ഗെയില്‍ വിരുദ്ധ സമരം തെറ്റിദ്ധാരണ മൂലമാണ് നടക്കുന്നതെന്ന് കോടിയേരി

തൃശൂര്‍: ഗെയില്‍ വിരുദ്ധ സമരം തെറ്റിദ്ധാരണ മൂലമാണ് നടക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പൊലീസിന് ലാത്തിച്ചാര്‍ജ് നടത്തേണ്ടി വന്നത് ഒരു വികസനവും അനുവദിക്കില്ലെന്ന തത്പര കക്ഷികളുടെ നിലപാട് മൂലമാണെന്നും, യുഡിഎഫിന്റെ കാലത്ത് സിപിഎം ഗെയിലിനെതിരെ സമരം ചെയ്തത് അന്നത്തെ സ്ഥലം ഏറ്റെടുക്കല്‍ വ്യവസ്ഥകള്‍ക്കെതിരെ ആയിരുന്നുവെന്നും കോടിയേരി വ്യക്തമാക്കി. എന്നാല്‍, ഇന്ന് സ്ഥിതി വ്യത്യസ്തമാണെന്നും, Read More …

ബി.ജെ.പിയെയും ഹിന്ദു തീവ്രവാദത്തെയും രൂക്ഷമായി വിമര്‍ശിച്ച് നടന്‍ കമലഹാസന്‍

ചെന്നൈ: രാജ്യത്ത് ഹിന്ദു തീവ്രവാദം വലതു പക്ഷ രാഷ്ട്രീയ പാര്‍ട്ടികളെ ഗ്രസിച്ചിരിക്കുകയാണെന്ന് നടന്‍ കമലഹാസന്‍. മുന്‍ കാലങ്ങളില്‍ യുക്തികൊണ്ട് മറുപടി പറഞ്ഞിരുന്നവര്‍ ഇന്ന് ആയുധങ്ങള്‍ കൊണ്ടാണ് പ്രതികരിക്കുന്നതെന്ന് കമല്‍ പറഞ്ഞു. തമിഴ് മാസികയായ ആനന്ദവികടനിലെ പ്രതിവാര പംക്തിയിലാണ് കമലിന്റെ അഭിപ്രായപ്രകടനം. ‘ഇന്ത്യയില്‍ ഹിന്ദു തീവ്രവാദം ഇല്ലെന്ന് പറയാനാകില്ല. യുവാക്കളില്‍ ജാതിയുടെ പേരില്‍ വിദ്വേഷം കുത്തിവയ്ക്കാനാണ് ശ്രമങ്ങള്‍ Read More …

സച്ചിന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം:ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. ഐ.എസ്.എല്‍ നാലാം സീസണ്‍ ഉദ്ഘാടന ചടങ്ങിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിക്കാനായിരുന്നു കൂടിക്കാഴ്ച നടത്തിയതെന്ന് സച്ചിന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഫുട്‌ബോളിന്റെ പ്രചാരണമാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നവംബര്‍ 17 മുതല്‍ മാര്‍ച്ച് വരെയാണ് ഐ.എസ്.എല്‍ നാലാം സീസണ്‍ മത്സരങ്ങള്‍ നടക്കുക. ടീമിന്റെ Read More …

മുക്കത്ത് സംഘര്‍ഷം രൂക്ഷം; പോലീസ് വീട്ടില്‍ കയറി സമരക്കാരെ അറസ്റ്റ് ചെയ്തു

മുക്കം: കോഴിക്കോട് ജില്ലയിലെ മുക്കത്ത് ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സംഘര്‍ഷം തുടരുന്നു. ബുധനാഴ്ച നടന്ന പോലീസ് ലാത്തിച്ചാര്‍ജ്ജില്‍ പ്രതിഷേധിച്ച് മൂന്ന് പഞ്ചായത്തുകളില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ പലയിടത്തും അക്രമാസക്തമായി. പോലീസുകാര്‍ ആളുകളെ വീട്ടില്‍ കയറി അറസ്റ്റു ചെയ്യുന്നുണ്ട്. ഉത്തരമേഖലാ ഡി.ജി.പി രാജേഷ് ദിവാന്‍ മുക്കത്തെത്തിയിട്ടുണ്ട്. മുക്കം പോലീസ് സ്റ്റേഷനില്‍ ഉന്നത തല യോഗം വിളിച്ചു Read More …

