വനിതാ സംഘടന രൂപീകരിച്ചത് ഭൂരിഭാഗം നടിമാരോടും ആലോചിക്കാതെ ; നടി ലക്ഷ്മി പ്രിയ

കൊച്ചി: വുമണ്‍ ഇന്‍ സിനിമ കളക്ടീവിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി ലക്ഷ്മിപ്രിയ രംഗത്ത്. സിനിമയിലെ ഭൂരിഭാഗം നടിമാരോടും ആലോചിക്കാതെയാണ് വനിതാ സംഘടന രൂപീകരിച്ചതെന്ന് ലക്ഷ്മി പ്രിയ പറഞ്ഞു. സംഘടനയില്‍ ചേരണമെന്ന് ആവശ്യപ്പെട്ട് ആരും ഇതുവരെ സമീപിച്ചിട്ടില്ല. 20ഓളം പേര്‍മാത്രമേ സംഘടനയില്‍ ഉള്ളൂവെന്നും അധികം ആളുകളും ഇതിന് പുറത്താണെന്നും ലക്ഷ്മിപ്രിയ ചൂണ്ടിക്കാട്ടി. ഈ സംഘടനയുടെ ഉദ്ദേശം എന്താണെന്ന് Read More …

ബിവറേജസ് ഔട്ട്‌ലെറ്റിനെതിരായ സമരം: വിന്‍സെന്റ് എംഎല്‍എയ്ക്കു ജാമ്യം

തിരുവനന്തപുരം: ബിവറേജസ് ഔട്ട്‌ലെറ്റിനെതിരെ സമരം നടത്തിയ കേസില്‍ എം. വിന്‍സെന്റ് എംഎല്‍എയ്ക്കു ജാമ്യം. നെയ്യാറ്റിന്‍കര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സ്ത്രീ പീഡന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന എംഎല്‍എയ്ക്കു നെയ്യാറ്റിന്‍കര ജയിലില്‍ തുടരേണ്ടിവരും.   ബാലരാമപുരം ദേശീയപാതക്കരികില്‍ സ്ഥിതിചെയ്തിരുന്ന ബിവറേജസ് ഔട്ട്‌ലെറ്റ് താന്നിവിളിലേക്കു മാറ്റി സ്ഥാപിച്ചതിനെ എതിര്‍ത്ത് നടത്തിയ സമരത്തിലാണ് വിന്‍സെന്റിനെതിരെ കേസ് Read More …

ജനിച്ച കുഞ്ഞിന്റെ വയറ്റില്‍ മറ്റൊരു കുഞ്ഞ്, ഞെട്ടിത്തരിച്ച് ഡോക്ടര്‍മാര്‍

മുംബൈ: നവജാത ശിശു ജനിച്ചത് വയറ്റില്‍ മറ്റൊരു ശിശുവുമായി. മുംബ്രയില്‍ കഴിഞ്ഞദിവസമാണ് സംഭവം. 19 കാരിയായ യുവതി ജന്മം നല്‍കിയ നവജാതശിശുവിന്റെ വയറിനുള്ളില്‍ മാംസപിണ്ഡമുണ്ടെന്ന് സ്‌കാനിങ്ങിനിടെ ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. മോണോസൈഗോട്ടിക് ട്വിന്‍ പ്രഗ്‌നന്‍സി എന്ന അപൂര്‍വ രോഗാവസ്ഥയാണ് ഇതെന്നും ലോകത്ത് ഇതുവരെ 200 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു. കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായി ശസ്ത്രക്രിയ Read More …

എം എല്‍ എമാരെ മാറ്റിയത് സുരക്ഷ കണക്കിലെടുത്ത്: ചെന്നിത്തല

മലപ്പുറം: ഗുജറാത്തിലെ കോണ്‍ഗ്രസ് എം എല്‍ മാരെ ചാക്കിട്ടു പിടിക്കാനുള്ള ബി ജെ പി ശ്രമം അവരുടെ സുരക്ഷക്ക് ഭീഷണിയാവുമെന്നതിനാലാണ് എം എല്‍ എമാരെ കര്‍ണാടകത്തിലേക്ക് മാറ്റിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി-അമിത്ഷാ കുതന്ത്രമാണ് നടക്കുന്നത്.   സി ബി ഐ, എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പ്, ആദായനികുതി വകുപ്പ് എന്നിവയെ Read More …

