പ്രധാനമന്ത്രി മോദി പാര്‍ലമെന്റില്‍; കേന്ദ്രസര്‍ക്കാരിന്റെ സമവായ നിര്‍ദേശം പ്രതിപക്ഷം തള്ളി

ന്യൂഡല്‍ഹി  നോട്ട് അസാധുവാക്കിയ വിഷയത്തില്‍ പാര്‍ലമെന്റ് ചര്‍ച്ചയില്‍ വീണ്ടും പ്രതിസന്ധി. കേന്ദ്രസര്‍ക്കാരിന്റെ സമവായ നിര്‍ദേശം പ്രതിപക്ഷം തള്ളി. കേന്ദ്രമന്ത്രി കിരണ്‍ റിജ്ജുവിനെതിരായ അഴിമിതി ആരോപണത്തിലും പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം. ചോദ്യോത്തരവേള തടസപ്പെടുത്തി. ശക്തമായ ബഹളത്തെ തുടര്‍ന്ന് 12 മണിവരെ ലോക്‌സഭ നിര്‍ത്തിവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണ് ബഹളം. പാര്‍ലമെന്റ് സമ്മേളനത്തിലെ ശേഷിക്കുന്ന മൂന്നു ദിവസവും Read More …

നോട്ട് നിരോധനം ദേശീയ ദുരന്തം

ന്യൂഡല്‍ഹി: നോട്ട് നിരോധനം ദേശീയ ദുരന്തമായി മാറിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം രാജ്യത്തെ സാമ്പത്തിക അടിയന്തരാവസ്ഥയിലേക്കു നയിച്ചിരിക്കുകയാണ്. സാധാരണക്കാരെ കൂടുതല്‍ കുഴപ്പങ്ങളിലേക്കു തള്ളിയിടുന്ന ഭരണമാണ് മോദിയുടേതെന്നും അദ്ദേഹം വിമര്‍ശിച്ചു. നോട്ട് ആസാധുവാക്കിയതുമൂലമുണ്ടായ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് നേതാക്കളും എംപിമാരും എംഎല്‍എമാരും ഡല്‍ഹി ജന്തര്‍മന്തറില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു Read More …

ഉമ്മന്‍ ചാണ്ടി ഡല്‍ഹി ധര്‍ണയില്‍ നിന്നും വിട്ട് നിന്നു

ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ സഹകരണ മേഖലയോടുള്ള സമീപനത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് ഡല്‍ഹി ജന്തര്‍മന്ദറില്‍ സംഘടിപ്പിച്ച ധര്‍ണയില്‍ നിന്ന് ഉമ്മന്‍ചാണ്ടി വിട്ട് നിന്നു. നിന്ന് ഡിസിസി പുനസംഘടനയിലെ അതൃപ്തി മൂലമാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഡല്‍ഹി യാത്ര റദ്ദാക്കിയത്. കേരളത്തില്‍ സംഘടനാതെരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്നാണ് എ ഗ്രൂപ്പിന്റെ ആവശ്യം. ഇക്കാര്യം എ ഗ്രൂപ്പ് നേതാക്കള്‍ കേരളത്തിന്റെ ചുമതലയുള്ള Read More …

സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി

ന്യൂഡല്‍ഹി: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ സംബന്ധിച്ച് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. ഡല്‍ഹി തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഇത് സംബന്ധിച്ച് സി ബി ഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് ചെന്നൈയിലെ ഒരു സന്നദ്ധസംഘടന സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.   കേസ്സ് തീര്‍പ്പാക്കുന്നത് വരെ ജയലളിതയുടെ സ്വത്ത് Read More …

