നോട്ട് നിരോധനം പൂര്‍ണമായും പാളി

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ നോട്ട് നിരോധന പരിപാടി പൂര്‍ണമായും പാളിയെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മോദിക്കെതിരെ രാഹുല്‍ ആഞ്ഞടിച്ചത്. നോട്ട് നിരോധനത്തിലൂടെ ജനങ്ങള്‍ നേരിട്ട കഷ്ടതകള്‍ക്ക് മോദി മറുപടി പറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോട് പറയുന്നു താന്‍ അഴിമതിക്കെതിരായ യുദ്ധത്തിലാണെന്ന്. എന്നാല്‍ Read More …

പോലീസില്‍ യോഗ നിര്‍ബന്ധം

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ യോഗ നിര്‍ബന്ധമാക്കി ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ ഉത്തരവ്. ആഴ്ചയില്‍ ഒരു ദിവസം പോലീസ് സ്റ്റേഷനുകളില്‍ യോഗ പരിശീലിക്കണമെന്നാണ് ഡിജിപിയുടെ ഉത്തരവ്.   തിരുവനന്തപുരം, കണ്ണൂര്‍, കൊല്ലം തുടങ്ങി ഏഴു ജില്ലകളില്‍ ഡിജിപിയുടെ ഉത്തരവ് നടപ്പാക്കി തുടങ്ങിയതായി ഒരു സ്വകാര്യ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ബാബ രാംദേവ്, ശ്രീ ശ്രീ രവിശങ്കര്‍ Read More …

ഉണ്ണിത്താന് മറുപടിയുമായി മുരളീധരന്‍

തിരുവനന്തപുരം: തനിക്കെതിരേ വിമര്‍ശനം ഉന്നയിച്ച കെപിസിസി വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താന് മറുപടിയുമായി കെ.മുരളീധരന്‍ എംഎല്‍എ രംഗത്ത്. വീട്ടുകാര്‍ അഭിപ്രായം പറയുന്നിടത്ത് കുശിനിക്കാരന് സ്ഥാനമില്ലെന്ന് ഉണ്ണിത്താനെ കളിയാക്കി മുരളീധരന്‍ പറഞ്ഞു. പാര്‍ട്ടിയുടെ അഭിപ്രായം രേഖപ്പെടുത്തേണ്ടത് കെപിസിസി അധ്യക്ഷനാണ്. താന്‍ ഉന്നയിച്ച വിമര്‍ശനം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരമാണെന്നും പറഞ്ഞ കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും മുരളീധരന്‍ പറഞ്ഞു. സര്‍ക്കാരിന്റെ വീഴ്ചകള്‍ തുറന്നുകാട്ടുന്നതില്‍ Read More …

വിമാനത്തിന്റെ ബ്ലാക്ക്‌ബോക്‌സ് കണ്ടെടുത്തു

മോസ്‌കോ: ഞായറാഴ്ച 92 പേരുമായി കരിങ്കടലില്‍ തകര്‍ന്നുവീണ റഷ്യന്‍ സൈനിക വിമാനത്തിന്റെ ബ്ലാക്ക്‌ബോക്‌സ് കണ്ടെടുത്തു. തീരത്തുനിന്ന് ഒരു കിലോമീറ്ററോളം അകലെ കരിങ്കടലില്‍ നടന്ന പരിശോധനയിലാണ് ആദ്യ ബ്ലാക്ക്‌ബോക്‌സ് കണ്ടെത്തിയത്. ബ്ലാക്ക്‌ബോക്‌സ് കണ്ടെത്തിയതോടെ അപകടത്തിന്റെ യഥാര്‍ഥ കാരണം അറിയാനാവുമെന്നാണ് കരുതുന്നത്. നേരത്തെ വിമാനത്തിന്റെ ഫ്യൂസിലേജ് എന്നു കരുതുന്ന ഭാഗം കണ്ടെത്തിയിരുന്നു. കരിങ്കടല്‍തീരത്തെ സുഖവാസ കേന്ദ്രമായ സോച്ചിയില്‍നിന്നു സിറിയയിലെ Read More …

