കാവേരി: കര്‍ണാടകയില്‍ ഇന്നു സര്‍വകക്ഷിയോഗം

ബംഗളൂരു: കാവേരി നദിയില്‍നിന്നു തമിഴ്‌നാടിന് ഏഴു ദിവസത്തേക്കു 6000 ക്യൂസെക്‌സ് ജലം വിട്ടുനല്കണമെന്ന സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്നു ഭാവികാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്നു സര്‍വകക്ഷിയോഗം ചേരും. കര്‍ണാടക മന്ത്രിസഭയും ഇന്നു യോഗം ചേരും. സുപ്രീംകോടതി ഉത്തരവ് അപ്രായോഗികമാണെന്നു കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞിരുന്നു. ബുധനാഴ്ച നടക്കുന്ന മന്ത്രിമാരുടെ യോഗത്തില്‍ നിയമജ്ഞരും സാങ്കേതിക വിദഗ്ധരും പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. Read More …

ട്രെയിന്‍ ഗതാഗതം വൈകുന്നേരത്തോടെ പുനഃസ്ഥാപിക്കും

കൊല്ലം: കൊല്ലം മാരാരിത്തോട്ടത്ത് ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്നു തടസപ്പെട്ട ട്രെയിന്‍ ഗതാഗതം ഇന്നു വൈകുന്നേരത്തോടെ പുനഃസ്ഥാപിക്കുമെന്ന് റെയില്‍വേ അധികൃതര്‍. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ പ്രകാശ് ഭൂട്ടാനി അറിയിച്ചു. 150 മീറ്ററോളം ഭാഗത്തെ പാളവും ഇലക്ട്രക് ലൈനുകളും തകര്‍ന്ന നിലയിലാണ്. ഇതുവഴിയുള്ള പത്തിലേറെ സര്‍വീസുകള്‍ മുടങ്ങി. മൂന്നു സര്‍വീസുകള്‍ ഭാഗികമായും Read More …

സൗമ്യയുടെ അമ്മ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു

തിരുവനന്തപുരം: സൗമ്യയുടെ അമ്മയും സഹോദരനും മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. സൗമ്യ വധക്കേസില്‍ സുപ്രീംകോടതിയില്‍ നിന്ന് പ്രതി ഗോവിന്ദച്ചാമിക്ക് അനുകൂല വിധിയുണ്ടായ പശ്ചാത്തലത്തിലാണ് അമ്മ സുമതിയും സഹോദരനും മുഖ്യമന്ത്രിയെ കണ്ടത്. കേസ് നടത്തിപ്പില്‍ പാളിച്ചയുണ്ടായി എന്ന പരാതി സൗമ്യയുടെ അമ്മ മുഖ്യമന്ത്രിയെ അറിയിച്ചതായാണ് വിവരം. സൗമ്യകേസില്‍ എന്തൊക്കെ തുടര്‍നടപടികള്‍ സ്വീകരിക്കണം എന്നതിനെക്കുറിച്ച് ഇന്ന് ചേരുന്ന Read More …

ഡാംകെട്ടാനുള്ള കേരളനീക്കത്തിനെതിരെ തമിഴ്‌നാട്

പാലക്കാട്: അട്ടപ്പാടിയിലെ ശിരുവാണി നദിയില്‍ അണക്കെട്ടു നിര്‍മിക്കാനുള്ള കേരളത്തിന്റെ നീക്കത്തിന് തടസവുമായി തമിഴ്‌നാട്. കോയമ്പത്തൂരില്‍ നിന്ന് നിര്‍മാണ സാമഗ്രികളുമായി കേരളത്തിലേക്ക് വരുന്ന ലോറികള്‍ അതിര്‍ത്തിയില്‍ തടയുന്നു. തമിഴ്‌നാട് ആഭ്യന്തരസെക്രട്ടറിയുടെ ഉത്തരവിലാണ് നടപടി. കഴിഞ്ഞ മൂന്നാഴ്ചയായി ആനക്കട്ടി ചെക്ക് പോസ്റ്റ് വഴി ലോറികള്‍ കടത്തി വിടുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. അണക്കെട്ട് നിര്‍മാണത്തിനായി പരിസ്ഥിതി പഠനം പോലും നടത്തുന്നതിന് മുമ്പാണ് Read More …

