സോളാര്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി ഹൈകോടതിയില്‍

കൊച്ചി: സോളാര്‍ റിപ്പോര്‍ട്ടിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഹൈകോടതിയെ സമീപിച്ചു. സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി. സരിതയുടെ കത്തിിനെ തുടര്‍ന്നുള്ള നടപടികള്‍ റദ്ദാക്കണമെന്നും കത്തിലെ അപകീര്‍ത്തികരമായ പരാമര്‍ശം ഒഴിവാക്കണമെന്നും ഹരജിയില്‍ പറയുന്നു.   കമീഷന്റെ നിയമ വിരുദ്ധമായ പരിഗണനാ വിഷയങ്ങള്‍ ഭേദഗതി ചെയ്തത് റദ്ദാക്കണമെന്നാവശ്യപ്പെടുന്ന ഹരജിയില്‍ സോളാര്‍ കമീഷന്റെ കണ്ടെത്തലുകളും ശിപാര്‍ശകളും ചോദ്യം Read More …

വഡ്ഗാമില്‍ ബിജെപിക്ക് അടിതെറ്റി; ജിഗ്‌നേഷ് മേവാനിക്ക് തിളക്കമാര്‍ന്ന ജയം

ഗുജറാത്ത് നിയസഭ തിരഞ്ഞെടുപ്പില്‍ ജിഗ്‌നേഷ് മേവാനിക്ക് തിളക്കമാര്‍ന്ന ജയം. വഡ്ഗാം മണ്ഡലത്തില്‍ ദളിത് നേതാവായ ജിഗ്‌നേഷ് വിജയിച്ചത്. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ വഡ്ഗാം മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെയും എഎപിയുടെ പിന്തുണയോടെയായിരുന്നു ജിഗ്‌നേഷേ മേവാനി മത്സരിച്ചത്.   ബിജെപിയുടെ വിജയകുമാര്‍ ഹര്‍ഖഭായിയെയാണ് പരാജയപ്പെടുത്തിയത്.

മുംബൈയില്‍ വന്‍ അഗ്‌നിബാധ: 12 മരണം

മുംബൈ: മുംബൈയിലെ അന്തേരി ഈസ്റ്റ് മേഖലയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ അഗ്‌നിബാധയില്‍ 12 പേര്‍ മരിച്ചു. നിരവധി പേര്‍ ഇപ്പോഴും കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.   ഖൈറാണി റോഡിലെ ഭാനു ഫര്‍സാന്‍ ഷോപ്പില്‍ ആണ് പുലര്‍ച്ചെ 4.15 ഓടെ തീപിടുത്തമുണ്ടായത്. ലക്ഷ്മി നാരായണ്‍ ക്ഷേത്രത്തിനു സമീപമാണിത്. കെട്ടിടത്തില്‍ വന്‍തോതില്‍ ഭക്ഷ്യവസ്തുക്കളും തുണിത്തരങ്ങളും ഫര്‍ണീച്ചറും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഷോപ്പിലെ Read More …

അമ്മയില്‍ ഇനി മത്സരിക്കില്ല: ഇന്നസെന്റ്

മലയാളം സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റുസ്ഥാനം ഒഴിയുമെന്നും ജൂണില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും ഇന്നസെന്റ് എംപി പറഞ്ഞു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകത്തിന്റെ കുടുംബമേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ ന്നസെന്റും ഭാര്യ ആലീസും മാധ്യമപ്രവര്‍ത്തകരോടും കുടുംബാംഗങ്ങളോടും സംവദിച്ചു. ശാന്താദേവി അവാര്‍ഡ് നേടിയ മിജി ജോസ്, കേരള മീഡിയ അക്കാദമിയുടെ അവാര്‍ഡ് നേടിയ സലാം പി Read More …

