അഞ്ച് ദിവസങ്ങള്‍ക്കു ശേഷം സ്വര്‍ണവില മുട്ടുകുത്തി

നീണ്ട അഞ്ച് ദിവസങ്ങളായി ചാഞ്ചാട്ടമില്ലാതെ തുടര്‍ന്ന സ്വര്‍ണ്ണവില നവംബര്‍ മാസം അവസാനമെത്തുന്നതും താഴേക്ക്. കേരളത്തില്‍ നവംബര്‍ 24ലെ വിലയായ പവന് 38,840 രൂപയില്‍ നിന്നും 80 രൂപ കുറഞ്ഞ് 38,760 ആണ് നവംബര്‍ 29ലെനിരക്ക്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് നവംബര്‍ 18ന് രേഖപ്പെടുത്തിയ 39,000 രൂപയാണ്.

എട്ടാം ക്ലാസ് വരെ മദ്രസകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇനി സ്കോളര്‍ഷിപ്പ് ഇല്ല ; ഉത്തരവിറക്കി മോദി സര്‍ക്കാര്‍

ന്യൂഡല്‍ഹി : എട്ടാം ക്ലാസ് വരെ മദ്രസകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ സ്കോളര്‍ഷിപ്പ് നിര്‍ത്തലാക്കി കേന്ദ്ര സര്‍ക്കാര്‍ . ഒന്നു മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഇതുവരെ ലഭിച്ചിരുന്ന സ്‌കോളര്‍ഷിപ്പ് ഇനി മുതല്‍ ലഭിക്കില്ലെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം പുറപ്പെടുവിച്ച നിര്‍ദേശത്തില്‍ പറയുന്നു. 1 മുതല്‍ 8 വരെയുള്ള ക്ലാസുകളിലെ മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സ്കോളര്‍ഷിപ്പില്‍ Read More …

നാലു വര്‍ഷ ബിരുദ കോഴ്‌സുകള്‍ അടുത്ത വര്‍ഷം മുതല്‍: മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ നാലു വര്‍ഷ ബിരുദ സംവിധാനം അടുത്ത അധ്യയന വര്‍ഷം മുതല്‍ നടപ്പാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുകയാണെന്ന്‌ മന്ത്രി ഡോ. ആര്‍. ബിന്ദു. ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമഗ്ര പരിഷ്‌കരണത്തിനു മുന്നോടിയായ കരിക്കുലം പരിഷ്‌കരണത്തിന്‌ തുടക്കമായതായും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.കരിക്കുലം പരിഷ്‌കരണ ചട്ടക്കൂട്‌ തയാറാക്കാനുള്ള രണ്ടു ദിവസത്തെ സംസ്‌ഥാനതല ശില്‌പശാല ഇന്ന്‌ തിരുവനന്തപുരത്ത്‌ ആരംഭിക്കും. Read More …

എട്ടാംക്ലാസുകാരിയെ ലൈംഗികപീഡനത്തിനിരയാക്കിയ പിതാവിന് 107 വര്‍ഷം തടവും പിഴയും

പത്തനംതിട്ട: എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മകളെ ലൈംഗിക പീഡനത്തിനിരയാക്കിയ പിതാവിന് തടവ് ശിക്ഷ വിധിച്ച്‌ കോടതി. 107 വര്‍ഷം കഠിന തടവിനും 4 ലക്ഷം രൂപ പിഴയുമാണ് പത്തനംതിട്ട പ്രിന്‍സിപ്പല്‍ പോക്‌സോ കോടതി വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 5 വര്‍ഷം അധിക തടവ് അനുഭവിക്കണമെന്നും പോക്‌സോ ജഡ്ജി ജയകുമാര്‍ ജോണ്‍ ഉത്തരവിട്ടു. കുമ്ബഴ സ്വദേശിയായ 45 Read More …

