സിംഗിള്‍ ഡ്യൂട്ടിയിലേക്ക്‌ കെഎസ്‌ആര്‍ടിസി 

തിരുവനന്തപുരം: ഡ്യൂട്ടി പരിഷ്കരണത്തിലൂടെ ദിവസവരുമാനം എട്ടുകോടി രൂപയാകുമെന്ന പ്രതീക്ഷയില്‍ കെഎസ്‌ആര്‍ടിസി. നിലവില്‍ 3600 ബസാണ് സര്‍വീസ് നടത്തുന്നത്. ശരാശരി വരുമാനം ആറുകോടിയും. പുതിയ മാറ്റത്തിലൂടെ സര്‍വീസ് 12.5 ലക്ഷം കിലോമീറ്ററില്‍നിന്ന് 16 ലക്ഷമാക്കി 4800 ബസ് നിരത്തിലിറക്കാം. ഇതിനൊപ്പം സ്വിഫ്റ്റ് സര്‍വീസുകള്‍കൂടി ചേരുമ്ബോള്‍ വരുമാനം ഉയരുമെന്നാണ് കണക്കുകൂട്ടല്‍. ഇതുവഴി മാസവരുമാനത്തില്‍ 25 കോടി രൂപയുടെ വര്‍ധനയുണ്ടാകും. Read More …

പാന്‍റിന്‍റെ നീളം കുറഞ്ഞു; സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥിയെ അധിക്ഷേപിച്ചെന്ന് പരാതി

കോഴിക്കോട്: യൂണിഫോം പാന്‍റിന്‍റെ നീളം കുറഞ്ഞെന്നാരോപിച്ച്‌ പ്ലസ് ടൂ വിദ്യാര്‍ഥിയെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അധിക്ഷേപിച്ചെന്ന് പരാതി. രക്ഷിതാക്കളുടെ പരാതിയില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. വടകര ശ്രീഗോകുലം പബ്ലിക് സ്‌കൂളിലെ പ്രിന്‍സിപ്പലിനെതിരെയാണ് ആരോപണം. വളരെ മോശമായ പദപ്രയോഗങ്ങളുപയോഗിച്ച്‌ പ്രിന്‍സിപ്പല്‍ ശകാരിച്ചു. അശ്ലീല ചിത്രത്തില്‍ അഭിനയിക്കാനാണോ സ്‌കൂളിലേയ്ക്ക് വരുന്നതെന്നു ചോദിച്ച്‌ അപമാനിച്ചെന്നും വിദ്യാര്‍ഥി പ്രതികരിച്ചു. സഹപാഠികളുടെ മുന്നില്‍വച്ച്‌ അധിക്ഷേപിച്ചതിന്‍റെ Read More …

ലോകത്തിലെ ആദ്യ ഇലക്‌ട്രിക് വിമാനം; പരീക്ഷണ പറക്കല്‍ വിജയിച്ച്‌ ആലീസ്

രീക്ഷണ പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി. ആലീസ് (alice) എന്നാണ് വിമാനത്തിന് പേരിട്ടിരിക്കുന്നത്. എവിയേഷന്‍ എയര്‍ക്രാഫ്റ്റാണ് വിമാനം നിര്‍മ്മിച്ചിരിക്കുന്നത്. ഗ്രാന്റ് കൗണ്ടി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഇന്ന് രാവിലെ 7.10നായിരുന്നു ആദ്യ പറക്കല്‍. 3,500 അടി ഉയരത്തില്‍ 8 മിനിറ്റ് വിമാനം പറന്നു. മലിനീകരണം തീരെയില്ല എന്നതാണ് വിമാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ലൈറ്റ് ജെറ്റുകളുമായോ ഹൈ- Read More …

ചികിത്സക്കെത്തിയ വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറി; ഡോക്ടര്‍ക്ക് മര്‍ദ്ദനം, പരാതി

കോഴിക്കോട്: വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറി എന്നാരോപിച്ച്‌ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഡോക്ടര്‍ക്ക് മര്‍ദ്ദനം. ആശുപത്രിയിലെത്തിയ ഒരു സംഘം വിദ്യാര്‍ഥികളാണ് ഡോക്ടറെ മര്‍ദ്ദിച്ചത്. ഇന്ന് ഉച്ചയോടെ ആശുപത്രിയില്‍ എത്തിയ വിദ്യാര്‍ഥിസംഘം ഡോക്ടറെ അത്യാഹിതവിഭാ​ഗത്തില്‍ നിന്ന് വലിച്ചിറക്കി അടിച്ചെന്നാണ് പരാതി. വ്യാഴാഴ്ച രാവിലെ അടിയന്തരചികിത്സാവിഭാ​ഗത്തില്‍ പനിക്ക് ചികിത്സ തേടിയെത്തിയ വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറി എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. അതേസമയം ഇന്നലെ വിദ്യാര്‍ഥിനികള്‍ Read More …