നിക്ഷേപം വെളിപ്പെടുത്തണം

ലക്‌നോ: നോട്ട് അസാധുവാക്കലിനു ശേഷം ബിജെപി നടത്തിയ നിക്ഷേപം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വെളിപ്പെടുത്തണമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. തന്നെയും പാര്‍ട്ടിയേയും അപകീര്‍ത്തിപ്പെടുത്താനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വഷണമെന്നും മായാവതി ആരോപിച്ചു. അക്കൗണ്ടില്‍ നിക്ഷേപിച്ച പണം പ്രവര്‍ത്തകര്‍ നല്‍കിയ സംഭാവനകളാണ്. ഒരോചില്ലിപൈസയ്ക്കും കണക്കുണ്ടെന്നും മായാവതി പറഞ്ഞു. ബിജെപിയും വന്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. എന്നാല്‍ ഇതിനെക്കുറിച്ച് ആര് Read More …

യു ഡി എഫ് പരാജയം

തിരുവനന്തപുരം: പ്രതിപക്ഷമെന്ന നിലയില്‍ യുഡിഎഫ് പരാജയമാണെന്ന് മുസ് ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍. യോഗം ചേരല്‍ മാത്രമാണ് ഇപ്പോള്‍ യുഡിഎഫില്‍ നടക്കുന്നതെന്നും നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഒന്നും ചെയ്യാനായിട്ടില്ലെന്നും ഇ.ടി ആഞ്ഞടിച്ചു. ജനകീയ പ്രശ്‌നങ്ങള്‍ യുഡിഎഫിന് ഏറ്റെടുക്കാനായിട്ടില്ല. സര്‍ക്കാരിന്റെ ഭരണപരാജയം ഉയര്‍ത്തികാണിക്കാന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങള്‍ യുഡിഎഫില്‍ ഉന്നയിക്കുമെന്നും ഇ.ടി വ്യക്തമാക്കി. Read More …

കേരളം കാത്തിരിക്കുന്നത് വരള്‍ച്ചയുടെ ദിനങ്ങള്‍

സമാനതകള്‍ ഇല്ലാത്ത വേനല്‍ വറുതിക്ക് ഇക്കുറി കേരളം സാക്ഷ്യം വഹിക്കുമെന്ന് ഉറപ്പായി. സംസ്ഥാനത്ത് കാലവര്‍ഷവും തുലാവര്‍ഷവും ഒരു പോലെ കുറഞ്ഞ മറ്റൊരു കാലഘട്ടം ഇതിന് മുന്‍പ് ഉണ്ടായിട്ടില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതിനുമുമ്ബ് കാലവര്‍ഷം ഏറ്റവും കുറഞ്ഞത് 98 വര്‍ഷം മുന്‍പ് 1918 ലാണ്.1150 മില്ലി മീറ്റര്‍ മഴ മാത്രമാണ് അന്നു പെയ്തത്. Read More …

വിനോദയാത്രയ്ക്ക് പോയ ബസ് മറിഞ്ഞു

കോഴിക്കോട്: കൊടുവള്ളിയില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞ് 39 പേര്‍ക്ക് പരിക്ക്. ആറ്റിങ്ങല്‍ ഗവണ്‍മെന്റ് കോളജില്‍ നിന്നുള്ള വിനോദയാത്രാ സംഘത്തിന്റെ വാഹനമാണ് അപകടത്തില്‍ പെട്ടത്. മൂന്ന്‌പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റ 18 പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മൈസൂരില്‍ നിന്ന് വിനോദയാത്ര കഴിഞ്ഞ് മടങ്ങിവരുന്നതിനിടെയാണ് അപകടമുണ്ടായത്. അമിതവേഗമോ, ഡ്രൈവര്‍ ഉറങ്ങിപ്പോയതോ ആകാം Read More …