അപ്രതീക്ഷിത ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്ക് പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി വ്യാഴാഴ്ച 545 സ്ഥാപനങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വൃത്തിഹീനമായി പ്രവര്‍ത്തിച്ച 14 സ്ഥാപനങ്ങളുടേയും ലൈസന്‍സ് ഇല്ലാതിരുന്ന 18 സ്ഥാപനങ്ങളുടേയും ഉള്‍പ്പെടെ 32 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു. 177 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ശക്തമായ പരിശോധന തുടരുമെന്നും മന്ത്രി വ്യക്തമാക്കി.സംസ്ഥാന തലത്തില്‍ അപ്രതീക്ഷിത ഭക്ഷ്യ Read More …

കലാ സംവിധായകന്‍ സുനില്‍ ബാബു അന്തരിച്ചു;

കൊച്ചി: സിനിമ കലാ സംവിധായകന്‍ സുനില്‍ ബാബു അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക്, ബോളിവുഡ് സിനിമകളില്‍ കലാ സംവിധായകനായി പ്രവര്‍ത്തിച്ച സുനില്‍ ബാബുവിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചിട്ടുണ്ട്. സാബു സിറിലിന്റെ സഹായിയായാണ് ചലച്ചിത്ര രംഗത്തേയ്‌ക്ക് സുനില്‍ ബാബു ചുവടു വയ്‌ക്കുന്നത്. മലയാളത്തില്‍ Read More …

കരിപ്പൂര്‍ 59 ലക്ഷം രൂപയുടെ സ്വര്‍ണം പോലീസ് പിടികൂടി

മലപ്പുറം: ജിദ്ദയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി ഇന്ത്യയിലേക്ക് അനധികൃതമായി കടത്താന്‍ ശ്രമിച്ച 59 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് ഇന്ന് പോലീസ് പിടിച്ചെടുത്തത്.സംഭവത്തില്‍ ഒരൂ യാത്രക്കാരനെ പോലിസ് അറസ്റ്റ് ചെയ്തു. ജിദ്ദയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മലപ്പുറം വേങ്ങര സ്വദേശി സംസുദ്ദീന്‍ (29) ആണ് 1.059 കിലോഗ്രാം 24 ക്യാരറ്റ് സ്വര്‍ണ്ണം സഹിതം എയര്‍പോര്‍ട്ടിന് പുറത്ത് Read More …

എക്‌സിറ്റ്, റീ എന്‍ട്രി വിസ നിരക് സൗദി കുത്തനെ കൂട്ടി

മനാമ: രാജ്യത്തിനു പുറത്തുള്ള പ്രവാസികള്‍ക്ക് എക്സിറ്റ്, റീ എന്‍ട്രി വിസകളും ഇഖാമയും (റെസിഡന്‍സി പെര്‍മിറ്റ്) പുതുക്കാനുള്ള ഫീസ് സൗദി തൊഴില്‍മന്ത്രാലയം ഇരട്ടിയാക്കി. രണ്ടു മാസത്തെ എക്സിറ്റ്, റീ എന്‍ട്രി വിസാ ഫീസ് 200 റിയാല്‍ ആണ്. പ്രവാസി രാജ്യത്തിനകത്താണെങ്കില്‍ ഓരോ അധിക മാസത്തിനും 100 റിയാല്‍ അധികമായി ഈടാക്കും. സൗദിക്കു പുറത്തുള്ള പ്രവാസിക്ക് പുതുക്കണമെങ്കില്‍ പ്രതിമാസം Read More …

