ഇടത്, വലത് മുന്നണികള്‍ കേരളത്തെ മറ്റൊരു സിറിയയാക്കി മാറ്റുമെന്ന് കുമ്മനം

കേരളത്തെ ഇസ്ലാമിക് സ്റ്റേറ്റാക്കുമെന്ന പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെയും സര്‍ക്കാര്‍ ഭൂമി ഇനിയും കയ്യേറുമെന്ന മന്ത്രിയുടെയും പരസ്യ വെല്ലുവിളികള്‍ കേട്ടാണ് കേരളം അറുപത്തിയൊന്നാം പിറന്നാള്‍ ദിനം ആചരിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. അറുപത് വര്‍ഷത്തെ ഇടത് വലത് ഭരണത്തിന് ശേഷം കേരളം എവിടെയെത്തി നില്‍ക്കുന്നു എന്ന ചോദ്യത്തിനുള്ള മറുപടിയാണ് ഈ രണ്ട് വെല്ലുവിളികളും. സാമൂഹ്യ Read More …

മന്ത്രി തോമസ് ചാണ്ടിയുടെ വെല്ലുവിളിക്ക് മുഖ്യമന്ത്രിയുടെ ശാസന

തിരുവനന്തപുരം: മാര്‍ത്താണ്ഡം കായലിലെ തന്റെ പേഌട്ടുകള്‍ ഇനിയും മണ്ണിട്ട് നികത്തുമെന്ന് വെല്ലുവിളിച്ച മന്ത്രി തോമസ് ചാണ്ടിയെ മുഖ്യമന്ത്രി ശാസിച്ചു. ഇന്ന് രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി നേരിട്ട് വിളിപ്പിച്ചാണ് തോമസ് ചാണ്ടിക്ക് താക്കീത് നല്‍കിയത്. ഇത്തരത്തിലുള്ള പ്രസ്താവന ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രസ്താവനയില്‍ തനിക്കുള്ള അതൃപ്തി മന്ത്രിയെ അറിയിക്കുകയും ചെയ്തു. Read More …

നവംബര്‍ ഒന്നുമുതല്‍ യു.എ.യില്‍ പെട്രോളിനും ഡീസലിനും വില വര്‍ധനവ്

ദോഹ: രാജ്യത്ത് ഇന്ധന വിലയില്‍ നവംബര്‍ ഒന്നു മുതല്‍ വര്‍ധനവുണ്ടാകുന്നു. പ്രീമിയം, സൂപ്പര്‍ പെട്രോളിനും ഡീസലിനുമാണ് വില വര്‍ധിച്ചിരിക്കുന്നത്. ഒക്ടോബറില്‍ 1.60 റിയാല്‍ ആയിരുന്ന പ്രീമിയം പെട്രോളിന് ലിറ്ററിന് 1.65 റിയാലായും 1.70 റിയാല്‍ ആയിരുന്ന സൂപ്പറിന് 1.75 റിയാലുമാണ് നവംബറിലെ വില. 1.55 റിയാല്‍ ആയിരുന്ന ഡീസലിന് 10 ദിര്‍ഹം വര്‍ധിച്ച് 1.65 റിയാലിലെത്തി. Read More …

ഗുജറാത്തില്‍ ബിജെപിക്കിത് അഭിമാനപോരാട്ടം; അമിത്ഷായെത്തുന്നു

അഹമ്മദാബാദ്: തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ഗുജറാത്തില്‍ അഭിമാനപോരാട്ടത്തിന് ബിജെപിയുടെ പടയൊരുക്കം. ദേശീയ അധ്യക്ഷന്‍ അമിത് ഷാ അഞ്ചുദിവസം ഗുജറാത്ത് സന്ദര്‍ശിക്കും. ഈ മാസം നാലിനും അഞ്ചിനും സന്ദര്‍ശനം നടത്തുന്ന അമിത് ഷാ പിന്നീട് ഏഴ്, എട്ട്, ഒന്‍പതു തീയതികളിലും എത്തും. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ റാലികള്‍ക്ക് ആളുകള്‍ കൂടുന്നതും പട്ടേല്‍, ദലിത് പ്രക്ഷോഭത്തിനു പിന്തുണയേറുന്നതും Read More …

