യുമോര്‍ച്ച നേതാവിന്റെ വീട്ടില്‍ നിന്ന് കള്ളനോട്ടടിക്കുന്ന യന്ത്രം കണ്ടെടുത്തു

തൃശൂര്‍: തൃശൂര്‍ ശ്രീനാരായണപുരം അഞ്ചാംപരത്തിയില്‍ യുവമോര്‍ച്ച നേതാവിന്റെ വീട്ടില്‍ നടന്ന റെയ്ഡില്‍ ഒന്നര ലക്ഷം രൂപയുടെ കള്ളനോട്ടും കള്ളനോട്ടടിക്കുന്ന യന്ത്രവും കണ്ടെടുത്തു. ശ്രീനാരായണപുരം ഏരാശേരി രാജേഷിന്റെ വീട്ടില്‍ നടന്ന റെയ്ഡിലാണ് കള്ളനോട്ട് യന്ത്രം കണ്ടെത്തിയത്. വീടിന്റെ മുകളിലത്തെ നിലയിലെ പ്രത്യേകം തയാറാക്കിയ മുറിയിലാണ് കള്ളനോട്ട് അടിച്ചുവന്നിരുന്നത്. 2000, 500, 50, 20 രൂപയുടെ വ്യാജനോട്ടുകളാണ് കണ്ടെത്തിയത്. Read More …

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: പവാറിനും ചാഞ്ചാട്ടം

ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമെന്ന് സൂചന നല്‍കി എന്‍സിപി അധ്യക്ഷന്‍ ശരത് പവാറും രംഗത്ത്. എന്‍സിപി കൂടി രാംനാഥ് കോവിന്ദിന് പിന്തുണ പ്രഖ്യാപിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചതോടെ ബിജെപിക്കെതിരേ പ്രതിപക്ഷത്ത് രൂപംകൊണ്ട പൊതു സ്ഥാനാര്‍ഥി എന്ന ധാരണ പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. ബിജെപിക്കെതിരേ നിലപാടെടുക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ ഇന്ന് യോഗം ചേരാനിരിക്കേയാണ് പവാറിന്റെ ചാഞ്ചാട്ടമെന്നതാണ് ശ്രദ്ധേയം. Read More …

കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

കണ്ണൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസിറെ വിജിലന്‍സ് സംഘം അറസ്റ്റ്‌ചെയ്തു. ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് 50,000 രൂപ വാങ്ങുന്നതിനിടയിലാണ് പയ്യാവൂരിലെ വില്ലേജ് ഓഫീസര്‍ ചങ്ങളായി സ്വദേശി സൈദ് പിടിയിലായത്. കണ്ണൂര്‍ പൈസക്കരി സ്വദേശിയായ അജിത്കുമാറിനോടാണ് വില്ലേജ് ഓഫീസര്‍ 60,000 അപേക്ഷ തീര്‍പ്പാക്കുന്നതിന് ആവിശ്യപ്പെട്ടത്. തുടര്‍ന്ന് അജിത് വിജിലന്‍സിന് പരാതി നല്‍കുകയായിരുന്നു. പോലീസ് പറഞ്ഞതനുസരിച്ച് അജിത് പണവുമായ് Read More …

സ്വാശ്രയ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ നല്‍കണം

കൊച്ചി: സ്വാശ്രയ അണ്‍ എയ്ഡഡ് കോളജുകളിലെ വിദ്യാര്‍ഥികള്‍ക്ക് കെ എസ് ആര്‍ ടി സി ബസില്‍ കണ്‍സെഷന്‍ നല്‍കണമെന്ന് ഹൈക്കോടതി. കെ എസ് ആര്‍ ടി സി ബസുകളില്‍ പാരലല്‍ സ്ഥാപനങ്ങളിലെയും സഹകരണ സ്ഥാപനങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ നഷേധിച്ചുവെന്ന് പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍  എം എസ് എഫ്   (മുസ്ലീം സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ )ഹൈക്കോടതിയില്‍ ഹര്‍ജി Read More …

