പുതിയ രാഷ്ട്രീയ നീക്കവുമായി കേരള കോണ്‍ഗ്രസ്സ് ; കാര്‍ഷിക ബദല്‍രേഖ അവതരിപ്പിക്കും

കോട്ടയം: പുതിയ രാഷ്ട്രീയ നീക്കത്തിനായൊരുങ്ങി കേരള കോണ്‍ഗ്രസ്സ്. ഇതിനു മുന്നോടിയായി കേരള കോണ്‍ഗ്രസ്സ് കാര്‍ഷിക ബദല്‍രേഖ അവതരിപ്പിക്കും. മുന്നണിപ്രവേശം അടക്കം ബദല്‍രേഖയുടെ അടിസ്ഥാനത്തിലാകും തീരുമാനമെടുക്കുക. ഒരു ഹെക്ടറില്‍ താഴെയുളള കര്‍ഷകരെ ബി.പി.എല്‍ പട്ടികയില്‍ പെടുത്തണം, വിളകളുടെ ഇറക്കുമതിച്ചുങ്കം കര്‍ഷകര്‍ക്ക് വീതിച്ച് നല്‍കണം, കാര്‍ബണ്‍ഫണ്ട് പരിസ്ഥിതിലോല മേഖലയിലെ കര്‍ഷകര്‍ക്ക് നല്‍കണമെന്നും അടക്കമുളള ആവശ്യങ്ങളാണ് ബദല്‍ രേഖ മുന്നോട്ടുവയ്ക്കുന്നത്. Read More …

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിനെ കാണിച്ചില്ല; നടന്‍ നിരാശയോടെ മടങ്ങി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക തെളിവായ വീഡിയോ ദൃശ്യം മുഖ്യപ്രതി ദിലീപിനെ കാണിച്ചില്ല. നടിയെ ആക്രമിച്ച സംഭവത്തിന്റെ കേസുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കണമെന്ന് ദിലീപ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം അങ്കമാലി കോടതിയിലെത്തിയതായിരുന്നു നടന്‍. എന്നാല്‍, നടിയുടെ ദൃശ്യങ്ങള്‍ കാണിക്കരുതെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നതിനാല്‍ ഇവ കാണിച്ചില്ല. അങ്കമാലി കോടതിയില്‍ അഭിഭാഷകനൊപ്പം എത്തിയ ദിലീപ് മജിസ്‌ട്രേറ്റിന്റെ സാന്നിദ്ധ്യത്തില്‍ Read More …

ട്രംപിന്റെ ജറൂസലേം പ്രഖ്യാപനം: മുസ്‌ലിംലീഗ് ദേശവ്യാപകമായി 22ന് പ്രതിഷേധ ദിനം ആചരിക്കും പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: ജറൂസലേമിനെ ഇസ്രാഈല്‍ തലസ്ഥാനമായി അംഗീകരിച്ച് കൊണ്ടുള്ള അമേരിക്കന്‍ പ്രസിഡണ്ട് റൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ ലോക വ്യാപകമായി ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഈ മാസം 22 ന് ദേശവ്യാപകമായി പ്രതിഷേധ ദിനമായി ആചരിക്കാന്‍ മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചതായി ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. ട്രംപിന്റെ Read More …

എങ്കില്‍ ആ കുറിപ്പു ഹാജരാക്കൂ; മനോരമ വാര്‍ത്ത പച്ചക്കള്ളം, പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കണമെന്ന നിര്‍ദ്ദേശമോ, ഉദ്ദേശമോ ഇല്ല: തോമസ് ഐസക്

കൊച്ചി :  സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും, അധ്യാപകരുടെയും പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാന്‍ ധനവകുപ്പ് നിര്‍ദ്ദേശിച്ചതായുള്ള മനോരമ വാര്‍ത്ത പച്ചക്കള്ളമെന്ന് മന്ത്രി തോമസ് ഐസക്. വാര്‍ത്തയെ ന്യായീകരിച്ച് ലേഖകന്‍ പത്രത്തിലെ എഡിറ്റ് പേജില്‍ നല്‍കിയ കുറിപ്പിന് മറുപടിയായാണ് മന്ത്രിയുടെ മറുപടി. ഫയലില്‍ അല്ല ധനവകുപ്പ് സെക്രട്ടറിയുടെ കുറിപ്പിലാണ് നിര്‍ദ്ദേശം നല്‍കിയതെന്നാണ് വെള്ളിയാഴ്ച മനോരമ വാദം നിരത്തിയത്. എന്നാല്‍ Read More …

