സുരേഷ് ഗോപിയെ ചോദ്യം ചെയ്തു വിട്ടയച്ചു

തിരുവനന്തപുരം: പുതുച്ചേരി വാഹനരജിസ്‌ട്രേഷന്‍ തട്ടിപ്പ് കേസില്‍ സുരേഷ് ഗോപി എംപിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. പുതുച്ചേരിയിലെ വാഹനരജിസ്‌ട്രേഷന് വേണ്ടി സുരേഷ് ഗോപി വ്യാജരേഖ ചമയ്ക്കുകയും നികുതി വെട്ടിച്ച് സംസ്ഥാന സര്‍ക്കാരിനെ കബളിപ്പിക്കുകയും ചെയ്‌തെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ഹൈക്കോടതി നിര്‍ദേശാനുസരണമാണ് വ്യാഴാഴ്ച രാവിലെ അദ്ദേഹം ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായിത്. കേസില്‍ ഇതാദ്യമായാണ് സുരേഷ് ഗോപിയെ Read More …

നീലക്കുറിഞ്ഞി ഉദ്യാനം: കൈയേറ്റക്കാരെ നിര്‍ബന്ധിച്ച് ഒഴിപ്പിക്കേണ്ടന്ന് മന്ത്രി രാജു

തിരുവനന്തപുരം: കുറിഞ്ഞി ഉദ്യാനത്തിലെ കൈയേറ്റക്കാരെ നിര്‍ബന്ധിച്ച് ഒഴിപ്പിക്കേണ്ടെന്ന് വനം മന്ത്രി കെ.രാജു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് രാജു മുഖ്യമന്ത്രിക്ക് നല്‍കി. സര്‍വേയ്ക്ക് ശേഷം മതി ഒഴിപ്പിക്കലെന്നും മന്ത്രി പറഞ്ഞു. ഒഴിയുന്നവര്‍ക്ക് പുനരധിവാസം ഉറപ്പാക്കണമെന്നും മന്ത്രി റിപ്പോര്‍ട്ട് നല്‍കി. അതേസമയം മൂന്നാറിലെ നീലക്കുറിഞ്ഞി ഉദ്യാന മേഖലയില്‍ ഈ മാസം 29ന് യുഡിഎഫ് സംഘം സന്ദര്‍ശനം നടത്തും. പ്രധാനമന്ത്രി നരേന്ദ്ര Read More …

മുഖ്യമന്ത്രിക്കെതിരായ ക്വാ വാറണ്ടോ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള ക്വാ വാറണ്ടോ ഹര്‍ജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി. ഹര്‍ജി പരിഗണനാര്‍ഹം പോലുമല്ലെന്ന് വ്യക്തമാക്കിയാണ് കോടതി തള്ളിയത്. ഹര്‍ജി ഫയലില്‍ സ്വീകരിക്കാന്‍ തക്കകാരണമില്ലെന്നും കോടതി വ്യക്തമാക്കി . മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടമായ Read More …

ഗുജറാത്ത്: വോട്ടിങ്ങ് മെഷീനുകളില്‍ കൃത്രിമമെന്ന് ശിവസേന

മുബൈ: ബിജെപിക്കെതിരെ വീണ്ടും ആരോപണവുമായി ശിവസേന രംഗത്ത്. ഗുജറാത്ത് തരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയം ഇലക്‌ട്രോണിക്ക് വോട്ടിങ്ങ് മെഷീനില്‍ കൃത്രിമം കാട്ടിയാണോ എന്ന് സംശയിക്കുന്നതായി ശിവസേന. സംഘടനയുടെ മുഖ പത്രമായി സാമ്‌നയിലെ ലേഖനത്തിലൂടെയാണ് ശിവസേന കടുത്ത ആരോപണം ഉന്നയിച്ചത്. പട്ടീദാര്‍ നേതാവ് ഹാര്‍ദിക്ക് പട്ടേല്‍ നേരത്തെ വോട്ടിങ്ങ് മെഷീന് ക്രിത്രിമം നടന്നതായി ആരോപിച്ചിരുന്നു. കഴിഞ്ഞ തവണ 115 Read More …