കടം എഴുതിത്തള്ളുകയല്ല; കര്‍ഷകരെ സംരക്ഷിക്കുകയാണ് വേണ്ടത്

ന്യൂഡല്‍ഹി: അടിയന്തര സാഹചര്യങ്ങളില്‍ മാത്രമേ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്ന നടപടി സ്വീകരിക്കാവൂയെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. വായ്പകള്‍ എഴുതിത്തള്ളുന്നത് ഫാഷനായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകരുടെ കടങ്ങള്‍ ഒഴിവാക്കി നല്‍കുകയല്ല ശാശ്വത പരിഹാരമെന്നും വെങ്കയ്യ നായിഡു പറഞ്ഞു. കര്‍ഷകരെ സംരക്ഷിക്കുന്നതിനുള്ള സംവിധാനമാണ് വേണ്ടത്. അവരെ ദുരിതത്തിലേക്ക് നയിക്കാതെ ശ്രദ്ധിക്കുകയാണ് സംസ്ഥാനങ്ങള്‍ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ Read More …

ഗുണനിലവാരമില്ലാത്ത പതഞ്ജലിയോട് ഇപ്പോഴും പ്രിയം മോദിക്കു മാത്രം

കാഠ്മണ്ഡു: പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ ഗുണ നിലവാര പരിശോധനയില്‍ പരാജയപ്പെട്ടത്തോടെ ആറ് ഉല്‍പ്പന്നങ്ങള്‍ തിരിച്ചു വിളിക്കാന്‍ നേപ്പാള്‍ പതഞ്ജലിയോട് ആവശ്യപ്പെട്ടു. നേപ്പാള്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ ഇവ പരാജയപ്പെട്ടു എന്ന് അറിയിച്ചു. ഉത്തരാഖണ്ഡില്‍ ഉല്‍പ്പാദിപ്പിച്ച ആറ് ഉല്‍പ്പന്നങ്ങള്‍ ഗുണനിലവാരം തീരെയില്ലാത്തതാണെന്നാണ് കണ്ടെത്തിയത്. വിവിധ ഷോപ്പുകളില്‍ നിന്ന് സാമ്ബിളുകള്‍ ശേഖരിച്ചായിരുന്നു പരിശോധന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുപ്പക്കാരനായാണ് Read More …

ദാസ്യപ്പണി എടുക്കേണ്ടവരല്ല പൊലീസെന്ന് എഡിജിപി ടോമിന്‍ ജെ.തച്ചങ്കരി

കണ്ണൂര്‍: ദാസ്യപ്പണി എടുക്കേണ്ടവരല്ല പൊലീസെന്ന് എഡിജിപി ടോമിന്‍ ജെ.തച്ചങ്കരി. പേഴ്‌സണല്‍ സെക്യൂരിറ്റി സംവിധാനം പലരും ദുരുപയോഗം ചെയ്യുകയാണ്. ജനപ്രതിനിധികളും ജഡ്ജിമാരും പോലും സെക്യൂരിറ്റിക്കായി പൊലീസിനെ ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വന്തം മണ്ഡലത്തില്‍ പോകാന്‍ ജനപ്രതിനിധികള്‍ക്ക് പൊലീസ് സംരക്ഷണത്തിന്റെ ആവശ്യമെന്താണെന്നും തച്ചങ്കരി ആരോപിച്ചു.

ഗംഗേശാനന്ദ കേസിലെ പെണ്‍കുട്ടിക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേരന്ദിയം മുറിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട പെണ്‍കുട്ടിക്ക് കോടതിയുടെ വിമര്‍ശനം. തിരുവനന്തപുരം പോക്‌സോ കോടതിയാണ് വിമര്‍ശനം ഉന്നയിച്ചത്. അനാവശ്യ വിഷയങ്ങള്‍ ഉന്നയിച്ച് കോടതിയുടെ വിലപ്പെട്ട സമയം കളയരുത്. ഹര്‍ജിയുടെ നിയമസാധുത പോലും മനസ്സിലാക്കാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പോക്‌സോ കോടതിയിലാണ് പെണ്‍കുട്ടി ഹര്‍ജി നല്‍കിയിരുന്നത്. Read More …