അഞ്ഞൂറിലേറെ മൃതശരീരങ്ങള്‍ മുറിച്ചു വിറ്റ മേഗന്‍ ഹെസിനും അമ്മ ഷെര്‍ലിക്കും തടവ് ശിക്ഷ.

വാഷിംഗ്ടണ്‍: സംസ്‌കരിക്കാന്‍ ഏല്‍പ്പിച്ച മൃതദേഹങ്ങള്‍ ബന്ധുക്കളുടെ അനുമതിയില്ലാതെ വെട്ടിമുറിച്ച്‌ വില്‍പന നടത്തിയ ഫ്യൂണറല്‍ ഹോം ഉടമ മേഗന്‍ ഹെസിനു(46) 20 വര്‍ഷം തടവുശിക്ഷ. അമേരിക്കയിലെ കൊളറാഡോയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. അഞ്ഞൂറിലേറെ മൃതദേഹങ്ങളാണ് ഇവര്‍ മുറിച്ചു വില്‍പന നടത്തിയത്. സംഭവത്തില്‍ മേഗന്റെ അമ്മ 69 കാരിയായ ഷെര്‍ലി കോച്ചും കുറ്റക്കാരിയാണെന്നു കണ്ടെത്തുകയും 15 വര്‍ഷം തടവിന് Read More …

കോഴിക്കോട് 12കാരിയെ ലോഡ്ജിലെത്തിച്ച്‌ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍; മൂന്നുവര്‍ഷം മുന്‍പ് കുട്ടിയെ പീഡിപ്പിച്ച യുവാവിനും പിടിവീണു

കോഴിക്കോട്: കോടഞ്ചേരിയില്‍ പന്ത്രണ്ടുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ രണ്ടുപേര്‍ അറസ്റ്റില്‍. കൂടത്തായി അമ്ബലക്കുന്ന് ബിനു(31), വയലട സ്വദേശി ജിതിന്‍ (25) എന്നിവരെയാണ് കോടഞ്ചേരി ഇന്‍സ്‌പെക്ടര്‍ പ്രവീണ്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച്‌ രക്ഷിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ചൊവ്വാഴ്ചയാണ് പെണ്‍കുട്ടിയെ കാണാതായത്. ബുധനാഴ്ച രാവിലെ മുക്കം ബസ്റ്റാന്റില്‍ Read More …

ഒറ്റരാത്രികൊണ്ട് 50,000 പേരെ പിഴുതെറിയാന്‍ കഴിയില്ല; ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതി

ഹല്‍ദ്വാനി റെയില്‍വേ സ്റ്റേഷന് സമീപം താമസിക്കുന്ന ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിക്കാനുള്ള ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി തടഞ്ഞു . ‘ ഒറ്റരാത്രി കൊണ്ട് 50,000 പേരെ വേരോടെ പിഴുത് മാറ്റാന്‍ കഴിയില്ല. ഇത് മാനുഷീക പരിഗണന നല്‍കേണ്ട വിഷയമാണ്. പരിഹാരങ്ങള്‍ കണ്ടെത്തേണ്ടതുണ്ട് ‘ ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവ് തടഞ്ഞുകൊണ്ട് സുപ്രീം കോടതി വ്യക്തമാക്കി. പതിറ്റാണ്ടുകളായി Read More …

ഓഹരിവിപണി തട്ടിപ്പ്‌ ; ദമ്ബതികള്‍ പണം ധൂര്‍ത്തടിച്ചത്‌ ഗോവയിലെ ചൂതാട്ടകേന്ദ്രങ്ങളില്‍

ഓഹരിവിപണിയില്‍ നിക്ഷേപിച്ച്‌ ലാഭം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ ദമ്ബതികള്‍ പണം ധൂര്‍ത്തടിച്ചത് ഗോവയിലെ ചൂതാട്ടകേന്ദ്രങ്ങളില്‍. മാസ്റ്റേഴ്സ് ഫിന്‍സര്‍വ് ഷെയര്‍ ട്രേഡിങ് സ്ഥാപന ഉടമ വാഴക്കാല സ്വദേശി എബിന്‍ വര്‍ഗീസും കമ്ബനി ഡയറക്ടറായിരുന്ന ഭാര്യ ശ്രീരഞ്ജിനിയും 100 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പ്രാഥമിക കണ്ടെത്തല്‍. കാക്കനാട് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 19 Read More …