മോദിയുടെ പാക്കിസ്ഥാന്‍ പരാമര്‍ശം: പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ദം

ന്യൂഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പാക്കിസ്ഥാനുമായി ഗൂഢാലോചന നടത്തിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമായി. നരേന്ദ്ര മോദി മാപ്പു പറ!യണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയിലും ലോക്‌സഭയിലും പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം ശക്തമാക്കി. മോദിയുടെ പ്രസ്താവന തെളിയിക്കണമെന്നും അല്ലെങ്കില്‍ മാപ്പ് പറയാന്‍ തയാറാകണമെന്നുമാണ് കോണ്‍ഗ്രസ് ആവശ്യം. കോണ്‍ഗ്രസ് Read More …

ടുജി സ്‌പെക്ട്രം വിധിയില്‍ ആശ്വാസം ഡിഎംകെയ്ക്കും കോണ്‍ഗ്രസിനും

ന്യുഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ അഴിമതിക്കേസുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ട ടു ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ ഡിഎംകെ നേതാക്കളായ എ രാജയേയും കനിമൊഴിയെയും കുറ്റവിമുക്തമാക്കിയ സിബിഐ കോടതിയുടെ നടപടിയില്‍ ഏറ്റവും ആശ്വസിക്കുന്നത് കോണ്‍ഗ്രസ്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാനിരിക്കുന്ന അവര്‍ക്ക് വിധി വലിയ ഊര്‍ജ്ജമായി മാറും. തമിഴ്‌നാട്ടില്‍ ഡിഎംകെയ്ക്കും ശക്തമായ ഒരു തിരിച്ചുവരവിന് അവസരം കിട്ടും. കേസില്‍ Read More …

കനിമൊഴിയും രാജയുമടക്കമുള്ളവര്‍ കുറ്റവിമുക്തര്‍

ഡല്‍ഹി: 2ജി സ്‌പെക്ട്രം അഴിമതി കേസില്‍ കനിമൊഴിയും എ രാജയുമടക്കമുള്ളവര്‍ കുറ്റവിമുക്തരായി.   പ്രോസിക്യൂഷന്‍ കുറ്റം തെളിയിക്കുന്നതില്‍ പരാജയപ്പെട്ടെന്നും സി ബി ഐ പ്രത്യേക വിചാരണ കോടതി നിരീക്ഷിച്ചു.     നേതാക്കള്‍ ഉള്‍പ്പെട്ട കേസിലെ വിധി ഡി എം കെയ്ക്ക് ആശ്വാസമായി. ജയലളിതയുടെ മണ്ഡലമായ ആര്‍ കെ നഗറില്‍ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്ന വേളയിലാണ് വിധിയുണ്ടായത്. Read More …

ഓഖി ദുരന്തത്തില്‍ മറ്റ് രാജ്യങ്ങളില്‍ അകപ്പെട്ടവരെ തിരികെയെത്തിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ അകപ്പെട്ട് മറ്റുരാജ്യങ്ങളില്‍ അപയം തേടിയ മത്സ്യത്തൊഴിലാളികളെ തിരികെയെത്തിക്കാന്‍ ആവശ്യമായ ശ്രമങ്ങള്‍ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ചില മത്സ്യത്തൊഴിലാളികള്‍ ഒമാനിലും മാലി ഉള്‍പ്പെടെയുളള ചില ദ്വീപുകളിലും എത്തിപ്പെട്ടതായി രക്ഷപെട്ട മല്‍സ്യത്തൊഴിലാളികള്‍ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. ഇരുപത്തി അഞ്ചോളം മത്സ്യത്തൊഴിലാളികളാണ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്.