ആരെയും സംരക്ഷിക്കില്ല, നിയമം എല്ലാവര്‍ക്കും ബാധകം കാനം

തിരുവനന്തപുരം: നിയമം ലംഘിക്കുന്നവരെ സംരക്ഷിക്കില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേനന്ദ്രന്‍. നിയമം എല്ലാവര്‍ക്കും ബാധകമാണെന്നും ഒരുനിയമവും ഒറ്റരാത്രികൊണ്ട് നടപ്പാവില്ലെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങള്‍ പരിശോധിച്ച് സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും തോമസ് ചാണ്ടി വിഷയത്തില്‍ കാനം വ്യക്തമാക്കി. കഴിഞ്ഞ ദിവസം ജനജാഗ്രതാ യാത്രക്കിടെ കാനവും തോമസ് ചാണ്ടിയും വേദി പങ്കിട്ടിരുന്നു. കൈയ്യേറ്റ ആരോപണം തെളിയിക്കാന്‍ വെല്ലുവിളിച്ചിരുന്നു. Read More …

ചെന്നിത്തലയുടെ യാത്ര ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള പടയൊരുക്കം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ യാത്രയെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഉമ്മന്‍ചാണ്ടിക്ക് എതിരെയുള്ള ചെന്നിത്തലയുടെ പടയൊരുക്കമായി യാത്ര പരിണമിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പടയൊരുക്കം എവിടെയാണ് നടക്കുക എന്നു യാത്ര അവസാനിക്കുന്‌പോള്‍ മനസിലാകുമെന്നും അദ്ദേഹം പരിഹസിച്ചു. തോമസ് ചാണ്ടിക്കെതിരെയുള്ള ആരോപണങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ നിയമോപദേശം തേടിയിരിക്കുകയാണ്. അത് Read More …

ദുബായ് മെട്രോയുടെ പുതുക്കിയ സമയക്രമം ഇന്നു മുതല്‍ നിലവില്‍ വരുന്നു

ദുബായ്: ദുബായ് മെട്രോയുടെ പുതുക്കിയ സമയക്രമം ബുധനാഴ്ച നിലവില്‍ വരുന്നു. പുതുക്കിയ സമയക്രമം അനുസരിച്ച് മെട്രോ റെഡ് ലൈനിലെ ആദ്യ സര്‍വീസ് പുലര്‍ച്ചെ അഞ്ചുമണിക്കും ഗ്രീന്‍ലൈനിലെ ആദ്യ സര്‍വീസ് അഞ്ചരയ്ക്കും ആരംഭിക്കും. പ്രവൃത്തി ദിവസങ്ങളില്‍ രാത്രി 12 മണി വരെയും വാരാന്ത്യത്തില്‍ രാത്രി ഒരു മണി വരെയും റെഡ്ഗ്രീന്‍ ലൈനുകളുടെ സര്‍വീസ് ഉണ്ടാകും. ദുബായ് ട്രാം Read More …

വിഴിഞ്ഞം: നഷ്ടപരിഹാരം ഉടന്‍ കൊടുത്തുതീര്‍ക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി മൂലം തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും മത്സ്യതൊഴിലാളികള്‍ക്കുമുള്ള നഷ്ടപരിഹാര പാക്കേജ് ഉടന്‍ കൊടുത്തു തീര്‍ക്കുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായിട്ടില്‌ളെന്നും മന്ത്രി പറഞ്ഞു. 8.2 കോടി രൂപ മൊത്തം നഷ്ടപരിഹാരം നല്‍ക്കാന്‍ മന്ത്രിസഭ നേരത്തെ തീരുമാനിച്ചിരുന്നു. നഷ്ടപരിഹാരം നല്‍കാന്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നു തീരദേശവാസികള്‍ Read More …