വിജയിന്റെ ഭൈരവയുടെ ട്രയിലര്‍ ഇറങ്ങി

ചെന്നൈ: ഇളയ ദളപതി വിജയ് നായകനാവുന്ന പുതിയ ചിത്രം ഭൈരവയുടെ ട്രയ്‌ലര്‍ പുറത്തിറങ്ങി. വിജയ് തന്നെയാണ് ഫേസ് ബുക്ക് പേജിലൂടെ ട്രയ്‌ലര്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചത്. വിജയിനെ നായകനാക്കി അഴകിയ തമിഴ് മകന്‍ സംവിധാനം ചെയ്ത ഭരതനാണ് ഭൈരവയുടെയും സംവിധായകന്‍. വിജയ് ഇരട്ട വേഷത്തിലെത്തുന്നെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. വിജയരാഘവന്‍, ജഗപതി ബാബു, ഡാനിയേല്‍ ബാലാജി, ഹരീഷ് Read More …

ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം അവസാന ഘട്ടത്തില്‍

സോള്‍: ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം അവസാന ഘട്ടത്തിലെന്ന് ഉത്തരകൊറിയന്‍ ഏകാധിപതി കിംജോങ് ഉന്‍. രാജ്യത്തിന്റെ സൈനിക ശേഷിയോട് ഏറ്റുമുട്ടാനാവില്ലെന്നും അദ്ദേഹം പുതുവത്സര സന്ദേശത്തില്‍ അറിയിച്ചു. ഇതോടെ മേഖലയില്‍ സംഘര്‍ഷം ശക്തമായിട്ടുണ്ട്. ദക്ഷിണ കൊറിയയുടെ സഹായത്തോടെ യു എസ് നടത്തുന്ന സൈനിക നീക്കം അവസാനിപ്പിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. സ്വയരക്ഷക്ക് ആണവായുധമടക്കം സൈനിക ശേഷി വര്‍ധിപ്പിക്കും. Read More …

ടെന്നിസ് താരം സോംദേവ് വിരമിച്ചു; ഇനി പരിശീലക പദവിയില്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടെന്നീസ് താരം സോംദേവ് ദേവ് വര്‍മ്മന്‍ പ്രൊഫണല്‍ ടെന്നീസില്‍നിന്നും വിരമിച്ചു. തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് സോംദേവ് വിരമിക്കല്‍ വാര്‍ത്ത പുറത്തുവിട്ടത്. തന്നെ പിനതുണച്ചവര്‍ക്ക് അദ്ദേഹം നന്ദിപറയുകയും ചെയ്തു. പുരുഷ സിംഗിള്‍സില്‍ രാജ്യത്തെ ഏറ്റവും മികച്ച താരമായ സോംദേവിന്റെ വിരമിക്കല്‍ ഇന്ത്യന്‍ ടെന്നീസിനെ അദ്ഭുതപ്പെടുത്തി. കളിക്കാരനെന്ന നിലയില്‍ കരിയര്‍ അവസാനിപ്പിച്ചെങ്കിലും പരിശീലകനായി കളത്തിലേക്ക് Read More …

മാരിയപ്പന്റെ ജീവിതം വെള്ളിത്തിരയിലേക്ക്

ചെന്നൈ: പാരാലിമ്പിക്‌സില്‍ സ്വര്‍ണം നേടിയ തമിഴ്‌നാട്ടുകാരന്‍ തങ്കവേലു മാരിയപ്പന്റെ ജീവിതം സിനിമയാകുന്നു. ഐശ്വര്യ ധനുഷ് രജനീകാന്താണ് ‘മാരിയപ്പന്‍’ എന്ന പേരില്‍ സിനിമ സംവിധാനം ചെയ്യുന്നത്. പുതുവത്സരത്തില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്. ഇന്ത്യയുടെ ജെഴ്‌സിയണിഞ്ഞ് കൈയില്‍ സ്വര്‍ണ മെഡലുമായി പുറം തിരിഞ്ഞു നില്‍ക്കുന്ന മാരിയപ്പന്റെ Read More …