ലെനോവ സെഡ് 2 പ്ലസ് വ്യാഴാഴ്ച ഇന്ത്യയില്‍

ലെനോവോ മേയ് മാസം ചൈനയില്‍ അവതരിപ്പിച്ച സ്മാര്‍ട്‌ഫോണ്‍ മോഡലായിരുന്നു സുക് സെഡ്2. നാല് മാസങ്ങള്‍ക്ക് ശേഷം ഈ ഫോണ്‍ ഇന്ത്യയിലുമെത്തുകയാണ്. ഇവിടെയെത്തുമ്പോള്‍ ഫോണിന്റെ പേര് സെഡ്2പ്ലസ് എന്നാകും. സെഡ്പ്ലസ്2വിന്റെ ഔദ്യോഗിക പുറത്തിറക്കല്‍ ചടങ്ങ് വ്യാഴാഴ്ച 11.30ന് ന്യൂഡല്‍ഹിയില്‍ നടക്കും. 3 ജിബി റാം32 ജിബി ഇന്‍ബില്‍ട്ട് സ്റ്റോറേജ്, 4 ജിബി റാം 64 ജിബി ഇന്‍ബില്‍ട്ട് Read More …

പാകിസ്ഥാന് തിരിച്ചടി നല്കും: സുരേഷ് ഭാംറെ

ന്യൂഡല്‍ഹി: പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്കുമെന്ന് പ്രതിരോധ സഹമന്ത്രി സുരേഷ് ഭാംറെ. ഉറിയില്‍ സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ല. സൈനിക താവളങ്ങളില്‍ സുരക്ഷ കൂട്ടും. ഭീകരതയെ പിന്തുണയ്ക്കുന്ന പാക് നിലപാട് ഐക്യരാഷ്ട്രസഭയില്‍ തുറന്നു കാട്ടും. 26ന് ചേരുന്ന ജനറല്‍ അസംബ്ലിയില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉറി ഭീകരാക്രമണ പശ്ചാത്തലത്തില്‍ സൈനികമായും നയതന്ത്രനിലയിലും പാകിസ്ഥാന് Read More …

പാകിസ്ഥാനെതിരെ നയതന്ത്ര യുദ്ധം

ന്യൂഡല്‍ഹി: ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ‘ഭീകരത സ്‌പോണ്‍സര്‍ ചെയ്യുന്ന’ പാകിസ്താന് ചുട്ട മറുപടി നല്‍കാന്‍ വിവിധ കോണുകളില്‍നിന്ന് മുറവിളി ഉയരുന്നുണ്ടെങ്കിലും സര്‍ക്കാര്‍ തിരക്കിട്ടൊരു നീക്കത്തിനില്ല. അതിന്റെ പരിമിതികള്‍ തന്നെയാണ് കാരണം. അതേസമയം, അന്താരാഷ്ട്ര വേദികളില്‍ പാകിസ്താനെ ഒറ്റപ്പെടുത്താന്‍ തീവ്ര നയതന്ത്ര ശ്രമങ്ങള്‍ക്ക് ഒരുങ്ങുകയാണ് കേന്ദ്രം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ നടന്ന മുതിര്‍ന്ന മന്ത്രിമാരുടെയും Read More …

ഹന്ദ്വാര പോലീസ് സ്റ്റേഷന്‍ ആക്രമണം: ഒരു ഭീകരനെ വധിച്ചു

ശ്രീനഗര്‍: കഷ്മീരിലെ ഹന്ദ്വാരയില്‍ തിങ്കളാഴ്ച രാത്രി പോലീസ് ഔട്ട്‌പോസ്റ്റിനു നേരെ ആക്രമണം നടത്തിയ ഭീകരരില്‍ ഒരാളെ വധിച്ചു. മറ്റു ഭീകരര്‍ക്കായി പോലീസും സൈന്യവും തെരച്ചില്‍ ശക്തമാക്കി. ആക്രമണത്തില്‍ സൈനികര്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഹന്ദ്വാരയിലെ ലാന്‍ഗേറ്റ് പ്രദേശത്തെ പോലീസ് ഔട്ട്‌പോസ്റ്റിനുനേര്‍ക്കാണ് ഭീകരരെന്നു സംശയിക്കുന്നവര്‍ ആക്രമണം നടത്തിയത്. നുഴഞ്ഞുകയറിയ ഭീകരര്‍ പോലീസ് പോസ്റ്റിനു നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ Read More …