കേരളത്തിന് ഒന്നാം സ്ഥാനം

തിരുവനന്തപുരം: ക്രമസമാധാനത്തിന്റെ കാര്യത്തില്‍ കേരളത്തിന് ഒന്നാം സ്ഥാനമെന്ന് മുഖ്യമന്ത്രി.   മറിച്ചുള്ള ആരോപണങ്ങള്‍ അവാസ്ഥവവും അടിസ്ഥാന രഹിതവുമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി.     പശുവിനെ കൊന്നാല്‍ കൊലപാതകം നടത്തുന്ന അവസ്ഥ കേരളത്തിലില്ല, സംസ്ഥാനത്തിന് എതിരായ പ്രചരണം രാഷ്ട്രീയ ലക്ഷ്യമാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.   കെ. മുരളീധരന്‍ എംഎല്‍എ നല്‍കിയ അടിയന്തര പ്രമേയ Read More …

ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ഇതര സംസ്ഥാന തൊഴിലാളി്ക്ക് ദാരുണ അന്ത്യം

കൊല്ലം: ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. തിരുനെല്‍വേലി സ്വദേശി മുരുകനാണ് മരിച്ചത്. കൊല്ലത്തേയും തിരുവനന്തപുരത്തേയും ആശുപത്രികള്‍ കൈയൊഴിഞ്ഞതിനെ തുടര്‍ന്നാണ് മുരുകന്‍ മരിച്ചത്.

നരഹത്യക്ക് കേസെടുക്കണം എം.എം ഹസന്‍

തിരുവനന്തപുരം: പൊലീസ് മര്‍ദനത്തെ തുടര്‍ന്ന് തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശി വിനായകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മനഃപൂര്‍വമായ നരഹത്യക്ക് കേസെടുക്കണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസന്‍. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഹസന്‍ കത്ത് നല്‍കി. പൊലീസ് ക്രൂരത വ്യക്തമാക്കുന്നതാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മുഖം രക്ഷിക്കലിന്റെ ഭാഗമായി ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥരെ Read More …

അരുണ്‍ ജയ്റ്റ്‌ലി തിരുവനന്തപുരത്തിന്

ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി കേരള സന്ദര്‍ശനത്തിന് തയാറെടുക്കുന്നു. തിരുവനന്തപുരം ശ്രീകാര്യത്ത് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ വീട് സന്ദര്‍ശിക്കാനാണ് മന്ത്രി കേരളത്തിലേക്ക് എത്തുന്നത്. ഞായറാഴ്ചയായിരിക്കും സന്ദര്‍ശനം.   കേരളത്തിലെ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് മന്ത്രിയുടെ സന്ദര്‍ശനം.

വിനായകന്റെ മരണം: ലോകായുക്ത അന്വേഷണം ആരംഭിച്ചു

തൃശൂര്‍: പൊലീസിന്റെ ക്രൂര പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിനായകന്റെ കേസന്വേഷണം ലോകായുക്ത ഏറ്റെടുത്തു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടറോടും വിനായകനോടൊപ്പം അറസ്റ്റ് ചെയ്ത സുഹൃത്ത് ശരത്തിനോടും ഹാജരാവാന്‍ ലോകായുക്ത നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ, ജൂലായ് 16,17 തീയതികളിലെ പാവറട്ടി സ്റ്റേഷനിലെ ജനറല്‍ ഡയറിയും ഹാജരാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനിടെ വിനായകന്റെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് ദിവസത്തിനുള്ളില്‍ സമഗ്രമായ Read More …

ലോക്‌സഭയില്‍ ഇടത് എം.പിമാരുടെ പ്രതിഷേധം

ന്യൂഡല്‍ഹി: കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ലോക്‌സഭയില്‍ ഇടത് എം.പിമാരുടെ പ്രതിഷേധം. മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടിലാണ് ഏറ്റുവമധികം രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്നതെന്നായിരുന്ന ബി.ജെ.പി എം.പിമാരായ മീനാക്ഷി ലേഖി, പ്രഹ്ലാദ് ജോഷി എന്നിവരുടെ പ്രസ്?താവന. ഇതിനെതിരയാണ് ഇടത് എം.പിമാര്‍ പ്രതിഷേധമുയര്‍ത്തിയത്. സഭയില്‍ ഇല്ലാത്ത ആളുകളെ പേരെടുത്ത് വിമര്‍ശനം ഉന്നയിക്കുന്നത് ശരിയെല്ലെന്ന് ഇടത് എം.പിമാര്‍ Read More …

ഗ്രീന്‍കാര്‍ഡ് സംവിധാനത്തില്‍ മാറ്റം വരുത്തി അമേരിക്ക

വാഷിങ്ടണ്‍: ഗ്രീന്‍കാര്‍ഡ് വിസ അനുവദിക്കുന്നതില്‍ പുതിയ സംവിധാനവുമായി അമേരിക്കന്‍ ഭരണകൂടം. ഇംഗ്ലീഷ് സംസാരിക്കുന്ന വിദഗ്ധ തൊഴിലാളികളെ പ്രോല്‍സാഹിപ്പിക്കുന്നതാണ് പുതിയ സംവിധാനം.നിയമപരമായി അമേരിക്കയിലേക്ക് കുടിയേറുന്നവരുടെ എണ്ണത്തില്‍ കുറവ് വരുത്തുമെന്ന ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് നടപടി. കുടുംബത്തോടെയുളള കുടിയേറ്റത്തിന് നിയന്ത്രണമേര്‍പ്പെടുത്താനും പദ്ധതിയുണ്ടെന്ന് ട്രംപിന്റെ സീനിയര്‍ ഉപദേശഷ്ടാവ് ജാക്‌സണ്‍ മില്ലര്‍ പറഞ്ഞു. വ്യക്തികളോടൊപ്പം പങ്കാളിയും കുട്ടികളും വരുന്നതിനാണ് ഇത്തരത്തില്‍ Read More …

ജയലളിതയുടെ മാതൃക പിന്തുടര്‍ന്ന് യോഗി ആദിത്യനാഥ്

തമിഴ്‌നാട്ടിലെ അമ്മ കാന്റീനുകളുടെ മാതൃകയില്‍ പാവപ്പെട്ടവര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കുന്ന പദ്ധതിയുമായി യോഗി സര്‍ക്കാര്‍. പ്രഭു കീ റസോയി എന്നു പേരിട്ടിരിക്കുന്ന പദ്ധതി ആഗസ്റ്റ് ഒമ്ബതിന് ആരംഭിക്കും. സഹന്‍പൂരിലായിരിക്കും പരീക്ഷണാടിസ്ഥാനത്തില്‍ ഭക്ഷണശാല പ്രവര്‍ത്തനമാരംഭിക്കുക. ദിവസവും മുന്നൂറു പേര്‍ക്കുള്ള ഭക്ഷണം ഇവിടെ തയ്യാറാക്കും.     ഒരു ദിവസത്തെ മുഴുവന്‍ ഭക്ഷണവും 13 രൂപയ്ക്ക് ലഭ്യമാക്കുന്ന ‘അന്നപൂര്‍ണ Read More …