ജനകീയ സമരങ്ങളെ പൊലിസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നത് ഇടതുപക്ഷ നയമല്ലെന്ന് വി എസ്

തിരുവനന്തപുരം : ജനകീയ സമരങ്ങളെ പൊലിസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നത് ശരിയല്ലെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍. ഇടതുപക്ഷ സര്‍ക്കാരിന് ചേര്‍ന്ന നയമല്ല ഇതെന്നും വി എസ് വ്യക്തമാക്കി.

ഗെയില്‍ സമരം: പ്രക്ഷോഭകര്‍ റോഡ് ഉപരോധിച്ചു

കോഴിക്കോട്: കോഴിക്കോട് എരഞ്ഞിമാവില്‍ നടന്ന ഗെയില്‍ വിരുദ്ധ പ്രക്ഷോഭത്തിനെതിരായ പൊലീസ് നടപടിയെ തുടര്‍ന്ന് സമരക്കാര്‍ കോഴിക്കോട് മുക്കം ദേശീയപാത ഉപരോധിച്ചു. പൊലീസ് അറസ്റ്റുചെയ്ത സമരക്കാരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് എം.ഐ ഷാനവാസ് എം.പിയുടെ നേതൃത്വത്തില്‍ മുക്കം പൊലീസ് സ്‌റ്റേഷനു മുന്നിലും ഉപരോധം തുടരുകയാണ്. സമരക്കാരെ അറസ്റ്റു ചെയ്ത സംഭവത്തില്‍ പൊലീസുമായി സംസാരിക്കുന്നതിന് സ്‌റ്റേഷനിലേക്ക് കയറാനിരുന്ന മുന്‍ എം.എല്‍.എ എ.സി. Read More …

നിന്ദര്‍ സമരം അവസാനിച്ചു ; ഭൂമി റീസര്‍വ്വെ ചെയ്യാമെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍

ജയ്പൂര്‍: രാജസ്ഥാന്‍ നിന്ദര്‍ ഗ്രാമത്തില്‍ കഴിഞ്ഞ ഒരു മാസമായി കര്‍ഷകര്‍ നടത്തിയിരുന്ന സമരം അവസാനിച്ചു. ജയ്പൂര്‍ വികസന അതോറിറ്റി പാര്‍പ്പിട പദ്ധതിക്കായി ഏറ്റെടുക്കുന്ന ഭൂമി റീസര്‍വ്വെ ചെയ്യാമെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതിനാലാണ് സമരം അവസാനിപ്പിക്കാന്‍ കര്‍ഷര്‍ തീരുമാനിച്ചത്. 2010 ല്‍ ജയ്പൂര്‍ വികസന അതോറിറ്റി പാര്‍പ്പിട പദ്ധതിക്കായി കുറഞ്ഞ വിലയില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി Read More …

കൊല്ലത്ത് ഒരേ സ്‌കൂളിലെ അധ്യാപികയും വിദ്യാര്‍ത്ഥിനിയുംമരിച്ച നിലയില്‍

കൊല്ലം: കൊല്ലത്ത് ഒരേ സ്‌കൂളിലെ അധ്യാപികയെയും വിദ്യാര്‍ത്ഥിനിയെയും മരിച്ച  നിലയില്‍ കണ്ടെത്തി. കൊല്ലത്തെ ഒരു സ്വകാര്യ സ്‌കൂളിലെ അധ്യാപികയായ റിനു, പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സാന്ദ്ര എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവരുടെ മൃതദേഹങ്ങള്‍ രണ്ടിടങ്ങളില്‍ നിന്നുമാണ് കണ്ടെത്തിയത്. പിന്നിലുള്ള കാരണം വ്യക്തമല്ല. ഇരുവരുടേയും മരണത്തിന് പരസ്പരം ബന്ധമുണ്ടോ എന്നതിനെ കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് കരുനാഗപ്പള്ളി പോലീസ് അറിയിച്ചു. Read More …

കാമുകനുമായി ചേര്‍ന്ന് ഭര്‍ത്താവിനെ കൊല്ലാന്‍ വിഷം നല്‍കി, മരിച്ചത് 13 പേര്‍

മുസാഫര്‍ഗഡ്: കാമുകനൊത്ത് ജീവിക്കുന്നതിന് വേണ്ടി ഭര്‍ത്താവിനെ കൊല്ലാന്‍ തയ്യാറാക്കിയ വിഷപ്പാല്‍ കൂടിച്ച് മരിച്ചത് കുടുംബത്തിലെ 13 പേര്‍. കുട്ടികളടക്കമുള്ള 14 പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാകിസ്ഥാനിലെ മുസാഫര്‍ഗഡിലാണ് സംഭവം നടന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് തെഹ്‌സില്‍ സ്വദേശിയായ ആസിയ (20) എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: രണ്ട് Read More …

വിദ്യാര്‍ത്ഥിനിയുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിക്കെതിരെ കേസ്

കൊല്ലം: കൊല്ലം കുണ്ടറയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ അശ്ലീല വീഡിയോ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിക്കെതിരെ കേസ്. ജുവനൈല്‍ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. പരാതി അറിയിച്ചിട്ടും സ്‌കൂള്‍ യാതൊരു നടപടികളും കൈക്കൊള്ളാന്‍ തയ്യാറായില്ലെന്ന് പെണ്‍കുട്ടിയുടെ രക്ഷിതാവ് ആരോപിച്ചിരുന്നു. മാത്രമല്ല, ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് വിദ്യാര്‍ത്ഥിയെ വിലക്കിയില്ലെന്നും പരാതിയുണ്ട്. പെണ്‍കുട്ടിയുടെ Read More …

സുരേഷ് ഗോപിക്കെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി

നടനും ബിജെപി എംപിയുമായ സുരേഷ് ഗോപിക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എം ധനീഷ് ലാല്‍ ആണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അനില്‍ കാന്തിന് പരാതി നല്‍കിയത്. വ്യാജ മേല്‍വിലാസം ഉപയോഗിച്ച് പോണ്ടിച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ ചെയ്തത് വഴി വന്‍ തുകയുടെ നികുതി വെട്ടിപ്പാണ് സുരേഷ് ഗോപി നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ധനീഷ് ലാല്‍ പരാതി Read More …

പോപ്പുലര്‍ ഫ്രണ്ടിന്റെ വിദേശ പണമിടപാടുകള്‍ പരിശോധിക്കുമെന്ന് ഡി.ജി.പി

തിരുവനന്തപുരം : പോപ്പുലര്‍ ഫ്രണ്ടിന്റെ വിദേശ പണമിടപാടുകള്‍ പരിശോധിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. ഇന്റലിജന്‍സ് മേധാവി ഇതു സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുമെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഡി.ജി.പി അറിയിച്ചു. സംഘടിതമായി മതപരിവര്‍ത്തനം നടത്താറുണ്ടെന്നും വിദേശത്ത് നിന്ന് ഹവാല വഴി പണം സ്വീകരിച്ചിട്ടുണ്ടെന്നും ഒളിക്യാമറയില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ Read More …