സ്വര്‍ഗത്തില്‍ എത്തിയ താരദമ്പതികള്‍: ചിത്രം വൈറലാകുന്നു

സ്വര്‍ഗത്തില്‍ എത്തിയ താരദമ്പതികളുടെ ചിത്രം വൈറലാകുന്നു. വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മ്മയും ഹണിമൂണ്‍ ആഘോഷത്തിലാണ്. ഇതിലെ ഒരു ചിത്രം അനുഷ്‌ക ആരാധകര്‍ക്കായി പങ്കുവച്ചു. മഞ്ഞുമലയില്‍ നിന്ന അനുഷ്‌ക കോഹ്ലിയും പുഞ്ചരി തൂകുന്ന സെല്‍ഫിയാണിത്. ഫെയ്‌സ്ബുക്ക് പേജിലാണ് അനുഷ്‌ക ചിത്രം പങ്കുവച്ചത്. ചിത്രത്തിനു ഞങ്ങളിപ്പോള്‍ അക്ഷാരര്‍ത്ഥത്തില്‍ സ്വര്‍ഗത്തിലാണ് എന്ന അടിക്കുറിപ്പോടെയാണ് താരത്തിന്റെ പോസ്റ്റ്. ചിത്രമെടുത്ത് അനുഷ്‌കയുടെയും ടീം Read More …

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന് രാഷ്ട്രീയപരമായ തിരിച്ചടികള്‍ നേരിടേണ്ടി വരും : ഉമ്മന്‍ചാണ്ടി

കോട്ടയം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന് രാഷ്ട്രീയപരമായ തിരിച്ചടികള്‍ നേരിടേണ്ടി വരുമെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിയമപരമായും വസ്തുതാപരമായും പിശകുള്ളതാണ് റിപ്പോര്‍ട്ട്. ഒരു ഭാഗത്തെ കാര്യങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ടില്‍ ഉള്ളതെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു. കേരള കോണ്‍ഗ്രസാണ് യുഡിഎഫ് മുന്നണിയിലേക്ക് തിരിച്ചുവരുന്നതിനെ കുറിച്ച് തീരുമാനമെടുക്കേണ്ടതെന്നു മുന്‍ മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫിന്റെ ആരംഭകാലം മുതല്‍ സഹകരിച്ച് പ്രവര്‍ത്തിച്ച Read More …

തോമസ് ചാണ്ടിയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസ് പിന്‍മാറി

കൊച്ചി : മുന്‍മന്ത്രി തോമസ്ചാണ്ടിയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസ് എ.എന്‍ കല്‍വില്‍ക്കര്‍ പിന്‍മാറി. ശൈത്യകാല അവധിയ്ക്ക് ശേഷം പുതിയ ബഞ്ച് കേസ് പരിഗണിക്കും. ഹൈക്കോടതി പരാമര്‍ശങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ടാണ് തോമസ്ചാണ്ടി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. തോമസ് ചാണ്ടിയുടെ അഭിഭാഷകന്‍ വിവേക് തന്‍ഖയുടെ അപേക്ഷയെ തുടര്‍ന്ന് ജസ്റ്റിസ് ആര്‍.കെ.അഗര്‍വാളിന്റെ ബെഞ്ചിന് പകരം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ Read More …

പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്ക് അധിക ഫീസ് ഈടാക്കുന്നതില്‍ പരാതി

കോഴിക്കോട് : പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്കായി അധിക ഫീസ് നിര്‍ബന്ധിച്ച് ഈടാക്കുന്ന പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം അധികൃതരുടെ നടപടിയില്‍ സൗദി കെ.എം.സി.സി പരാതി നല്‍കി. അപേക്ഷകള്‍ക്ക് മേലുള്ള നടപടികള്‍ യഥാസമയം എസ്.എം.എസ് സന്ദേശം വഴി അപേക്ഷകനെ അറിയിക്കുന്നതിനും, കൂടാതെ പാസ്‌പോര്‍ട്ടിനുള്ള പ്രത്യേക കവര്‍ ഉള്‍പ്പടെ 500 ഓളം രൂപ അധികൃതര്‍ ഈടാക്കുന്നുണ്ടെന്നാണ് പരാതി. എസ്.എം.എസ് ലഭിക്കുന്നതിന് 45 Read More …