അധ്യാപക നിയമനം: ഇന്റര്‍വ്യൂ 29 മുതല്‍

തിരൂര്‍: മലയാളസര്‍വകലാശാലയിലെ വിവിധ അധ്യാപകതസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ സെപ്തംബര്‍ 29,30 ഒക്‌ടോബര്‍ 3,4,5,6,7 തിയതികളില്‍ കാലത്ത് 10 മണി മുതല്‍ നടക്കും. സോഷ്യോളജി വിഭാഗത്തിലേക്ക് സെപ്തംബര്‍ 29,30 തിയതികളിലും ചരിത്രം, തദ്ദേശവികസനപഠനം, പരിസ്ഥിതിപഠനം, ചലച്ചിത്രപഠനം എന്നീ വിഭാഗങ്ങളില്‍ യഥാക്രമം ഒക്‌ടോബര്‍ 3,4,5,6 തിയതികളിലും ഇന്റര്‍വ്യൂ നടക്കും. ഭാഷാശാസ്ത്രം, സംസ്‌കാരപൈതൃകപഠനം, സാഹിത്യം എന്നീ വിഭാഗങ്ങളിലേക്കുള്ള ഇന്റര്‍വ്യൂ ഒക്‌ടോബര്‍ ഏഴിനായിരിക്കും. Read More …

സമഗ്ര അന്വേഷണം നടത്തണം

പത്തനംതിട്ട ചിറ്റാറില്‍ യന്ത്ര ഊഞ്ഞാല്‍ അപകടത്തില്‍ രണ്ട് കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ സമഗ്ര അന്വേഷണം ഉണ്ടാകുമെന്ന് വനം മന്ത്രി കെ.രാജു പറഞ്ഞു. ചിറ്റാര്‍ കുളത്തുങ്കല്‍ സജിബിന്ദു ദമ്പതികളുടെ മകള്‍ പ്രിയങ്കയുടെ മൃതദേഹത്തില്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി പുഷ്പചക്രം സമര്‍പ്പിച്ചശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. അപകടത്തില്‍ പ്രിയങ്കയുടെ സഹോദരന്‍ അലന്‍ കെ.സജിയും മരിച്ചിരുന്നു. കുടുംബത്തിന് ആശ്വാസ Read More …

മെട്രോയ്‌ക്കൊപ്പം ഗ്രാമങ്ങളുടെ വികസനത്തിലും ശ്രദ്ധ വേണം

കൊച്ചി: മെട്രോ പോലുള്ള വന്‍ വികസനപദ്ധതികള്‍ക്കൊപ്പം സാധാരണ ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങള്‍ നിറവേറ്റുന്ന പദ്ധതികളും നാടിന് ആവശ്യമാണെന്ന് രാജ്യസഭ ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യന്‍ എം.പി പറഞ്ഞു. അന്തിയുറങ്ങാനുള്ള വീട്, കുടിവെള്ളം, ശൗച്യാലയം, വിദ്യാലയങ്ങള്‍, ആശുപത്രികള്‍ എന്നിവയ്ക്കാണ് ഗ്രാമങ്ങളുടെ വികസനത്തില്‍ മുന്‍ഗണന നല്‍കേണ്ടത്. വികസന കാര്യത്തില്‍ വേറിട്ട ചിന്ത നമുക്ക് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സന്‍സദ് ആദര്‍ശഗ്രാമം Read More …

ബിജെപി ദേശീയ സമ്മേളനം പതാക തവനൂരില്‍ നിന്നും

മലപ്പുറം: കോഴിക്കോട് 23, 24, 25 തിയ്യതികളില്‍ നടക്കുന്ന ബിജെപി ദേശീയ സമ്മേളനത്തിന്റെ ഭാഗമായി പതാക ജാഥ, മലപ്പുറം ജില്ലയിലെ കേളപ്പജിയുടെ സമൃതി മണ്ഡപത്തില്‍ നിന്നും, ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി. കെ. കൃഷ്ണദാസ് ജാഥാ നായകന്‍, ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എന്‍. ശിവരാജന് നല്‍കിക്കൊണ്ട് തവനൂരില്‍ രാവിലെ 9 മണിക്ക് ഉദ്ഘാടനം Read More …

