കൊല്ലത്ത് യുവതി തൂങ്ങി മരിച്ചനിലയില്‍; കണ്ടത് വിദേശത്തുനിന്ന് ഭര്‍ത്താവ് വീട്ടിലെത്തിയപ്പോള്‍

കൊല്ലം: ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കൊല്ലം ചടയമംഗലത്താണ് സംഭവം. അടൂര്‍ പഴംകുളം സ്വദേശിനി ലക്ഷ്മി പിള്ള (24)യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിദേശത്തുനിന്ന് ഭര്‍ത്താവ് വീട്ടിലെത്തിയപ്പോഴാണ് ലക്ഷ്മിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടത്.ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് ലക്ഷ്മിയുടെ ഭര്‍ത്താവ് കുവൈത്തില്‍നിന്ന് വീട്ടിലെത്തിയത്. വീട്ടില്‍ ആളനക്കം ഉണ്ടായിരുന്നില്ല. വീടിനകത്തേക്ക് കയറിയപ്പോള്‍ കിടപ്പുമുറി അടച്ച Read More …

നിയമസഭ പാസ്സാക്കി അയച്ച അഞ്ചു ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടു; ആറെണ്ണത്തില്‍ തീരുമാനം നീളുന്നു

സര്‍ക്കാരുമായുള്ള പോരിനിടെ നിയമസഭ പാസ്സാക്കി അയച്ച അഞ്ചു ബില്ലുകളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവെച്ചു. വിവാദമായ ലോകായുക്ത, സര്‍വകലാശാല ഭേദഗതി ഒഴികെയുള്ള ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പിട്ടത്. ലോകായുക്ത, സര്‍വകലാശാല അടക്കം ആറു ബില്ലുകളില്‍ തീരുമാനം നീളുകയാണ്. വകുപ്പ് സെക്രട്ടറിമാര്‍ വിശദീകരണം നല്‍കിയ ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പുവെച്ചത്. കൂടുതല്‍ വിശദീകരണം ആവശ്യമില്ലാത്തതായ ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പിട്ടതെന്നാണ് Read More …

ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല ഗൂഢാലോചന: കെ സുരേന്ദ്രന്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും ഇടതുമുന്നണി നേതാക്കളും ഒന്നിച്ചു രംഗത്തുവന്നത് ഉന്നതതല ഗൂഢാലോചനയുടെ ഭാഗമായാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഗവര്‍ണര്‍ക്കെതിരെ സംഘടിതമായ ആക്രമണം നടത്തി അവഹേളിക്കാനുള്ള സര്‍ക്കാരിന്റെയും ഇടതുമുന്നണിയുടെയും നീക്കം വിലപ്പോവില്ലന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. എതിര്‍ക്കുന്നവരെ കൂട്ടമായി ആക്രമിച്ച്‌ വകവരുത്താമെന്ന സിപിഎം ശൈലിയാണ് ഇവിടെയും സ്വീകരിക്കുന്നത്. എസ്‌എഫ്‌ഐയും ഡിവൈഎഫ്‌ഐയും Read More …

അബു ദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഭാഗ്യശാലിയായി ഖത്തര്‍ മലയാളി

ദോഹ: അബു ദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ഖത്തര്‍ മലയാളിയെ ഭാഗ്യം തുണച്ചു.രാകേഷ് ശശിധരനാണ്സെപ്റ്റംബര്‍ മാസത്തിലെ ആദ്യ വീക്കിലി നറുക്കെടുപ്പില്‍ മൂന്ന്‌ ലക്ഷം ദിര്‍ഹം സമ്മാനം ലഭിച്ചത്.ഖത്തറില്‍ റീട്ടയില്‍ മേഘലയില്‍ ജോലിചെയ്യുന്ന രാകേഷ് സുഹൃത്തുമായി ചേര്‍ന്നാണ് ടിക്കറ്റ് എടുത്തത്. സമ്മാനത്തുക രണ്ട് പേരും പങ്കുവെക്കും. കഴിഞ്ഞ ഒരു വര്‍ഷമായി രണ്ടു പേരും ചേര്‍ന്ന് ടിക്കറ്റ് എടുക്കുകയായിരുന്നു.കഴിഞ്ഞദിവസംബിഗ് ടിക്കറ്റ് Read More …

ഭര്‍ത്താവിന്റെ വെട്ടേറ്റ് കൈപ്പത്തി അറ്റുപോയ യുവതിയെയും മാതാപിതാക്കളെയും സന്ദര്‍ശിച്ച്‌ മന്ത്രി വീണാ ജോര്‍ജ്