കോഴയും ലൈംഗിക സ്വാധീനവുമെന്ന് വെളിപ്പെടുത്തല്‍

കോഴിക്കോട്: സ്‌കൂള്‍ കലോത്സവത്തിന് പിന്നിലെ കോഴക്കഥകള്‍ പുറത്തു വരുന്നു. കോഴിക്കോട് സ്വദേശിയായ നൃത്താധ്യാപകന്‍ ഓള്‍ കേരള ഡാന്‍സ് ടീച്ചേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളോട് നേരിട്ടും പിന്നീട് ഫോണിലും നടത്തിയ വെളിപ്പെടുത്തലുകളാണ് പുറത്തു വരുന്നത്. എട്ടാം സ്ഥാനത്തുള്ള ശിഷ്യയെ ആദ്യ സ്ഥാനത്തെത്തിക്കാന്‍ തിരുവനന്തപുരത്തെ വിധികര്‍ത്താക്കള്‍ 1.75 ലക്ഷം രൂപ കൊടുത്തതായാണ് വെളിപ്പെടുത്തല്‍. ശാസ്ത്രീയ നൃത്തങ്ങളില്‍ ഉപജില്ലാതലം മുതല്‍ സംസ്ഥാന Read More …

റിലയന്‍സ് ജിയോയുടെ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ പ്രാബല്യത്തിലായി

ന്യൂഡല്‍ഹി: റിലയന്‍സ് ജിയോയുടെ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ പ്രാബല്യത്തിലായി. നേരത്തെ ജിയോ വെല്‍ക്കം ഓഫര്‍ കഴിഞ്ഞ 31ന് അവസാനിച്ച സാഹചര്യത്തിലാണ് പുതിയ ഓഫര്‍. നിലവിലെ ഉപയോക്താക്കള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ഒരു ജി ബിയുടെ ഫെയര്‍ യൂസേജ് പോളിസി കൊണ്ടുവരുമെന്ന് നേരത്തെ ചെയര്‍മാന്‍ മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് ഒരു ദിവസം സൗജന്യമായി ഉപയോഗിക്കാവുന്ന Read More …

മോദി ജനത്തെ നിരാശനാക്കി

തിരുവനന്തപുരം: രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും പ്രധാനമന്ത്രി നരേന്ദ്ര മോദി നിരാശരാക്കിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തില്‍ നോട്ട് നിരോധനം സംബന്ധിച്ച് ഒരു വാക്കുപോലും പ്രധാനമന്ത്രി മിണ്ടിയില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. മോദിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ പ്രതീക്ഷയുടെ അടുത്തുപോലും എത്തിയില്ല. ജനങ്ങളുടെ ദുരിതം ഇപ്പോഴും തുടരുകയാണ്. മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാന്‍ പ്രധാനമന്ത്രി Read More …

ശത്രുക്കള്‍ക്കും പുതുവല്‍സര ആശംസ

ന്യൂയോര്‍ക്ക്: തന്റെ ശത്രുക്കള്‍ക്കും പുതുവല്‍സര ആശംസകള്‍ നേര്‍ന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ശത്രുക്കള്‍ക്കും എനിക്കെതിരായി മത്സരിച്ച് ദയനീമായി പരാജയപ്പെട്ട് എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുന്ന എല്ലാവര്‍ക്കും പുതുവല്‍സര ആശംസകള്‍ നേരുന്നുവെന്ന് ട്രംപ് ട്വിറ്ററില്‍ കുറിച്ചു. ജനുവരി 20ന് അമേരിക്കയുടെ 45ാമത്തെ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ചുമതലയേല്‍ക്കും. നിരവധി പേരെ പ്രെമറി തെരഞ്ഞെടുപ്പുകളില്‍ തോല്‍പ്പിച്ചതിന് ശേഷമാണ് Read More …