‘കടക്ക് പുറത്ത്’ പരാമര്‍ശം ; പിണറായിക്കെതിരെ തുറന്നടിച്ച് കാനം

മലപ്പുറം: മുഖ്യമന്ത്രിയുടെ ‘കടക്ക് പുറത്ത്’ പരാമര്‍ശത്തിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മാധ്യമപ്രവര്‍ത്തകരോട് ഭരണാധികാരികള്‍ ഇത്തരം നിലപാട് സ്വീകരിക്കരുതെന്നും, ഈ വിഷയം ചര്‍ച്ച ചെയ്യണോ എന്ന് തീരുമാനിക്കേണ്ടത് സിപിഐഎം സംസ്ഥാനസമിതിയാണെന്നും കാനം വിമര്‍ശിച്ചു. അതേസമയം, മാധ്യമ പ്രവര്‍ത്തകരോട് ‘കടക്ക് പുറത്ത്’ എന്ന് ആജ്ഞാപിച്ചതിന് പിന്നാലെ ഉയര്‍ന്ന വിവാദങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് മസ്‌കറ്റ് ഹോട്ടലിലെ Read More …

വയനാട് ചുരത്തില്‍ പട്ടാപ്പകല്‍ മറിഞ്ഞ കാറിലെ യാത്രക്കാരെ കാണാനില്ല

വയനാട്: പട്ടാപ്പകല്‍ മറിഞ്ഞ കാറിലെ യാത്രക്കാരെ കാണാതായത് പരിഭ്രാന്തി പരത്തുന്നു. വയനാട് ചുരത്തിലെ ഏഴാം വളവിലാണ് കാര്‍ മറിഞ്ഞത്. ഇന്ന് ഉച്ചയ്ക്ക് 11.15 ഓടെയായിരുന്നു സംഭവം. എന്നാല്‍ കാര്‍ മറിഞ്ഞതിന് പിന്നാലെ സ്ഥാലത്തെത്തിയ ആരും ഇതില്‍ യാത്രക്കാരെ ആരെയും കണ്ടില്ല. പോലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ചേര്‍ന്ന് മറിഞ്ഞ കാര്‍ ഉയര്‍ത്തി. സ്ഥലത്ത് പരിശോധന Read More …

മഅ്ദനിക്ക് പണം നല്‍കി സഹായിക്കാന്‍ ലീഗൊരുങ്ങി, മഅ്ദനി നിരസിച്ചു

തിരുവനന്തപുരം:  പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയുടെ കേരളയാത്രയുടെ ചെലവുകള്‍ വഹിക്കാന്‍ മുസ്‌ലിം ലീഗ്. എന്നാല്‍ മഅ്ദനി അത് നിരാകരിച്ചതായി അറിയുന്നു. ഏതെങ്കിലും പാര്‍ട്ടിയുടെയോ വ്യക്തികളുടെയോ സാമ്പത്തിക സൗജന്യത്തില്‍ തനിക്ക് ജന്മ നാട്ടില്‍ വന്നു പോകേണ്ടെന്നും നീതി നിഷേധത്തിനെതിരെ കൂടെ നിന്നാല്‍ സന്തോഷമുണ്ടെന്നും മഅ്ദനി അറിയിച്ചതായാണു വിവരം. മഅ്ദനിയുടെ കേരള യാത്രയില്‍ സുരക്ഷയ്ക്കായി കൂടെ വരുന്ന കര്‍ണാടക Read More …

ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജു വാര്യരല്ലെന്ന് പോലീസ്

കൊച്ചി:  നടന്‍ ദിലീപിന്റെ ആദ്യവിവാഹം സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ തേടി പോലീസ്. നടി മഞ്ജു വാരിയരെ അല്ല ദിലീപ് ആദ്യം വിവാഹം ചെയ്തതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. മഞ്ജു വാര്യര്‍ക്കും മുമ്പ് ദിലീപ് വിവാഹിതനായിരുന്നുവെന്നും അകന്ന ബന്ധുവായ യുവതിയാണ് ദിലീപിന്റെ ആദ്യഭാര്യ എന്നുമാണ് പോലീസിന്റെ കണ്ടെത്തല്‍.   ആലുവ ദേശം രജിസ്ട്രാര്‍ ഓഫീസിലാണ് രജിസ്റ്റര്‍ വിവാഹം ചെയ്തത്. Read More …