പതിനഞ്ചുകാരിയായ മകളെ കൊലപ്പെടുത്തിയ ദമ്പതികള്‍ക്ക് ജീവപര്യന്തം

ബാന്ദ്ര: മകളെ കൊലപ്പെടുത്തിയ ദമ്പതികള്‍ക്ക് ജീവപര്യന്തം തടവ്. 2013ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പതിനഞ്ച് വയസുള്ള സംഗീതയെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. രാം അവതാര്‍, രണ്ടാം ഭാര്യ സുധ എന്നിവര്‍ക്കാണ് ശിക്ഷ ലഭിച്ചത്. ജില്ല ജഡ്ജ് ഭൂപേന്ദ്ര സഹായ് ആണ് ശിക്ഷ വിധിച്ചത്. വാക്കേറ്റത്തിനിടയില്‍ ദമ്പതികള്‍ മകളെ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുറ്റവാളികള്‍ക്ക് പതിനായിരം രൂപ പിഴയും Read More …

ഹാദിയ കേസ്: പോപ്പുലര്‍ഫ്രണ്ട് നേതാവിനെ എന്‍ഐഎ ചോദ്യം ചെയ്തു

കൊച്ചി: ഹാദിയ കേസുമായി ബന്ധപ്പെട്ടു പോപ്പുലര്‍ ഫ്രണ്ട് നേതാവ് എ.എസ്. സൈനബയെ എന്‍ഐഎ ചോദ്യം ചെയ്തു. കേസില്‍ സൈനബയെ പ്രതി ചേര്‍ക്കുന്നതു സംബന്ധിച്ചും എന്‍ഐഎ പരിശോധന നടത്തിവരികയാണ്. മറ്റു പോപ്പുലര്‍ഫ്രണ്ട് നേതാക്കളുടെ പങ്കും അന്വേഷിക്കുകയാണെന്നും എന്‍ഐഎ അറിയിച്ചു. മതപരിവര്‍ത്തനം, ഹാദിയയുടെ വിവാഹം എന്നിവയുമായി ബന്ധപ്പെട്ടാണ് സൈനബയെ എന്‍ഐഎ ചോദ്യം ചെയ്തത്. മതപരിവര്‍ത്തനം നടത്തിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം Read More …

പിണറായി സത്യപ്രതിജ്ഞാ ലംഘനം നടത്തി

ഭൂമി കൈയേറ്റം നടത്തിയ മന്ത്രി തോമസ് ചാണ്ടിയെ സംരക്ഷിക്കുന്നതിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പടയൊരുക്കം രണ്ടാം ദിവസത്തെ പര്യടനം ആരംഭിക്കുന്നതിന് മുമ്ബ് രാവിലെ കാസര്‍കോട് പ്രസ്‌ക്ലബിന്റെ മീറ്റ് ദ പ്രസില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ചെന്നിത്തല. മന്ത്രി തോമസ് ചാണ്ടി ഭൂമി കൈയേറിയിട്ടുണ്ടെന്ന് വ്യക്തമാണ്. ഇടതുമുന്നണിയുടെ ജനജാഗ്രതാ Read More …

രാഹുലിനൊപ്പം സെല്‍ഫി ; പെൺകുട്ടിയുടെ ചിത്രം വൈറലാകുന്നു

ബറുച്ച്: ഗുജറാത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് രസകരമായ സംഭവം നടന്നത്.രാഹുല്‍ ഗാന്ധി സഞ്ചരിച്ചിരുന്ന തുറന്ന വാഹനത്തിലേക്ക് ഒരു കൊച്ചു മിടുക്കി ചാടിക്കയറി.എല്ലാവരും ആദ്യം ഒന്നമ്പരുന്നു.പിന്നീടാണ് കാര്യം പിടികിട്ടിയത്.   രാഹുലിനടുത്ത് നിന്ന് ഒരു സെല്‍ഫി എടുക്കുകയായിരുന്നു അവളുടെ ലക്ഷ്യം.ശക്തമായ സുരക്ഷക്കിടയിലും അവൾ തന്റെ ആഗ്രഹം ഉപേക്ഷിക്കാൻ തയ്യാറായില്ല.വാഹനത്തില്‍ കയറി രാഹുലിനൊപ്പം സെല്‍ഫി എടുത്താണ് Read More …