മുഖ്യമന്ത്രി വിഴിഞ്ഞത്തേക്കില്ല; സെമിനാറില്‍ നിന്ന് പിന്മാറി

തിരുവനന്തപുരം: വിഴിഞ്ഞം സീപോര്‍ട്ട് ലിമിറ്റഡ് നടത്തുന്ന സെമിനാറില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്മാറി. രാവിലെ പത്തിന് മാസ്കറ്റ് ഹോട്ടലില്‍ ആരംഭിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ലെന്ന് സെമിനാര്‍ ആരംഭിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്പ് മാത്രമാണ് അറിയിപ്പ് ലഭിച്ചത്. സെമിനാറിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ Read More …

ലോകകപ്പില്‍ ശനിയാഴ്ച നടന്ന മത്സരങ്ങളുടെ ഫലങ്ങള്‍ കൃത്യമായി പ്രവചിച്ച്‌ ഇംതാദ് വിസ്മയമായി

ജിദ്ദ: ലോക കപ്പില്‍ ശനിയാഴ്ച നടന്ന മുഴുവന്‍ മത്സരങ്ങളുടേയും ഫലങ്ങള്‍ കൃത്യമായി പ്രവചിച്ച്‌ യുവാവ് വിസ്മയമായി. ജിദ്ദ പാന്തേഴ്സ് ഭാരവാഹിയായ ഇംതാദ് ആണ് തന്‍റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നേരത്തെ തന്നെ നാല് കളികളുടേയും ഫലങ്ങള്‍ പ്രവചിച്ചത്. ഓസ്ട്രേലിയയും ടുണീഷ്യയും, സൗദി അറേബ്യയും പോളണ്ടും, ഫ്രാന്‍സും ഡെന്‍മാര്‍ക്കും , അര്‍ജന്‍റീനയും മെക്സിക്കോയും തമ്മിലുള്ള നിര്‍ണായക മത്സരഫലങ്ങളാണ് ഗോളുകകളുടെ Read More …

ബിഷപ്പായാലും തന്ത്രിയായാലും മൗലവിയായാലും നിയമത്തിന് വിധേയര്‍, വിഴിഞ്ഞം കലാപം നിസാരമല്ലെന്ന് കെ ടി ജലീല്‍

സമരക്കാര്‍ വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി കെ ടി ജലീല്‍ എം എല്‍ എ. വിഴിഞ്ഞം കലാപം നിസാരമല്ലെന്ന് പറഞ്ഞ ജലീല്‍ പുരോഹിതന്‍മാര്‍ ജനങ്ങളെ കലാപത്തിന് പ്രേരിപ്പിക്കുന്നത് ഗൗരവതരമാണെന്നും വിമര്‍ശിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ജലീലിന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വിഴിഞ്ഞം ”കലാപം” നിസ്സാരമല്ല. വിഴിഞ്ഞത്ത് പോലീസ് സ്റ്റേഷന്‍ തകര്‍ത്തത് ഞെട്ടിക്കുന്ന സംഭവമാണ്. Read More …

‘ഗവര്‍ണര്‍ക്കെതിരെ ഹര്‍ജി നിലനില്‍ക്കില്ല; ചാന്‍സലര്‍ക്കെതിരെ ഹര്‍ജി നല്‍കാം’: ഹൈക്കോടതി

കൊച്ചി: ഗവര്‍ണര്‍ക്കെതിരെയാണ് ഹര്‍ജിയെങ്കില്‍ നിലനില്‍ക്കില്ലെന്നു സര്‍ക്കാരിനോടു ഹൈക്കോടതി. ചാന്‍സലര്‍ക്കെതിരെ ഹര്‍ജി നല്‍കാമെന്നും കോടതി വ്യക്തമാക്കി. സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വൈസ് ചാന്‍സലര്‍ നിയമനം ചോദ്യം ചെയ്തു സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോള്‍ ഗവര്‍ണറുടെ നടപടിയെയാണു സര്‍ക്കാര്‍ ചോദ്യം ചെയ്യുന്നത് എന്നു ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കോടതി ഇക്കാര്യം അറിയിച്ചത്. ചാന്‍സലര്‍ കൂടിയാണ് ഗവര്‍ണറെന്നും അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി.ഇതുപോലെയുള്ള സാഹചര്യങ്ങള്‍ Read More …