ഗോരക്ഷ: അതിക്രമങ്ങളെ പിന്തുണയ്ക്കില്ലന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഗോരക്ഷയുടെ പേരിലുള്ള അതിക്രമങ്ങളെ പിന്തുണയ്ക്കില്ലന്ന് കേന്ദ്ര സര്‍ക്കാര്‍. അതിക്രമങ്ങളെ പിന്തുണയ്ക്കില്ലന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഇത് സംസ്ഥാന വിഷയമാണെന്നും കേന്ദ്രം സുപ്രീം കോടതിയില്‍ വിശദീകരിച്ചു. നിലപാട് വ്യക്തമാക്കി സത്യവാങ് മൂലം നല്‍കാന്‍ സുപ്രീം കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 24 ലേക്ക് മാറ്റി

തൃശൂര്‍: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 24 ലേക്ക് മാറ്റി. സുനിയുടെ പൊലീസ് കസ്റ്റഡി അവസാനിച്ച ശേഷം ഹര്‍ജി പരിഗണിക്കാനായാണ് മാറ്റിയിരിക്കുന്നത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. സുനിയുടെ അഭിഭാഷകനായ ബിഎ ആളൂര്‍ ഇന്ന് കോടതിയില്‍ ഹാജരായിരുന്നില്ല. മുന്‍കാല നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ സുനി Read More …

ലോക്‌സഭയില്‍ കേന്ദ്രസര്‍ക്കാരിനെ കുരുക്കി മെഡിക്കല്‍ കോളേജ് കോഴ

ന്യുഡല്‍ഹി: മെഡിക്കല്‍ കോളേജിന് കേന്ദ്രാനുമതി ലഭിക്കാന്‍ കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ കോഴ വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് ഇന്നും ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളം. എന്നാല്‍ ശൂന്യവേളയില്‍ വിഷയം ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് വ്യക്തമാക്കി സ്പീക്കര്‍ സുമിത്ര മഹാജന്‍ അനുമതി നല്‍കിയില്ല.   ഇതേത്തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടുത്തളത്തിലിറങ്ങി. മെഡിക്കല്‍ കോളേജ് അഴിമതിയില്‍ Read More …

നടിയെ ആക്രമിച്ച സംഭവം: ഇപ്പോള്‍ അന്വേഷണം ദിലീപിന്റെ അടുത്ത സുഹൃത്തായ പ്രമുഖ നടിയെ കേന്ദ്രീകരിച്ച്

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ നടന്‍ ദിലീപിന്റെ അടുത്ത സുഹൃത്തായ പ്രമുഖ നടിയെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. ദിലീപ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഈ നടിയുടെ അക്കൗണ്ടിലേക്ക് എത്തിയിട്ടുള്ള പണത്തെക്കുറിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. ബിനാമി ഇടപാടില്‍ ഈ നടിയുടെ അക്കൗണ്ടിലേക്ക് ദിലീപ് പണം കൈമാറിയതായി കണ്ടെത്തിയതായി സൂചനകളുണ്ട്. ചില റിയല്‍ എസ്റ്റേറ്റ് Read More …

രാജ്യത്തെ സ്‌കൂളുകള്‍ സൈനിക സ്‌കൂള്‍ ചിട്ട നടപ്പിലാക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ സ്‌കൂളുകളും സൈനിക സ്‌കൂളുകളുടെ ചിട്ട നടപ്പിലാക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. മാനവ വിഭവശേഷി മന്ത്രാലയത്തിനാണ് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മാനവ വിഭവശേഷി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയ ചര്‍ച്ചയിലാണ് ഇത്തരത്തിലൊരു നിര്‍ദേശം ഉയര്‍ന്നത്. മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്ക്കറുടെ നേതൃത്വത്തില്‍ നിര്‍ദേശം നടപ്പിലാക്കാനുള്ള പദ്ധതികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. Read More …

ദേ, സ്ത്രീ വകുപ്പ് ; മന്ത്രി കെ കെ ശൈലജ തന്നെ

തിരുവനന്തപുരം:പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഏറ്റവും വലിയ വാഗ്ദാനങ്ങളിലൊന്നായ വനിതാ, ശിശുക്ഷേമ വകുപ്പ് ദാ, ഇപ്പോള്‍ പ്രവര്‍ത്തനം തുടങ്ങും. അതുസംബന്ധിച്ച വിജ്ഞാപനം ദിവസങ്ങള്‍ക്കുള്ളില്‍ ഗവര്‍ണര്‍ പി സദാശിവം പുറപ്പെടുവിക്കും. ഗവര്‍ണറുടെ അനുമതിക്കു സമര്‍പ്പിക്കാനുള്ള വിജ്ഞാപനം സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പ് തയ്യാറാക്കി വരികയാണ്. മന്ത്രിസഭയുടെ അംഗീകാരത്തിനു സമര്‍പ്പിക്കുന്ന വിജ്ഞാപനം മന്ത്രിസഭ അംഗീകരിച്ച് ഗവര്‍ണര്‍ക്ക് കൈമാറും. ഒപ്പം, സാമൂഹിക നീതി, Read More …

ബാണാസുര സാഗര്‍ അണക്കെട്ടില്‍ കാണാതായവരില്‍ നാലാമത്തെ ആളുടെ മൃതദേഹവും ലഭിച്ചു

ബത്തേരി: ബാണാസുര സാഗര്‍ അണക്കെട്ടില്‍ കൊട്ടത്തോണി മറിഞ്ഞ് കാണാതായവരില്‍ നാലാമത്തെ ആളുടെ മൃതദേഹം ലഭിച്ചു. ചെമ്ബുകടവ് സ്വദേശി വട്ടച്ചോട് ബിനു (42)ന്റെ മൃതദേഹമാണ് ലഭിച്ചത്. കാണാതായ മറ്റു മൂന്നു പേരുടെയും മൃതദേഹം കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയിരുന്നു. ഇന്ന് രാവിലെ പടിഞ്ഞാറത്തറ എസ്.ഐയുടെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലില്‍ തീരത്തടിഞ്ഞ നിലയിലാണ് ബിനുവിന്റെ മൃതദേഹം കണ്ടെത്തിയത്. Read More …

ഖത്തറിനെതിരായ ഉപരോധം; സൗദി അനുകൂല രാജ്യങ്ങള്‍ക്കിടയില്‍ ഭിന്നത രൂക്ഷം

ഖത്തറിനെതിരെ ഉപരോധമേര്‍പ്പെടുത്തിയ സൗദി അനുകൂല രാജ്യങ്ങള്‍ക്കിടയില്‍ അഭിപ്രായ ഭിന്നതകള്‍ രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്. തീവ്രവാദവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സൗദിയെ ഉന്നം വെച്ച് യു.എ.ഇ വിദേശകാര്യ മന്ത്രി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനകള്‍ ഇതിന്റെ ഭാഗമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഇതിനിടെ നേരത്തെയുള്ള പതിമൂന്ന് ഉപാധികള്‍ക്ക് പകരം സൗദി സഖ്യരാജ്യങ്ങള്‍ പുതിയ ആറ് നിബന്ധനകള്‍ മുന്നോട്ടുവെക്കാന്‍ നീക്കം നടത്തുന്നുവെന്ന Read More …