതോടെ പാതയില്‍ ഗതാഗത കുരുക്കും അപകട സാധ്യതയും വര്‍ധിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നീക്കം. ചരക്കു വാഹനങ്ങള്‍, മള്‍ട്ടി ആക്‌സില്‍ ബസുകള്‍, സ്വകാര്യ Read More …

അമ്മ തൊഴിലുറപ്പിന് പോകുമ്പോള്‍ അച്ഛന്റെ പീഡനം; ടിവി കാണാന്‍ പോയാല്‍ ബന്ധുക്കളും

ചേര്‍ത്തല: ഏഴാംക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിതാവും അയല്‍വാസികളായ ബന്ധുക്കളും അറസ്റ്റില്‍. പെണ്‍കുട്ടിയുടെ അച്ഛനും, പ്രായപൂര്‍ത്തിയാകാത്ത ഒരാളും ഉള്‍പ്പെടെ നാലുപേരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. 13 കാരിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ സ്‌കൂള്‍ അധികൃതരാണ് കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കിയത്. തുടര്‍ന്നാണ് രണ്ടു രണ്ടുവര്‍ഷത്തോളമായി പെണ്‍കുട്ടി പീഡനത്തിനിരയായ വിവരം പുറത്തറിഞ്ഞത്. അമ്മ തൊഴിലുറപ്പ് ജോലിക്ക് പോകുമ്പോഴാണ് Read More …

കാബൂളില്‍ ഇരട്ട സ്‌ഫോടനം; 40 പേര്‍ മരിച്ചു

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ പള്ളിക്ക് പുറത്തുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 40 പേര്‍ മരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റു. ഒരു ചാവേര്‍ സ്‌ഫോടനവും പിന്നാലെ മറ്റ് രണ്ട് സ്‌ഫോടനങ്ങളും നടന്നതായാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. ഒരു സ്‌ഫോടനം നടന്നത് പള്ളിക്ക് പുറത്തെ മാധ്യമ ഓഫീസിനെ ലക്ഷ്യമിട്ടായിരുന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ തിങ്കളാഴ്ച അഫ്ഗാന്‍ Read More …

ജോസഫ് പുലിക്കുന്നേലിന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

ക്രിസ്തു സന്ദേശത്തെ അതിന്‍റെ യഥാര്‍ത്ഥ മൂല്യങ്ങളില്‍ ഉറപ്പിച്ചു നിര്‍ത്തി സമൂഹത്തില്‍ പ്രചരിപ്പിക്കുകയും അതിന്‍റെ അടിസ്ഥാനത്തില്‍ സാമുദായിക പരിഷ്കരണത്തിനു വേണ്ടി ആത്മാര്‍ത്ഥമായി ഇടപെടുകയും ചെയ്ത വ്യക്തിയായിരുന്നു ജോസഫ് പുലിക്കുന്നേല്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സഭാ പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അദ്ദേഹം അനാചാരങ്ങള്‍ക്കെതിരെ വലിയ തോതില്‍ പ്രചാരണം നടത്തി. സഭയുടെ പ്രവര്‍ത്തനങ്ങളില്‍ Read More …