നിര്‍മ്മല്‍ ‘ഭാഗ്യക്കുറി ടിക്കറ്റ് പ്രകാശനം

സംസ്ഥാന ‘ഭാഗ്യക്കുറി വകുപ്പ് നിര്‍മ്മല്‍ എന്ന പേരില്‍ ആരംഭിക്കുന്ന ദ്വൈവാര ഭാഗ്യക്കുറിയുടെ സംസ്ഥാനതല ടിക്കറ്റ് പ്രകാശനം ് (സെപ്റ്റംബര്‍20) ധനകാര്യ മന്ത്രി ഡോ.ടി.എം.തോമസ് ഐസക് നിര്‍വഹിക്കും. ഉച്ചയ്ക്ക് 12.30ന് പി.ആര്‍.ചേംബറില്‍ നടക്കുന്ന ചടങ്ങില്‍ ശുചിത്വ മിഷന്‍ ഡയറക്ടര്‍ യു.വാസുകി ടിക്കറ്റ് ഏറ്റുവാങ്ങും. ശുചിത്വബോധത്തിലൂടെ ‘ഭാഗ്യജീവിതം എന്ന സന്ദേശവുമായി ആരംഭിക്കുന്ന ‘ഭാഗ്യക്കുറിയിലൂടെ ലഭിക്കുന്ന വരുമാനം മാലിന്യമുക്ത കേരളം Read More …

സിക രോഗം: കരിപ്പൂരില്‍ നിരീക്ഷണ സംവിധാനം

മലപ്പുറം: സിങ്കപ്പുരില്‍ സിക രോഗ ബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലയില്‍ രോഗ നിരീക്ഷണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അിറയിച്ചു.ഇതിന്റെ ഭാഗമായി സിങ്കപൂരില്‍ നിന്നോ രോഗബാധയുള്ള മറ്റുരാജ്യങ്ങളില്‍ നിന്നോ വരുന്നവരെ നിരീക്ഷിക്കുവാനുള്ള സൗകര്യങ്ങള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തി. പ്രസ്തുത രാജ്യങ്ങളില്‍ നിന്ന് തിരിച്ചുവന്നവര്‍ മൂന്ന് ആഴ്ചകാലത്തിനുള്ളില്‍ പനി തൊലിയില്‍ പാടുകള്‍, തിണര്‍പ്പുകള്‍, Read More …

ഉറി ആക്രമണം തിരിച്ചടി മെല്ലെ

ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും അന്താരാഷ്ട്ര തലത്തില്‍ നയതന്ത്ര നീക്കം നടത്താമെന്നതില്‍ ആഭ്യന്ത്രമന്ത്രി രാജ്‌നാഥ് സിംഗ് വിളിച്ച ഉന്നതാധികാര യോഗത്തില്‍ തീരുമാനം. പാക് അധീന കശ്മീരിലെ തീവ്രവാദ കേന്ദ്രങ്ങള്‍ അക്രമിച്ച തകര്‍ക്കണമെന്ന അഭിപ്രായം ഉയര്‍ന്നെങ്കിലും, ഒരു രാജ്യത്തിനെതിരെയല്ല ഭീകരതക്കെതിരെയാണ് പോരാട്ടം നടത്തേണ്ടതെന്ന തീരുമാനത്തിലാണ് യോഗം Read More …

കൊതുകുകള്‍ക്ക് കോണ്‍ഗ്രസെന്നോ ബി.ജെ.പിയെന്നോ വ്യത്യാസമില്ല

ന്യൂഡല്‍ഹി: ഒറ്റ ഇരട്ട അക്ക നമ്പര്‍ നടപ്പാക്കാന്‍ ഒരുമിച്ചതുപോലെ ഡല്‍ഹിക്കാര്‍ കൊതുകുകള്‍ക്കെതിരെയും ഒരുമിക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ചിക്കുന്‍ ഗുനിയയും ഡെങ്കിപ്പനിയും പടരുന്നത് തടയാന്‍ കേന്ദ്രവും സംസ്ഥാനവും ബി.ജെ.പി ഭരിക്കുന്ന മുനിസിപ്പല്‍ കോര്‍പ്പറേഷനും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണിത്. കൊതുകുകള്‍ക്ക് കോണ്‍ഗ്രസുകാരെന്നോ ബി.ജെ.പിക്കാരെന്നോ വ്യത്യാസമില്ലെന്നും ബംഗളൂരിവില്‍ നിന്ന് ചികിത്സ കഴിഞ്ഞെത്തിയ കെജ്‌രിവാള്‍ വിഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി. ഇന്ത്യ–പാക് Read More …