‘താജ്മഹല്‍ നിര്‍മിച്ചത് ഷാജഹാനാണെന്നതില്‍ തെളിവില്ല, യഥാര്‍ഥ ചരിത്രം കണ്ടെത്തണം’; സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: താജ്മഹല്‍ പണികഴിപ്പിച്ചതിന് പിന്നിലെ യഥാര്‍ഥ ചരിത്രം പുറത്തുകൊണ്ടുവരണം എന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. താജ്മഹല്‍ നിര്‍മിച്ചത് ഷാജഹാനാണെന്നതില്‍ ശാസ്ത്രീയ തെളിവുകളില്ലെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. താജ്മഹലിന്റെ യഥാര്‍ഥചരിത്രം കണ്ടെത്താന്‍ വസ്തുതാന്വേഷണ സമിതിയുണ്ടാക്കണം എന്നാവശ്യപ്പെട്ട് ഡോ രജനീഷ് സിങ്ങാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്‍ ഭാര്യ മുംതാസിനായി പണികഴിപ്പിച്ചതാണ് താജ് മഹലെന്നാണ് പറയപ്പെടുന്നത്. 1631 Read More …

മുന്നില്‍ കാട്ടാന, പേടിച്ച്‌ ബൈക്കില്‍ നിന്ന് വീണ് അധ്യാപകര്‍ക്ക് പരിക്ക്

പത്തനംതിട്ട; ജോലി കഴിഞ്ഞ് മടങ്ങിയ അധ്യാപകര്‍ കാട്ടാനയെ കണ്ട് പേടിച്ച്‌ ബൈക്കില്‍ നിന്നു വീണു. സീതത്തോട് കട്ടച്ചിറ ഗവ.ഹൈസ്കൂളിലെ അധ്യാപകരായ അനീഷ് അലക്സ് (31), ഇന്ദ്രജിത്ത് (38) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ബൈക്കില്‍ നിന്ന് വീണെങ്കിലും ആനയുടെ ആക്രമണത്തില്‍ നിന്നു ഇരുവരും തലനാരിഴയ്ക്കു രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് നാലിനു മണിയാര്‍-കട്ടച്ചിറ റൂട്ടില്‍ തോട്ടപ്പുരയ്ക്കു സമീപമാണ് സംഭവം.കട്ടച്ചിറ ഹൈസ്കൂളിലെ എല്‍പി Read More …

ഭാര്യയുടെ ആഭരണവുമായി മുങ്ങി, പിടികിട്ടാപ്പുള്ളി രണ്ടാംഭാര്യയ്ക്കൊപ്പം കഴിയവേ അറസ്റ്റില്‍

നിലമ്ബൂര്‍: ഭാര്യയുടെ സ്വര്‍ണ്ണാഭരണങ്ങളും പണവുമായി മുങ്ങിയ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവില്‍ പോയ ഭര്‍ത്താവിനെ 15 വര്‍ഷങ്ങള്‍ക്കു ശേഷം രണ്ടാംഭാര്യയ്ക്കൊപ്പം കഴിയവേ അറസ്റ്റ് ചെയ്തു. മുഹമ്മദ് സലീം എന്ന കണ്ണനെ (50) ആണ് മണ്ണാര്‍ക്കാട് കരിമ്ബുഴയില്‍ മറ്റൊരു പേരില്‍ കഴിയുന്നതിനിടെ വഴിക്കടവ് ഇന്‍സ്‌പെക്ടര്‍ മനോജ് പറയട്ട അറസ്റ്റ് ചെയ്തത്. 2006 ലാണ് കേസിനാസ്പദമായ സംഭവം . Read More …

സരസ്വതീ ദേവിയുടെ വികലമായ നഗ്നചിത്രം പ്രദര്‍ശിപ്പിച്ച്‌ എസ്‌എഫ്‌ഐ; വരച്ചത് എംഎഫ് ഹുസൈന്റെ വിവാദ ചിത്രം

മലപ്പുറം: ഹൈന്ദവ വിശ്വാസികള്‍ നവരാത്രി ആഘോഷിക്കുമ്ബോള്‍ സരസ്വതി ദേവിയെ അപമാനിച്ച്‌ എസ്‌എഫ്‌ഐ. മലപ്പുറം പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം പോളിടെക്നിക്കിലെ പ്രവര്‍ത്തകരാണ് ദേവിയെ അപമാനിച്ചത്. സംഭവത്തില്‍ വിദ്യാര്‍ത്ഥികളില്‍ നിന്നുള്‍പ്പെടെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. എംഎഫ് ഹുസ്സെെന്‍ വരച്ച സരസ്വതിദേവിയുടെ വികലമായ പൂര്‍ണനഗ്‌നചിത്രം വരച്ചാണ് എസ്‌എഫ്‌ഐ വിദ്യാര്‍ത്ഥികള്‍ ഹിന്ദു വിശ്വാസങ്ങളെ വ്രണപ്പെടുത്തിയത്.എംഎഫ് ഹുസ്സെെന്‍ വരച്ച സരസ്വതിദേവിയുടെ വികലമായ പൂര്‍ണനഗ്‌നചിത്രം എസ്‌എഫ്‌ഐക്കാര്‍ Read More …