ആലിംഗന വിവാദം: കുട്ടികളെ പരീക്ഷയ്ക്കിരുത്തും, പ്രശ്‌നം ഒത്തുതീര്‍പ്പിലേക്ക്

തിരുവനന്തപുരം: തിരുവനന്തപുരം മുക്കോല സെന്റ് തോമസ് സെന്‍ട്രല്‍ സ്‌കൂളിലെ ആലിംഗന വിവാദം ഒത്തുതീര്‍പ്പിലേക്ക്. പ്രശ്‌നത്തില്‍ ഉള്‍പ്പെട്ട രണ്ട് കുട്ടികളെയും പരീക്ഷയ്ക്കിരുത്താന്‍ ഇന്ന് തിരുവനന്തപുരത്ത് ശശി തരൂര്‍ എം.പിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ തീരുമാനമായി. ബാക്കിയുള്ള വിഷയങ്ങള്‍ ജനുവരി മൂന്നിനകം തീര്‍ക്കുമെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ ഉറപ്പ് നല്‍കി. രണ്ട് കുട്ടികള്‍ക്കും ഇനി പരീക്ഷയെയുതുന്നതിന് തടസമൊന്നുമില്ല. എന്നാല്‍ Read More …

മുഖ്യമന്ത്രിക്ക് വധഭീഷണി

തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി. തൃശൂര്‍ ഈസ്റ്റ് പൊലിസ് സ്‌റ്റേഷനിലെ ഫോണിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. ഇതിന്റെ ഉറവിടം അന്വേഷിക്കുന്നുണ്ട്.

പുതുവര്‍ഷം ഗള്‍ഫ് മലയാളികള്‍ക്ക് ഏറെ വെല്ലുവിളി നിറഞ്ഞതാകും

ദുബൈ:സൗദിയിലും യു.എ.ഇലും പുതുവര്‍ഷം മുതല്‍ വാറ്റ് (മൂല്യ വര്‍ധിത നികുതി) നിലവില്‍ വരുന്നതോടെ പ്രവാസികളുടെ ജീവിത ചെലവ് കുത്തനെ ഉയരും. ഗള്‍ഫ് നാടുകളില്‍ ആദ്യമായാണ് നികുതി സമ്ബ്രദായം പ്രാബല്യത്തില്‍ വരുന്നത്. അഞ്ചു ശതമാനമാണ് വാറ്റ്. നിത്യോപയോഗ സാധനങ്ങളായ വെള്ളം, വൈദ്യുതി, ടെലിഫോണ്‍, ഭക്ഷ്യവസ്ഥുകള്‍ തുടങ്ങിയവയെലാം വാറ്റിന്റെ പരിധില്‍ വരുന്നുണ്ട്. എണ്ണ വരുമാനത്തില്‍ ഇടിവ് വന്നതോടെയാണ് അറബ് Read More …

കോണ്‍ഗ്രസിന്റെ നയങ്ങള്‍ തന്നെയാണ് ബിജെപി പിന്തുടരുന്നതെന്ന് മുഖ്യമന്ത്രി

പാലക്കാട്: കോണ്‍ഗ്രസിന്റെ നയങ്ങള്‍ തന്നെയാണ് ബിജെപി പിന്തുടരുന്നതെന്നും അതിനാല്‍ കോണ്‍ഗ്രസുമായി കൂട്ടുകൂടുന്നത് സിപിഐഎമ്മിന് ഗുണം ചെയ്യില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ തെറ്റായ നയങ്ങള്‍ക്കെതിരെ യോജിച്ച പോരാട്ടമാകാമെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാര കേന്ദ്രീകരണത്തിനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. വരുംനാളുകളില്‍ റിസര്‍വ് ബാങ്കിന്റെ അധികാരം കൂടി കേന്ദ്രസര്‍ക്കാര്‍ Read More …

മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെയുള്ള തീര പ്രദേശങ്ങളില്‍ ശക്തമായ കാറ്റിനും തിരമാലയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. നിലവില്‍ ശാന്തമായി കാണപ്പെടുന്ന കടല്‍ ഏതു നിമിഷവും പ്രക്ഷുബ്ധമാകാന്‍     ഇടയുള്ളത് കൊണ്ട് കടലില്‍ പോകാതെ മത്സ്യത്തൊഴിലാളികള്‍ സഹകരിക്കണമെന്ന് സമുദ്ര ഗവേഷണ കേന്ദ്രം അറിയിച്ചു.

ലാവലിന്‍: അപ്പീല്‍ അടുത്തമാസം 10ന് പരിഗണിക്കും

ന്യൂഡല്‍ഹി: ലാവലിന്‍ കേസില്‍ സിബിഐയുടെ അപ്പീല്‍ അടുത്തമാസം 10ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ ബെഞ്ചാണ് അപ്പീല്‍ പരിഗണിക്കുന്നത്. പിണറായി ഉള്‍പ്പെടെയുളളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെയുള്ള അപ്പീലാണ് പരിഗണിക്കുന്നത്.

പുതുവര്‍ഷാഘോഷത്തോടനുബന്ധിച്ച് ഷാര്‍ജയില്‍ രണ്ടു ദിവസം സൗജന്യ പാര്‍ക്കിങ്

ഷാര്‍ജ: ഷാര്‍ജയില്‍ പുതുവര്‍ഷാഘോഷത്തോടനുബന്ധിച്ച് രണ്ടുദിവസം സൗജന്യ പാര്‍ക്കിങ് അനുവദിച്ച് മുന്‍സിപ്പാലിറ്റി. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായിരിക്കും പാര്‍ക്കിങ് ആനുകൂല്യമുണ്ടായിരിക്കുക. സൗജന്യ പാര്‍ക്കിങ് ഷാര്‍ജയിലെ എല്ലാ പ്രദേശങ്ങള്‍ക്കും ബാധകമായിരിക്കുമെന്നും നഗരസഭയുടെ പാര്‍ക്കിങ് വിഭാഗം ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അലി അബു ഗാസന്‍ വ്യക്തമാക്കി. എന്നാല്‍ സൗജന്യ പാര്‍ക്കിങ് എന്ന ആനുകൂല്യത്തെ ദുരുപയോഗം ചെയ്യരുതെന്നും അദ്ദേഹം അറിയിച്ചു.

ന്യൂയോര്‍ക്കില്‍ വന്‍ തീപിടുത്തം ; 12 പേര്‍ വെന്തുമരിച്ചു, നാലു പേര്‍ ഗുരുതരാവസ്ഥയില്‍

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ബ്രോണ്‍സ് ബോറഫില്‍ പാര്‍പ്പിട സമുച്ചയത്തിന് തീപിടിച്ച് 12 പേര്‍ വെന്തുമരിച്ചു. നിരവധി പേര്‍ക്ക് പൊള്ളലേറ്റു, ഇവരില്‍ നാലു പേരുടെ നില ഗുരുതരമാണ്. ഫോര്‍ഡ്ഹാം സര്‍വകലാശാലയ്ക്ക് സമീപമുള്ള അഞ്ചുനില കെട്ടിടത്തിനാണ് തീപിടിച്ചത്. ഉടന്‍തന്നെ അഗ്‌നിശമനസേന എത്തി തീയണച്ചതാണ് ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാന്‍ സഹായമായത്. എന്നാല്‍, തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.