ഗുജറാത്തില്‍ ആത്യന്തികമായി വിജയിച്ചത് കോണ്‍ഗ്രസ്: അശോക് ഗെഹ് ലോട്ട്

ന്യൂഡല്‍ഹി: ഗുജറാത്തില്‍ ആത്യന്തികമായി ജയിച്ചത് തങ്ങളാണെന്ന് കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയും ഗുജറാത്തിന്റെ ചുമതലയുമുള്ള നേതാവ് അശോക് ഗെഹ് ലോട്ട്. ഭാരതീയ ജനതാ പാര്‍ട്ടിയില്‍ നിന്നും വ്യത്യസ്തമായി ഗുജറാത്തില്‍ കോണ്‍ഗ്രസ് പൊരുതിയത് സത്യസന്ധമായിട്ടായിരുന്നു. ഫലം എന്തുമായിക്കൊള്ളട്ടെ. വിജയം കോണ്‍ഗ്രസിന്റേതാണ്^ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചതും അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയതും കോണ്‍ഗ്രസാണ്. വികസനപ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് Read More …

ജിഎസ്ടിയും നോട്ട് പിന്‍വലിക്കലും ഗുജറാത്തില്‍ ബിജെപിയെ തളര്‍ത്തി

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കേന്ദ്രസര്‍ക്കാരിന്റെ ജിഎസ്ടിയും നോട്ട് പിന്‍വലിക്കലും ബിജെപിക്ക് പ്രതീക്ഷിച്ച ഗുണം നല്‍കിയില്ല. ബിജെപിയുടെ പരന്പരാഗത വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തി പ്രഭാവത്തില്‍ തെരഞ്ഞെടുപ്പ് റാലി നടന്ന സ്ഥലങ്ങളില്‍ മാത്രമാണ് ബിജെപിക്ക് വോട്ട് നിലയില്‍ മുന്നേറ്റമുണ്ടാക്കാനായത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണം നേട്ടത്തിലെത്തിക്കാനായില്ല.     Read More …

ഗുജറാത്തിലും ഹിമാചലിലും ബിജെപി സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന് രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: ഗുജറാത്തിലും ഹിമാചലിലും ബിജെപി സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. രണ്ടിടത്തും സര്‍ക്കാര്‍ രൂപീകരണം ഉറപ്പിച്ചു കഴിഞ്ഞു. വളരെ മികച്ച പ്രകടനമാണ് ബിജെപി കാഴ്ച്ച വച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയമായി വന്‍ വെല്ലുവിളി ഉയര്‍ത്തിയ തിരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ ഭരണം നിലനിര്‍ത്താന്‍ കഴിഞ്ഞതും ഹിമാചലില്‍ ഭരണം പിടിക്കാന്‍ കഴിഞ്ഞതും രാഷ്ട്രീയമായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് Read More …

വരണ്ടചുണ്ടുകളാണോ പ്രശ്‌നം, വഴിയുണ്ട്

മഞ്ഞുകാലം തുടങ്ങി, ചര്‍മം വലിയുക, ചുണ്ട് വരണ്ട് പൊട്ടുക തുടങ്ങി കാത്തിരിക്കുന്നത് നിരവധി ചര്‍മപ്രശ്‌നങ്ങളാണ്. സ്വതവേ വരണ്ടചര്‍മമുള്ളവരാണെങ്കില്‍ പറയുകയും വേണ്ട. മഞ്ഞുകാലം അവര്‍ക്ക് പേടി സ്വപ്‌നമായിരിക്കും. വെളിച്ചെണ്ണയേയും പെട്രോളിയം ജെല്ലിയേയും മോയ്ചുറൈസറുകളേയും കൂട്ടുപിടിച്ചായിരിക്കും പലരും മഞ്ഞുകാലവുമായി പൊരുതുന്നത്. മഞ്ഞുകാലമായാല്‍ ചര്‍മം ഏതുതരത്തിലുള്ളതാണെങ്കിലും പൊതുവെ എല്ലാവരും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ് ചുണ്ടുകള്‍ വരണ്ടുപൊട്ടുന്നത്. തൊലി അടര്‍ന്നും പൊട്ടിയും ഇരിക്കുന്ന Read More …