ഉത്തര്‍പ്രദേശിനെ ഒരു സിനിമ നിര്‍മ്മാണ കേന്ദ്രമായി ഉയര്‍ത്തും; യോഗി ആദിത്യനാഥ്

ലക്നൗ: ഉത്തര്‍പ്രദേശിനെ ചലച്ചിത്ര സൗഹൃദ സംസ്ഥാനമായി പ്രഖ്യാപിച്ചു കൊണ്ട് ബോളിവുഡിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു ചലച്ചിത്ര നിര്‍മ്മാണ കേന്ദ്രമായി ഉത്തര്‍പ്രദേശിനെ മാറ്റണമെന്ന പദ്ധതിയുടെ ഭാഗമായാണ് ബോളിവുഡിലെ പ്രമുഖരെ യോഗി ആദിത്യനാഥ് ചര്‍ച്ചയ്‌ക്ക് ക്ഷണിച്ചത്. സിനിമകള്‍ നിര്‍മ്മിക്കാന്‍ സുരക്ഷിതമായ സംസ്ഥാനമാണ് ഉത്തര്‍പ്രദേശ് എന്നും യുപിയില്‍ വെബ് സീരീസ് ചിത്രീകരിക്കുകയാണെങ്കില്‍ 50 Read More …

ചിന്ത ജെറോമിന്റെ ശമ്ബളം ഇരട്ടിയാക്കിയത് ജനങ്ങളോടുള്ള വെല്ലുവിളി; വി.ഡി സതീശന്‍

സംസ്ഥാനത്തിന്റെ ധന പ്രതിസന്ധിയ്ക്കിടെ യൂത്ത് കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന്റെ ശമ്ബളം ഇരട്ടിയാക്കിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു. സര്‍ക്കാര്‍ സമാനതകളില്ലാത്ത കടുത്ത ധന പ്രതിസന്ധിയിലൂടെ കടന്നു പോകുമ്ബോള്‍ യൂത്ത് കമ്മീഷന്‍ അധ്യക്ഷയായ സിപിഐഎമ്മിന്റെ നേതാവിന്‍്റെ ശമ്ബളം ഇരട്ടിയാക്കുകയും അതിന് മുന്‍കാല പ്രാബല്യം നല്‍കുകയും ചെയ്തതിലൂടെ സര്‍ക്കാര്‍ എന്ത് സന്ദേശമാണ് നല്‍കുന്നത്. Read More …

കശ്മീര്‍ ടൂറിസം‍ ഹോട്ട്‌സ്‌പോട്ട്: ഭീകരരെ അസ്വസ്ഥരാക്കുന്നത് കശ്മീരിന്റെ വികസനമെന്ന് അമിത് ഷാ‍

ന്യൂദല്‍ഹി: വിനോദസഞ്ചാരത്തിലും വികസനത്തിലും ജമ്മു കശ്മീരിന്റെ സമാനതകളില്ലാത്ത കുതിപ്പാണ് തകര്‍ന്നുതരിപ്പണമായ ഭീകരവാദകേന്ദ്രങ്ങളെ വിറളി പിടിപ്പിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഭീകരതയില്‍ നിന്ന് ജമ്മു കശ്മീര്‍ മോചിതമാവുകയാണ്. രജൗരിയിലടക്കം ഒടുവില്‍ നടന്നത് അവസാനത്തിനു മുമ്ബുള്ള ആളിക്കത്തലാണെന്ന് കശ്മീര്‍ വികസനത്തിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച്‌ ആഭ്യന്തരമന്ത്രി അമിത് ഷാ ചൂണ്ടിക്കാട്ടി. 2022ല്‍ 22 ലക്ഷം വിനോദസഞ്ചാരികളാണ് ജമ്മു കശ്മീര്‍ സന്ദര്‍ശിച്ചത്. ടൂറിസ്റ്റുകളുടെ Read More …

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ 3 പേരെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേരേ വീട്ടിനുള്ളില്‍ തീ പൊള്ളലേറ്റ് മരണപ്പെട്ട നിലയില്‍ കണ്ടെത്തി.കഠിനംകുളം സ്വദേശികളായ രമേശ് ഭാര്യ സുജാത , മകള്‍ രേഷ്മ എന്നിവരാണ് മരണപ്പെട്ടത്. ആത്മഹത്യയാണ് എന്നാണ് പ്രാഥമിക നിഗമനം. തീകൊളുത്തിയായിരുന്നു മരണം. കട ബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണം എന്നാണ് നിഗമനം.