വിധി ജില്ലാ സെഷന്‍സ് കോടതി സ്റ്റേ ചെയ്തു

തലശ്ശേരി: പോലീസുകാരെ ഭീഷണിപ്പെടുത്തി പ്രസംഗിച്ചുവെന്ന കേസില്‍ അഡ്വ. എഎന്‍ ഷംസീര്‍ എംഎല്‍എയെ ശിക്ഷിച്ച കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിധി ജില്ല സെഷന്‍സ് കോടതി സ്റ്റേ ചെയ്തു. മൂന്നു മാസം തടവിനും 2000 രൂപ പിഴയടക്കാനുമാണ് എഎന്‍ ഷംസീറിനെ കോടതി ശിക്ഷിച്ചിരുന്നത്. ഇതിനെതിരെ നല്‍കിയ ഹരജിയിലാണ് വിധി സ്റ്റേ ചെയ്തത്. 2012 ജൂലൈ 20നായിരുന്നു Read More …

ഡിജിറ്റല്‍മലപ്പുറം പദ്ധതിക്ക് തുടക്കമായി

മലപ്പുറം കറന്‍സി പ്രതിസന്ധിയെ മറികടക്കാന്‍ ഡിജിറ്റല്‍ പണമിടപാട് വ്യാപകമാക്കുന്നതിനായുള്ള കേന്ദ്രപദ്ധതി മലപ്പുറം ജില്ലയില്‍ വ്യാപകമാക്കുന്നു. ജില്ലയില്‍ നടപ്പാക്കുന്ന എന്റെ മലപ്പുറം,ഡിജിറ്റല്‍ മലപ്പുറം പദ്ധതിയുടെ ലോഗോ പ്രകാശനം പി.ഉബൈദുള്ള എം.എല്‍.എ.നിര്‍വ്വഹിച്ചു. സവിശേഷമായ എന്തും ഇരുകൈയും നീട്ടി സ്വീകരിക്കുന്ന പാരമ്പര്യമാണ് മലപ്പുറം ജില്ലയ്ക്കുള്ളതെന്ന് ഉബൈദുള്ള പറഞ്ഞു. അക്ഷയ, സാക്ഷരത, കുടുംബശ്രീ തുടങ്ങിയവ ജില്ലയുടെ വിജയ വഴിയിലെ നാഴിക കല്ലുകളാണ്. Read More …

3.25 കോടിയുടെ അസാധു നോട്ടുകള്‍ പിടികൂടി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 3.25 കോടി രൂപയുടെ അസാധു നോട്ടുകള്‍ പിടികൂടി. കരോള്‍ ബാഹിലെ ഒരു ഹോട്ടലില്‍നിന്നാണ് നോട്ടുകള്‍ പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് ആദായനികുതി വകുപ്പും ക്രൈംബ്രാഞ്ച് വിഭാഗവും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേര്‍ പിടിയിലായിട്ടുണ്ട്. മുംബൈ ക്രേന്ദ്രീകരിച്ചുള്ള ഹവാല ഇടപാടുകാരുടേതാണ് പണമെന്നു സംശയിക്കുന്നതായി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതിവിദഗ്ദ്ധമായായിരുന്നു നോട്ടുകള്‍ Read More …

17 ന് തെളിവെടുപ്പ് നടക്കും

നിലമ്പൂര്‍ സൗത്ത് ഫോറസ്റ്റ് ഡിവിഷനിലെ പടുക്ക വനമേഖലയില്‍ നവംബര്‍ 24 ന് നടന്ന വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ക്രിമിനല്‍ നടപടി നിയമങ്ങള്‍ പ്രകാരം മജിസ്‌ട്രേറ്റ്തല അന്വേഷണം പൂര്‍ത്തിയാക്കുന്നതിന് ബന്ധപ്പെട്ടവരില്‍ ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കലക്ടര്‍ അമിത് മീണ തെളിവുകള്‍ ശേഖരിക്കും. സംഭവവുമായി ബന്ധപ്പെട്ട് തെളിവുകള്‍ നല്‍കാന്‍ താത്പര്യമുള്ള സംഘടനകളും വ്യക്തികളും ഡിസംബര്‍ Read More …