ഭര്‍ത്താവിന്റെ വെട്ടേറ്റ് കൈപ്പത്തിയ്ക്ക് ശസ്ത്രക്രിയ കഴിഞ്ഞ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള പത്തനംതിട്ട കലഞ്ഞൂര്‍ സ്വദേശി വിദ്യയെ (27) ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. എംഡിഐസിയുവില്‍ ചികിത്സയിലുള്ള വിദ്യ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. താന്‍ അനുഭവിച്ച വേദനകളെപ്പറ്റി മന്ത്രിയോട് പറയുമ്ബോള്‍ വിദ്യയുടെ കണ്ണ് നിറയുകയായിരുന്നു. മനസിന് ധൈര്യമുണ്ടെങ്കില്‍ വേഗം സുഖപ്പെടുമെന്ന് പറഞ്ഞ് വിദ്യയെ Read More …

കൊട്ടടയ്ക്ക കച്ചവടത്തിന്റെ മറവില്‍ 80 കോടിയോളം വെട്ടിച്ചു; 29കാരനെ കുരുക്കി ജിഎസ്ടി വകുപ്പ്

മലപ്പുറം: വ്യാജ രേഖകള്‍ സൃഷ്ടിച്ച്‌ 80 കോടിയോളം രൂപയുടെ ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് വെട്ടിപ്പ് നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍. മലപ്പുറം സ്വദേശിയായ 28കാരന്‍ രാഹുലിനെയാണ് തൃശ്ശൂര്‍ ജിഎസ്ടി വകുപ്പ് അറസ്റ്റ് ചെയ്തത്. ഇല്ലാത്ത ചരക്കുകള്‍ കൈമാറ്റം ചെയ്തതായി വ്യാജ ബില്ലുകളടക്കം സൃഷ്ടിച്ചായിരുന്നു തട്ടിപ്പ്. കൊട്ടടയ്ക്കയുടെ വ്യാജ കച്ചവടത്തിന്റെ മറവിലാണ് രാഹുലും സംഘവും ഭീമമായ നികുതി Read More …

വ്യാജവാറ്റ് തടഞ്ഞതിന് പ്രതികാരം; പഞ്ചായത്ത് അംഗത്തെ മദ്യവില്‍പനക്കാരി വെട്ടിക്കൊന്നു

ചെന്നൈ: വ്യാജച്ചാരായ വില്‍പനയെക്കുറിച്ച്‌ പൊലീസിനു വിവരം നല്‍കിയ പഞ്ചായത്തംഗത്തെ മദ്യവില്‍പനക്കാരി വീട്ടിലേക്കു വിളിച്ചു വരുത്തി വെട്ടിക്കൊന്നു. ചെന്നൈ താംബരത്തിനു സമീപം ഡിഎംകെയുടെ നടുവീരപ്പട്ടു പഞ്ചായത്ത് അംഗം സതീഷ് (31) ആണു കൊല്ലപ്പെട്ടത്. പ്രതി ലോകേശ്വരിയെന്ന് അറിയപ്പെടുന്ന എസ്തര്‍ (45) ഒളിവിലാണ്. കൊലയ്ക്കുശേഷം മൃതദേഹം വലിച്ചിഴച്ച്‌ വീടിനു മുന്നിലെ റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. ലോകേശ്വരി നേരത്തേ പെണ്‍വാണിഭ കേന്ദ്രവും Read More …

നിർണായക ചർച്ചയ്ക്കായി രാഹുൽ ഗാന്ധി ഡൽഹിക്ക്; കെസി വേണുഗോപാലിനെ വിളിപ്പിച്ച് സോണിയ

ഭാരത് ജോഡോ യാത്രയ്ക്ക് താൽക്കാലിക ഇടവേള നൽകി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഡൽഹിയിലേക്ക്. നിർണായക ചർച്ചകളിൽ പങ്കെടുക്കാൻ രാഹുൽ വെള്ളിയാഴ്ച ഡൽഹിയിലെത്തും. ചികിത്സ പൂർത്തിയാക്കി ലണ്ടനിൽ നിന്നെത്തിയ സോണിയയെ കാണാനാണ് എത്തുന്നതെന്നു കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. വെള്ളിയാഴ്ച രാത്രി കേരളത്തിൽ മടങ്ങിയെത്തുന്ന രാഹുൽ പിറ്റേന്നു ചാലക്കുടിയിൽനിന്നു യാത്ര തുടരും. അതിനിടെ എഐസിസി ജനറൽ സെക്രട്ടറി Read More …