ഡിവൈഎസ്പി ഷാജിയുടെ സഹായിയുടെ മോചനം ഗവര്‍ണര്‍ തടഞ്ഞു

തിരുവനന്തപുരം: മൂന്നാം ഭാര്യയുടെ കാമുകനെ ക്രൂരമായി കൊലപ്പെടുത്തി മൃതശരീരം കഷണങ്ങളാക്കി പലയിടങ്ങളിലായി ഉപേക്ഷിച്ച കേസില്‍ മുന്‍ ഡിവൈഎസ്പി ഷാജിയുടെ സഹായിയെ വിട്ടയയ്ക്കാനുള്ള ഫയലില്‍ ഗവര്‍ണര്‍ ഒപ്പുവച്ചില്ല. എന്നാല്‍, രാഷ്ട്രീയ കൊലപാതക കേസുകളില്‍ അടക്കം ജീവപര്യന്തം കഠിന തടവിനു ശിക്ഷിക്കപ്പെട്ടവരില്‍ ശിക്ഷാ കാലയളവു പൂര്‍ത്തിയാക്കിയ ഏഴു പേരെ വിട്ടയയ്ക്കുന്നതിനുള്ള സര്‍ക്കാര്‍ ശിപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു. ഡിവൈഎസ്പി ഷാജിക്കൊപ്പം Read More …

ഹൃദായാഘാതം; വയനാട് സ്വദേശി അബ്ഹയില്‍ നിര്യാതനായി

അബ്ഹ: വയനാട് മേപ്പാടി സ്വദേശി സൗദിയിലെ അബ്ഹയില്‍ നിര്യാതനായി. ഖമീസ് മുശൈത്ത് സഫയര്‍ ഹോട്ടലിന് സമീപം അസ്ഫാര്‍ ട്രാവല്‍സില്‍ ജോലി ചെയ്തിരുന്ന മേപ്പാടി വടുവഞ്ചാല്‍ സ്വദേശി കല്ല് വെട്ട് കുഴിയില്‍ അബൂബക്കറിന്റെ മകന്‍ നൗഫല്‍ (39) ആണ് ഹൃദായാഘാതം മൂലം മരിച്ചത്. നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഖമീസ് മുശൈത്ത് അഹ്ലി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. Read More …

ബെനഡിക്‌ട് പതിനാറാമന്‍ മാര്‍പ്പാപ്പയ്ക്ക് വിട ചൊല്ലി ലോകം; ആദരാഞ്ജലി അര്‍പ്പിച്ച്‌ ലക്ഷങ്ങള്‍, സാക്ഷിയായി ലോക നേതാക്കള്‍

വത്തിക്കാന്‍: ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയുടെ (95) സംസ്‌കാരച്ചടങ്ങുകള്‍ പുരോഗമിക്കുന്നു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നടക്കുന്ന ചടങ്ങുകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയാണ് കാര്‍മ്മികത്വം വഹിക്കുന്നത്.ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങളാണ് സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ അണിനിരന്നിരിക്കുന്നത്. ചടങ്ങിന് സാക്ഷിയാകാന്‍ ലോകനേതാക്കളും എത്തിയിട്ടുണ്ട്. കാലം ചെയ്ത മാര്‍പ്പാപ്പയുടെ ആഗ്രഹപ്രകാരം ലളിതമായാണ് ചടങ്ങുകള്‍ നടത്തുന്നത്. 600 വര്‍ഷത്തിനിടെ ആദ്യമായാണ് Read More …

സ്വര്‍ണ വില ഇന്നും വര്‍ധിച്ചു; 28 മാസത്തെ ഉയര്‍ന്ന നിരക്ക്

കോഴിക്കോട്: സ്വര്‍ണത്തിന് ഇന്നും വില വര്‍ധിച്ചു. ഗ്രാമിന് 20 രൂപ വര്‍ധിച്ച്‌ 5130 രൂപയായി. പവന് 160 രൂപ വര്‍ധിച്ച്‌ 41,040 രൂപയുമായാണ് ഉയര്‍ന്നത്. ഇന്നലെ ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വര്‍ധിച്ചിരുന്നു. 28 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിന്ന്. 2022 ഡിസംബറില്‍ മാത്രം പവന് 1480 രൂപയുടെ വര്‍ധനവാണുണ്ടായത്. ഡിസംബര്‍ ഒന്നിന് Read More …